ജാമിയ മിലിയ സര്വകലാശാലയ്ക്ക് സമീപം വെടിയുതിര്ത്തത് പത്തൊന്പതുകാരന്
ന്യൂഡല്ഹി: ജാമിയ മിലിയ ഇസ്ലാമിയ സര്വകലാശാലയ്ക്ക് സമീപം പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്ക്കു നേരെ വെടിയുതിര്ത്തത് പത്തൊന്പതുകാരന്. ഉത്തര്പ്രദേശിലെ ഗൗതം ബുദ്ധ നഗര് സ്വദേശിയായ രാം ഭഗത് ഗോപാല് ശര്മയാണ് വിദ്യാര്ഥികള്ക്കു നേരെ വെടിയുതിര്ത്തത്. രാം ഭഗതിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. വെടിവയ്പില് വിദ്യാര്ഥിക്കു പരിക്കേറ്റിരുന്നു. ഇയാളെ എയിംസ് ആശുപത്രിയിലെ ട്രോമ സെന്ററില് ചികിത്സയിലാണ്. പോലീസ് Read More …
