പെണ്‍സുഹൃത്തിനെ കാണാന്‍ യുവാവ് എംഡിഎംഎയുമായി രാത്രി വീട്ടിലെത്തുമെന്ന് രഹസ്യവിവരം; എംഡിഎംഎ സഹിതം പിടികൂടി പൊലീസ്

കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂരില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍. എരവട്ടൂര്‍ സ്വദേശി മട്ടന്‍ കുട്ടു എന്ന പേരില്‍ അറിയപ്പെടുന്ന വെള്ളയോട് ചാലില്‍ രജീഷി(29)നെയാണ് മേപ്പയ്യൂര്‍ പൊലീസ് പിടികൂടിയത്. ചെറുവണ്ണൂറിലെ ഒരുവീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. രജീഷിന്റെ പക്കല്‍ നിന്നും 160 മില്ലി ഗ്രാം എംഡിഎംഎ പിടികൂടിയിട്ടുണ്ട്. പെണ്‍സുഹൃത്തിനെ കാണാനായാണ് രാത്രി ചെറുവണ്ണൂരിലെ വീട്ടില്‍ എത്തിയതെന്ന് ഇയാള്‍ പൊലീസിനോട് Read More …

കോഴിക്കോട് ബൈപാസില്‍ നെല്ലിക്കോട് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് അപകടം.

കോപ്പർ ഫോളിയ ഹോട്ടലിന് സമീപമാണ് അപകടമുണ്ടായത്. നിർമ്മാണ തൊഴിലാളികളെ രക്ഷപ്പെടുത്തി. അപകടത്തില്‍പ്പെട്ട രണ്ട് പേരെ ചികിത്സക്കായി ആശുപത്രിയിലെത്തിച്ചു. ഫയർഫോഴ്സ് യൂണിറ്റും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. കുടുങ്ങികിടന്ന ഒരാളെ പിന്നീടാണ് കണ്ടെത്തിയത്. ഇയാളെ പുറത്തെത്തിക്കാൻ ശ്രമം നടക്കുന്നു. രക്ഷാപ്രവർത്തനങ്ങള്‍ കൂടുതല്‍ ഊർജിതമായി നടത്തിയിരിക്കുകയാണ്.

കോഴിക്കോട്ടെ പേരാമ്പ്രയിൽ ആയുർവേദ മസാജ്കേന്ദ്രത്തിൻ്റെ മറവിൽ പെൺവാണിഭം 8 പേരെ പോലീസ് അറസ്റ്റ് ചെയ്തു.ഇതിൽ 4 പേർ സ്ത്രീകളാണ്.

പേരാമ്പ്രയിൽ ബീവറേജ് ഔട്ട്ലെറ്റിന് സമീപമുള്ള ആയുഷ് സ്പാ കേന്ദ്രീകരിച്ചാണ് പെൺവാണിഭം നടന്നത്.രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ റൂറൽ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡാണ് റെയ്ഡ് നടത്തിയത്.എട്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു ഇതിൽ 4 പേർ സ്ത്രീകളാണ് .പാലക്കാട് ആലത്തൂർ സ്വദേശിയായ കൃഷ്ണദാസാണ് സ്ഥാപനത്തിൻ്റെ ഉടമ’ കഴിഞ്ഞ ഒരു വർഷമായി ഈ സ്ഥാപനം ഇവിടെ പ്രവർത്തിച്ചു വരുന്നുണ്ട്.ഇതര സംസ്ഥാനങ്ങളിൽ നിന്നുമാണ് ഇവിടേക്ക് Read More …

സിപിഎമ്മിന്‍റെ ആര്‍എസ്എസ് ബന്ധമാണ് നിലമ്പൂരിൽ യുഡിഎഫിന് തുണയായതെന്ന് എംകെ മുനീര്‍

