ഓണത്തിന് കൂടുതല്‍ അവശ്യസാധനങ്ങളുമായി സൈപ്ലകോ

തൃശ്ശൂര്‍: ഓണംബക്രീദ് ആഘോഷങ്ങള്‍ക്ക് ആശ്വാസ പൊലിമയുമായി സപ്ലൈകോയും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനും സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന 13 അവശ്യ സാധനങ്ങളടക്കം നിത്യോപയോഗ ഭക്ഷ്യ വസ്തുക്കളുമായി സപ്ലൈകോയുടെ ഓണം ബക്രീദ് ജില്ല ഫെയര്‍ ശക്തന്‍ നഗര്‍ മൈതാനത്തെ കൊക്കാല ഗ്രൗണ്ടില്‍ തുടങ്ങി. മൂന്ന്തരം അരി, പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയര്‍, ഉഴുന്ന്പരിപ്പ്, കടല, വന്‍പയര്‍, പരിപ്പ്, മുളക്, Read More …

കെല്‍സ നിയമപാഠം ക്വിസ് മത്സരം

മലപ്പുറം: സംസ്ഥാന നിയമ സേവന അതോരിറ്റി (കെല്‍സ)യുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ കേരള സിലബസിലുള്ള പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് നാല് തലങ്ങളിലായി ക്വിസ് മത്സരം നടത്തും. സ്‌കൂള്‍ – താലൂക്ക് – ജില്ലാ-സംസ്ഥാനതലം എന്നിങ്ങനെയാണ് മത്സരങ്ങള്‍. കെല്‍സയുടെ പ്രസിദ്ധീകരണമായ ‘ലെസന്‍സ് ഇന്‍ ലോ’യിലുള്ള ആക്റ്റുകളും നിയമങ്ങളും കൂടാതെ സമകാലിക കാര്യങ്ങളും പൊതു നിയമാവബോധവും ആസ്പദമാക്കിയാണ് മത്സരം Read More …

ഷോപ്പിംഗ് മാളില്‍ നിന്ന് ചാടി ജീവനക്കാരി മരിച്ചു

കോഴിക്കോട്: തൊണ്ടയാടിന് സമീപത്തെ ഷോപ്പിംഗ് മാളില്‍ നിന്ന് ചാടി ജീവനക്കാരി മരിച്ചു. പുതിയങ്ങാടി സ്വദേശിനി അന്‍സയാണ് മരിച്ചത്. ഭര്‍തൃവീട്ടിലെ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് അന്‍സയുടെ അമ്മ പൊലീസില്‍ പരാതി നല്കി. ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം യുവതി വീട് വിട്ടിറങ്ങിയിരുന്നു. തുടര്‍ന്ന് ജോലി സ്ഥലത്തെ കെട്ടിടത്തില്‍ നിന്ന് ചാടുകയായിരുന്നു. നല്ലളം പൊലീസ് കേസെടുത്തു.

ഓണ്‍ലൈന്‍ മദ്യം ഇല്ല

കോഴിക്കോട്: ഓണ്‍ലൈന്‍ മദ്യവില്‍പനയുമായി ബന്ധപ്പെട്ട് വിവാദങ്ങളുടെ ആവശ്യമില്ലെന്ന് ചെയര്‍മാന്‍ എം.മെഹബൂബ്. ചെയര്‍മാന്‍ എന്നനിലയില്‍ താന്‍ സര്‍ക്കാരിനുമുന്നില്‍ ഒരു നിര്‍ദേശംവച്ചുവെന്നും ഇത് ഇടതുമുന്നണിയുടെ മദ്യനയത്തിന്‍െ്‌റ ഭാഗമല്ലെന്ന് നേരത്തേ വ്യക്തമാക്കിയതാണെന്നും മെഹബൂബ് അറിയിച്ചു. കണ്‍സ്യുമര്‍ഫെഡിനു കീഴിലെ ബീവറേജസ് ഔട്ട്‌ലെറ്റുകളില്‍നിന്നും ഓണ്‍ലൈന്‍വഴി മദ്യം വാങ്ങാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം മെഹബൂബ് വ്യക്തമാക്കിയിരുന്നു.എന്നാല്‍ ഇതിനെതിരേ വിവിധ കോണുകളില്‍ നിന്നും വ്യാപക Read More …

