അമല്‍ കൃഷ്ണയുടെ സ്വപ്‌നത്തിന് ആദ്യ ശിലയിട്ടു

കോഴിക്കോട് • ‘ഉമ്മന്‍ ചാണ്ടീ..’ എന്നുള്ള രണ്ടാം ക്ലാസുകാരിയുടെ ആ വിളിയില്‍ പൂവിട്ട അമല്‍ കൃഷ്ണയുടെ സ്വപ്‌നത്തിന് ആദ്യ ശിലയിട്ടു. അതിനു സാക്ഷിയാകാന്‍ നാട് മധുരവുമായി ഒന്നിച്ചെത്തി. നടക്കാവ് ഗവ. ടിടിഐയുടെ പുതിയ കെട്ടിടത്തിനു തറക്കല്ലിടാനെത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പേരു ചൊല്ലി വിളിച്ച ശിവാനിയുടെ ആവശ്യം തന്റെ സഹപാഠി കെ.പി.അമല്‍ കൃഷ്ണയ്ക്കു വീട് വേണമെന്നതായിരുന്നു. Read More …

ജയരാജനെ തള്ളി എ.കെ.ശശീന്ദ്രന്‍

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ വ്യവസായ മന്ത്രി ഇ.പി.ജയരാജനെ മന്ത്രിസഭാംഗങ്ങളും കൈയൊഴിയുന്നു. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനാണ് ജയരാജനെ കുറ്റപ്പെടുത്തി രംഗത്തെത്തിയത്. ജരാജന്‍ ചെയ്തത് തെറ്റാണെന്ന് ശശീന്ദ്രന്‍ ആരോപിച്ചു. ജയരാജന്റെ നടപടി തെറ്റാണ് എന്നു മനസിലായതിനാലാണ് മുഖ്യമന്ത്രി അത് ന്യായീകരിക്കാത്തത്. എല്‍ഡിഎഫിലെ ആരും തന്നെ സംഭവത്തെ ന്യായീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നടപടി തെറ്റാണ് എന്ന് പൂര്‍ണ ബോധ്യമുള്ളതിനാലാണ് ഭരണത്തലവനായ മുഖ്യമന്ത്രി Read More …

സമാധാന അന്തരീക്ഷം തകര്‍ക്കും

കോഴിക്കോട് • ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരാനുള്ള നീക്കം രാജ്യത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍. സ്വതന്ത്ര ഇന്ത്യയില്‍ 70 കൊല്ലമായി എല്ലാ മതസ്ഥരും സുഖമായാണു ജീവിക്കുന്നത്. നിലവിലെ സ്ഥിതി തുടരുന്നതാണു നല്ലത്. ഏതു മതത്തിന്റെ നിയമങ്ങളാണു സിവില്‍ കോഡായി മാറുകയെന്ന ആശങ്ക നില്‍ക്കുന്നുണ്ട്. ഹിന്ദുവിന്റെ ആണോ? ഇസ്!ലാം ആണോ? ക്രൈസ്തവരുടെ Read More …

ഫീസ് വര്‍ധിപ്പിച്ചത് കോടതിയില്‍ ചോദ്യം ചെയ്യും

കോഴിക്കോട്: സര്‍ക്കാറുമായി കരാര്‍ ഒപ്പിടാത്ത സ്വാശ്രയ കോളജുകള്‍ ഫീസ് വര്‍ധിപ്പിച്ച നടപടിയെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതിയാണ് ഇതിനുളള അനുമതി കോളജുകള്‍ക്ക് കൊടുത്തത്. നിശ്ചയിച്ച ഫീസില്‍ കൂടുതല്‍ ഈടാക്കുന്നത് ശരിയല്ലെന്ന നിലപാടാണ് സര്‍ക്കാറിനുളളത്. പ്രതിപക്ഷം എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ മൗനം പുലര്‍ത്തുന്നതെന്നും പിണായി ചോദിച്ചു. അതേസമയം, മുഖ്യമന്ത്രിക്കെതിരെ എ.ബി.വി.പി പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. Read More …

ഐ,എസ് ഭീകരത: സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് ലീഗ് പിന്തുണ

മലപ്പുറം: ഐ,എസ് ഭീകരതയും അതിലെ കണ്ണികളായവര്‍ക്കും എതിരെയുള്ള സര്‍ക്കാരിന്റെയും അന്വേഷണ ഏജന്‍സികളുടെയും നീക്കങ്ങള്‍ക്ക് മുസ്‌ലിംലീഗ് പാര്‍ട്ടി എല്ലാവിധ പിന്തുണയും ഉറപ്പ് നല്‍കുന്നതായി മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പത്രക്കുറിപ്പില്‍ പറഞ്ഞു. ഏതാനും ചില യുവാക്കളെങ്കിലും ഐ.എസ് ആശയങ്ങളുമായി സമൂഹത്തില്‍ ഭീകരത സൃഷ്ടിക്കാന്‍ ഇറങ്ങിപുറപ്പെട്ടുവെന്നത് അപകടം തന്നെയാണ്. ഇത് വെച്ചു പൊറുപ്പിക്കാനാവില്ല. അറസ്റ്റും നടപടികളും Read More …

മോദി സര്‍ക്കാരിനു മികച്ച പ്രതിച്ഛായ: അമിത് ഷാ

കോഴിക്കോട്: നരേന്ദ്ര മോദി സര്‍ക്കാരിനു മികച്ച പ്രതിച്ഛായയാണുള്ളതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. പ്രതിപക്ഷത്തിനു പോലും സര്‍ക്കാരിന്റെ ഭരണത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ സാധിക്കുന്നില്ലെന്നു പറഞ്ഞ അമിത് ഷാ ലോകരാഷ്ട്രങ്ങള്‍ ഇന്ത്യയെ ഉറ്റു നോക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു

അടുത്ത തവണ ബി ജെ പി സംസ്ഥാന ഭരണം പിടിക്കും

കോഴിക്കോട്: അടുത്ത തവണ ബി ജെ പി കേരളത്തില്‍ അധികാരത്തിലെത്തുമെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. എല്‍ ഡി എഫ് അധികാരത്തില്‍ വന്നതിന് ശേഷം ബി ജെ പി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം വ്യാപിച്ചെന്നും അദ്ദേഹം പറഞ്ഞു. ജീവന്‍ നഷ്ടപ്പെടേണ്ടി വന്നാലും ബി ജെ പി യെ വളര്‍ത്തണമെന്നും അമിത് ഷാ Read More …

ഭീകരാക്രമണം: പ്രധാനമന്ത്രിയുടെ വാക്കു കേള്‍ക്കാന്‍ രാജ്യം

കോഴിക്കോട്: കശ്മീരിലെ ഭീകരാക്രമണ പശ്ചാത്തലത്തില്‍ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ക്ക് കാതോര്‍ക്കുകയാണ് രാജ്യം. ബി ജെ പി ദേശീയ കൗണ്‍സിലില്‍ ചര്‍ച്ച ഭീകരാക്രമണമാണ്. ഇന്ന് വൈകിട്ട് കടപ്പുറത്തെ വേദിയില്‍ മോദി പറയുന്നത് കേള്‍ക്കാന്‍ അന്താരാഷ്ട്ര മാധ്യമങ്ങളടക്കം സജ്ജമാണ്. ബി.ജെ.പി ദേശീയ കൗണ്‍സിലിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കോഴിക്കോട് എത്തും. Read More …