മാസപ്പിറവി ദൃശ്യമായില്ല; ചെറിയ പെരുന്നാള് വ്യാഴാഴ്ച; നമസ്കാരം വീടുകളില് നടത്തണമെന്ന് ഖാസിമാര്
തിരുവനന്തപുരം: സംസ്ഥാനത്ത് മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്ന്ന് ചെറിയ പെരുന്നാള് വ്യാഴാഴ്ചയായിരിക്കുമെന്ന് വിവിധ ഖാസിമാര് അറിയിച്ചു. ഈദ് ഗാഹുകള് പാടില്ല. കോവിഡ് സാഹചര്യത്തില് നമസ്കാരം വീടുകളില് നടത്തണമെന്ന് ഖാസിമാര് അറിയിച്ചു. കോവിഡ് മാനദണ്ഡം പാലിക്കുന്നതില് വീഴ്ച പാടില്ലെന്നും നിര്ദേശിച്ചു. ഇതോടെ റംസാന് മുപ്പതും പൂര്ത്തിയാക്കിയ ശേഷമാകും കേരളത്തിലെ മുസ്ലിം മതവിശ്വാസികള് ചെറിയ പെരുന്നാള് ആഘോഷിക്കുക.