ഇനി ഓണ്‍ലൈനിലും മദ്യം

കോഴിക്കോട്: മദ്യനയം തിരുത്തണമെന്ന് മന്ത്രിമാര്‍ അഭിപ്രായപ്പെട്ടതിനു പിന്നാലെ ഓണ്‍ലൈനിലൂടെയും മദ്യം ഒഴുക്കാന്‍ സര്‍ക്കാര്‍ തയാറെടുക്കുന്നു. ഓണത്തിന് ഓണ്‍ലൈനിലൂടെ മദ്യം വില്‍ക്കുമെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിലകൂടിയ 59 ഇനം മദ്യങ്ങളാണ് ഓണ്‍ലൈനിലൂടെ വില്‍പനയ്ക്കു വയ്ക്കുന്നത്. ബിവറേജസിന്റെ തെരഞ്ഞെടുക്കപ്പെട്ട 363 ഔട്ട്‌ലെറ്റുകളിലൂടെയാണ് ഈ സൗകര്യം ഏര്‍പ്പെടുത്തുന്നത്. ഓണ്‍ലൈനില്‍ മദ്യത്തിന് പണം അടച്ചാല്‍ Read More …

എം.എ പ്രവേശനം ആരംഭിച്ചു

കോഴിക്കോട് മലയാളസര്‍വകലാശാലയിലെ വിവിധ എം.എ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ആദ്യഘട്ട പ്രവേശനം ആഗസ്റ്റ് 10ന് പൂര്‍ത്തിയാകും. 10 മുതല്‍ രണ്ടാം ഘട്ട പ്രവേശനം ആരംഭിക്കും. 20ന് മൊത്തം പ്രവേശന നടപടികള്‍ പൂര്‍ത്തിയാകും. ക്ലാസ്സുകള്‍ 17ന് ആരംഭിക്കും. ഇന്റര്‍വ്യൂ തിയതി രേഖാമൂലവും ഇമെയില്‍, ഫോണ്‍ സന്ദേശം മുഖേനയും വിദ്യാര്‍ത്ഥികളെ അറിയിക്കുന്നുണ്ട്. സംവരണ സീറ്റുകളില്‍ പവേശനത്തിന് അര്‍ഹത നേടിയവരുടെ Read More …

സ്‌കൂള്‍ ബസ്സ്

കോഴിക്കോട് ഗവ. ചില്‍ഡ്രന്‍സ് ഹോം ഗേള്‍സില്‍നിന്നും വെള്ളിമാടുകുന്നിലുളള ഗവ. എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, നടക്കാവ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലേക്കും കുട്ടികളെ ജൂണ്‍ 15 മുതല്‍ 2017 മാര്‍ച്ച് വരെ രാവിലെ കൊണ്ടുപോകുന്നതിനും വൈകീട്ട് തിരികെ കൊണ്ടുവരിന്നതിനും മിനിബസ് വാടകയ്ക്ക് എടുക്കുന്നു. മുദ്രവെച്ച ടെണ്ടറുകള്‍ ജൂണ്‍ 13ന് ഉച്ചയ്ക്ക് Read More …

പൂട്ടിയ ബാറുകള്‍ തുറക്കില്ല

കോഴിക്കോട്: സംസ്ഥാനത്തെ പൂട്ടിയ ബാറുകള്‍ ഒന്നും തുറക്കില്ലെന്നു എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. കോഴിക്കോട് പ്രസ് ക്‌ളബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ബാറുകള്‍ പൂട്ടിയെന്നതു പ്രചാരവേല മാത്രമാണ്. ബീവറേജുകള്‍ പലതും പൂട്ടിയെങ്കിലും മദ്യവില്‍പന കുറഞ്ഞിട്ടില്ല. മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യം. മദ്യവര്‍ജനം ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുമെന്നും പുതിയ സര്‍ക്കാരിന്റെ Read More …