മെഡിക്കല്‍ കോളേജിനെ മികവിന്റെ കേന്ദ്രമാക്കും

കോഴിക്കോട് : മെഡിക്കല്‍ കോളേജിന്റെ പരാധീനതകള്‍ പരിഹരിക്കാന്‍ സ്ഥാപനങ്ങളും പൊതുസമൂഹവും മുന്നോട്ടുവന്നത് സ്വാഗതാര്‍ഹമാണ്. പൊതുസമൂഹത്തില്‍നിന്ന് ലഭിക്കുന്ന സംഭാവനകള്‍ സുതാര്യമായി വിനിയോഗിക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ പരാധീനതകള്‍ പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇതുസംബന്ധിച്ച നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. രണ്ടുവര്‍ഷംകൊണ്ട് മെഡിക്കല്‍ കോളേജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുമെന്നും എ പ്രദീപ് കുമാര്‍ എം.എല്‍.എയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി പറഞ്ഞു.

ജെഡിയുവില്‍ സംഘടനാപരമായി അരാജകത്വ ജെഡിയുവില്‍ സംഘടനാപരമായി അരാജകത്വം

കോഴിക്കോട്: സ്വന്തം പാര്‍ട്ടി സംവിധാനത്തെ വിമര്‍ശിച്ച് ജെഡിയു സംസ്ഥാന അദ്ധ്യക്ഷന്‍ എം.പി വീരേന്ദ്ര കുമാ!ര്‍. സംഘടനാപരമായി പാര്‍ട്ടിയില്‍ അരാജകത്വമാണെന്ന് എം.പി വീരേന്ദ്രകുമാര്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ പാര്‍ട്ടികകത്ത് പരിഹരിക്കണമെന്നും താന്‍ പാര്‍ട്ടിയെ കുടുംബ സ്വത്താക്കിയിട്ടില്ലെന്നും വീരേന്ദ്രകുമാര്‍ കോഴികോട് പറഞ്ഞു. കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് ജെഡിയു സംസ്ഥാന അദ്ധ്യക്ഷന്‍ തുറന്നടിച്ചത്. പാര്‍ട്ടി ദുര്‍ബലാവസ്ഥയിലാണെന്ന് വിമര്‍ശനം ഉന്നയിച്ച വീരേന്ദ്രകുമാര്‍ Read More …

ഗുണ്ടായിസം വച്ചുപൊറുപ്പിക്കില്ല

കോഴിക്കോട്• ഗുണ്ടായിസം വച്ചുപൊറുപ്പിക്കില്ലെന്ന് എക്‌സൈസ്, തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍. കൊച്ചിയില്‍ വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി സിപിഎം ഏരിയ സെക്രട്ടറി വി.എ.സക്കീര്‍ ഹുസൈനെക്കുറിച്ചുള്ള വാര്‍ത്തയെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി പറഞ്ഞതുതന്നെയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, സക്കീര്‍ ഹുസൈന്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമം തുടങ്ങി. ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി ബുധനാഴ്ചയാണു സക്കീര്‍ ഹുസൈനെതിരെ Read More …

മീഡിയ വണില്‍ നിന്ന് പ്രമുഖര്‍ കൊഴിയുന്നു

മീഡിയ വണ്‍ മാനേജ്‌മെന്റിനെ പ്രതിസന്ധിയിലാക്കി ന്യൂസ് ചാനലില്‍ നിന്നും ഇ സനീഷും വിധു വിന്‍സന്റും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ രാജിവെച്ചു. മീഡിയ വണ്ണില്‍ നിന്നും നാല്‍പ്പതിലേറേ ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കം വിവാദമായിരിക്കേയാണ് ചാനലിനെ പ്രതിസന്ധിയിലാക്കി പ്രമുഖര്‍ രാജിവെച്ചത്. മിഡില്‍ ഈസ്റ്റിലെ പ്രോഗ്രാം ചാനല്‍ അവസാനിപ്പിക്കുന്നതിനോട് ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ ഇതോടെ പുതിയ തലത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. വാര്‍ത്താവതാരകരായ ഐ ആര്‍ Read More …