കോഴിക്കോട്: ജമാ അത്തെ ഇസ്ളാമി ബന്ധമല്ല സിപിഎമ്മിന്‍റെ ആർഎസ്എസ് ബന്ധമാണ് നിലമ്പൂരിൽ യുഡിഎഫിന് തുണയായതെന്ന് ലീഗ് നേതാവ് എം കെ മുനീര്‍ പറഞ്ഞു. ഗോവിന്ദൻ മാഷോട് നന്ദിയുണ്ട്. ജമാ അത്തെ ഇസ്ലാമിയുമായി സഖ്യമില്ല. അവർ അവരുടെ തീരുമാനം എടുക്കുകയായിരുന്നു. സർക്കാർ വിരുദ്ധ വികാരമാണ് നിലസൂരിൽ കണ്ടത്. ജമാ അത്തെ ഇസ്ലാമിയുമായി യുഡിഎഫ് വേദി പങ്കിട്ടില്ല. ജമാ Read More …

ചക്രവാതച്ചുഴി; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്

കോഴിക്കോട് : കേരളത്തിൽ ശക്തമായ മഴ തുടരുന്നു. വിവിധയിടങ്ങളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതിനാൽ അടുത്ത അഞ്ച് ദിവസം കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 24/06/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്25/06/2025: ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്26/06/2025: ആലപ്പുഴ, Read More …

സംസ്ഥാനത്ത് റേഷൻ മണ്ണെണ്ണ വിതരണം പുനരാരംഭിക്കാനായില്ല

വിതരണം ശനിയാഴ്ച ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞതല്ലാതെ സംസ്ഥാനത്തെ ഭൂരിഭാഗം കടകളിലും മണ്ണെണ്ണ എത്തിക്കാൻ സർക്കാറിന് ആയില്ല. കേന്ദ്രം അനുവദിച്ച മണ്ണെണ്ണ ഭാരത് പ്രെട്ടോളിയം, ഇന്ത്യൻ ഓയില്‍ കോർപറേഷൻ തുടങ്ങിയ എണ്ണക്കമ്പനികളില്‍നിന്ന് മൊത്തവ്യാപാരികള്‍ ഏറ്റെടുക്കാത്ത സാഹചര്യത്തില്‍ ആണിത്.സര്‍ക്കാര്‍ നിലപാട് മയപ്പെടുത്താത്ത സാഹചര്യത്തില്‍ ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി Read More …

ഭാരതാംബ വിവാദം: കോഴിക്കോട്ട് മന്ത്രി ശിവൻകുട്ടിക്കുനേരെ കരിങ്കൊടി പ്രതിഷേധം; യുവമോർച്ച-SFI സംഘർഷം

കോഴിക്കോട് : തളിയിൽ യുവമോർച്ച-എസ്എഫ്ഐ സംഘർഷം. ഭാരതാംബ വിവാദത്തിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയെ യുവമോർച്ച പ്രവർത്തകർ തടയാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. സംഭവത്തിൽ യുവമോർച്ച പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി തളി സാമൂതിരി സ്കൂളിൽ പൊതുപരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി വരുന്നതിനിടെയാണ് സംഭവം. തളി ക്ഷേത്രത്തിന് സമീപം യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ച് മന്ത്രിക്കെതിരേ Read More …

യോഗയെ ഏറ്റെടുത്തത് പോലെ സംസ്ഥാന സർക്കാർ ഭാരതാംബയേയും ഏറ്റെടുക്കും: കെ സുരേന്ദ്രൻ.

യോഗയെ പരിഹസിച്ചവരാണ് ഇപ്പോൾ ഭാരതാംബയെ എതിർക്കുന്നതെന്നും രണ്ടോ മൂന്നോ വർഷം കഴിഞ്ഞാൽ യോഗയെ ഏറ്റെടുത്തത് പോലെ ക്ലിഫ് ഹൗസിൽ വരെ ഭാരതാംബയെ വെക്കുമെന്നും ബി ജെ പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അന്താരാഷ്ട്ര യോഗാദിനം ആചരിക്കാൻ പ്രധാനമന്ത്രി തീരുമാനിച്ചപ്പോൾ അത് സംഘപരിവാർ അജണ്ടയാണെന്നും അപരിഷ്കൃതമാണെന്നും പറഞ്ഞവരാണ് മുഖ്യമന്ത്രിയും മന്ത്രിമാരും . എന്നാൽ ഇന്ന് Read More …