പിണറായിയുടെ വാക്കുകളില്‍ കൊടുംകാപട്യം

കോഴിക്കോട്: അക്രമരാഷ്ട്രീയത്തിനെതിരെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവനയെ വിമര്‍ശിച്ച് ആര്‍.എം.പി. നേതാവ് കെ.കെ. രമ. പിണറായിയുടെ വാക്കുകളില്‍ കൊടുംകാപട്യമാണെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ രമ കുറ്റപ്പെടുത്തി. പഴയൊരു സഖാവിന് അതിക്രൂരം വധശിക്ഷ വിധിക്കാന്‍ മാത്രം താങ്കളുടെ പാര്‍ട്ടി നേതൃത്വത്തെ പ്രേരിപ്പിച്ച കാരണമെന്തെന്ന് ആ പ്രസ്താവനയില്‍ വിശദീകരിച്ചു കണ്ടില്ല. ‘കുലംകുത്തിയെന്നും കുലംകുത്തി തന്നെ’യെന്ന ക്രൂരമായ Read More …

വിവാഹമോചനം; മലപ്പുറം പതിമൂന്നാം സ്ഥാനത്ത്

വിവാഹമോചനം കേരളത്തില്‍ കൂടുന്നുവെന്ന് കണക്കുകള്‍.സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ വെച്ച പട്ടികയിലാണ് കേരളത്തിലെ സാമൂഹ്യ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്ന കണക്കുകള്‍ ഉളളത്.ഏറ്റവും കൂടുതല്‍ വിവാഹ മോചനം നടക്കുന്നത് കൊല്ലം ജില്ലയിലാണ്.ഈ വര്‍ഷം ഇതു വരെ 1783 വിവാഹമോചനക്കേസാണ് കൊല്ലത്ത് രജിസ്റ്റര്‍ ചെയ്തത്.ഏറ്റവും കുറവ് കാസര്‍ഗോഡ്,271 കേസുകള്‍. മുത്തലാഖുമായി ബന്ധപ്പെട്ട വിവദങ്ങള്‍ക്കിടെ വിവാഹമോചനക്കേസുകളുടെ എണ്ണത്തില്‍ മലപ്പുറം ജില്ല പതിമൂന്നാം സ്ഥാനത്താണ്.സംസ്ഥാനത്ത് Read More …

കായലരികത്ത്….

സ്മരണകളുടെ കായലരികത്തേക്ക് ശ്രൂതിമധുരമായ തെന്നലായി രാഘവന്‍മാസ്റ്റര്‍ വീണ്ടുമെത്തുന്നു.മലയാളിയെ തലമുറകളിലൂടെ ഈണങ്ങളുടെ സുന്ദരരാഗങ്ങളണിയിച്ച കെ.രാഘവന്‍ എന്ന രാഘവന്‍ മാസ്റ്റര്‍ വിടപറഞ്ഞിട്ട് മൂന്നുവര്‍ഷം പിന്നിടുന്നു. 2013 ഒക്ടോബര്‍ 19 ന് അദ്ദേഹം കടന്നു പോയെങ്കിലും ആ രാഗവീചികള്‍ ഇന്നും നമ്മുടെ മനസ്സിനെ തലോടുന്നു. മലയാളിക്ക് നൂറുകണക്കിന് അനശ്വരഗാനങ്ങള്‍ സമ്മാനിച്ചാണ് അദ്ദേഹം വിടചൊല്ലിയത്.മലയാള സിനിമയുടെ ബാല്യകാലത്ത് സംഗീതത്തിന്റെ സൗന്ദര്യം വാരിവിതറി Read More …

മാംസാഹാരം വില്‍ക്കരുത്

കോഴിക്കോട്: ക്ഷേത്രങ്ങള്‍ക്ക് സമീപത്തെ ഹോട്ടലുകളിലും മാംസാഹാരം വില്‍ക്കരുതെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് പോസ്റ്ററുകള്‍. നഗരത്തിലെ ചില ക്ഷേത്രങ്ങളും അതിന്റെ പരിസരങ്ങളുമായി ബന്ധപ്പെട്ട ചുവരുകളിലും പ്രത്യക്ഷപ്പെട്ടിരിക്കുന്ന പോസ്റ്ററുകള്‍ ഹിന്ദു ഐക്യ വേദിയുടെ പേരിലുള്ളതാണ്. കന്യകാ പരമേശ്വരി ക്ഷേത്രം, മഹാഗണിപതി ബാല സുബ്രഹ്മണ്യക്ഷേത്രം, രേണുകാ മാരിയമ്മന്‍ ക്ഷേത്രം എന്നിവയുടെ പരിസരത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കെതിരേ പ്രതിഷേധിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് പോസ്റ്റര്‍. ക്ഷേത്ര സമുച്ചയത്തിന് Read More …