Category: Latest News
നടന്നുപോയപ്പോള്‍ അപമാനിക്കാന്‍ ശ്രമം ; ചെറുത്തപ്പോള്‍ ലോറിയില്‍ കയറി രക്ഷപ്പെട്ടു ; പിന്നാലെ കാറില്‍ യുവതിയുടെ ‘ചേസ്’ ; യുവാവ് പിടിയില്‍
ആലപ്പുഴ : അപമാനിക്കാന്‍ ശ്രമിച്ചയാളിനെ പിന്തുടര്‍ന്ന് ഫോട്ടോയെടുത്ത് യുവതി പൊലീസിന് കൈമാറി. ഇതിന്‍രെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലില്‍ യുവാവിനെ പൊലീസ് പിടികൂടി. തൃശൂര്‍ കൊടകര സ്വദേശി ഷനാസിനെ (27) ആണ് ചേര്‍ത്തല പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ടു ചേര്‍ത്തല റെയില്‍വേ സ്‌റ്റേഷനു സമീപത്തെ റോഡിലൂടെ നടന്നുപോയ യുവതിയെ ഷനാസ് പിന്നാലെ ചെന്ന് അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. Read More …
ശബരിമല തീര്‍ഥാടകനെ കാട്ടാന കുത്തിക്കൊന്നു
മുണ്ടക്കയത്ത് മുക്കുഴി വള്ളിത്തോട് പൂക്കുറ്റിത്താവളത്തിന് സമീപം ശബരിമല തീര്‍ഥാടകനെ കാട്ടാന കുത്തിക്കൊന്നു. പുലര്‍ച്ചെ നാലു മണിയോടെ വെള്ളാരംചെറ്റയിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് സുരക്ഷ മുന്‍നിര്‍ത്തി തീര്‍ഥാടകരെ മുക്കുഴിയില്‍ നിന്നും കടത്തി വിടുന്നില്ല. സംഭവ സ്ഥലത്ത് നിന്നും കാട്ടാനകൂട്ടം പിന്‍മാറാത്തതിനാല്‍ പൊലീസിനോ വനപാലകര്‍ക്കോ മുക്കുഴിയില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. പെരുവന്താനം പൊലീസ് സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നു.
കൂടത്തായി സംഭവം; ജോളിക്ക് രക്ഷപ്പെടാനാകില്ല, തെളിവുകള്‍ ശക്തം; എസ്.പി
കോഴിക്കോട്: കൂടത്തായി കേസില്‍ ജോളിക്ക് ശിക്ഷ ഉറപ്പെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന വടകര റൂറല്‍ വ്യക്തമാക്കി. റോയ് തോമസിനെ കൊലപ്പെടുത്തിയ കേസിലാണ് അദ്ദേഹത്തിന്റെ വിശദീകരണം. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല പ്രധാന സാക്ഷികള്‍ റോയ് തോമസിന്റെ മക്കളാണെന്നും മക്കളുടെ മൊഴി നിര്‍ണായകമാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ സൈമണ്‍ പറഞ്ഞു. അതേസമയം Read More …
ചൈനയില്‍ അജ്ഞാത വൈറസ് രോഗം പടര്‍ന്നുപിടിക്കുന്നു; 44 പേരില്‍ രോഗം സ്ഥിരീകരിച്ചു
ബെയ്ജിങ്: ചൈനയില്‍ അജ്ഞാത വൈറസ് രോഗം പടര്‍ന്നുപിടിക്കുന്നു. വ്യൂഹാന്‍ നഗരത്തിലും പരിസരപ്രദേശത്തുമാണ് ന്യൂമോണിയയുമായി സാദൃശ്യമുള്ള വൈറസ് രോഗം പരക്കുന്നത്. ഇതുവരെ 44 പേരിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ഇതില്‍ 11 പേരുടെ നില ഗുരുതരമാണ്. 121 പേരാണ് നിലവില്‍ ആരോഗ്യവിദഗ്ധരുടെ നിരീക്ഷണിത്തില്‍ കഴിയുന്നത്. വൈറസിന്റെ ഉറവിടവും സ്വഭാവവും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ മനുഷ്യരില്‍ നിന്ന് Read More …
ലോഡ്ജ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം: സംഘം പിടിയില്‍; ആറ് സ്ത്രീകളെ പോലീസ് രക്ഷപ്പെടുത്തി
പൂനെ: ലോഡ്ജ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തി വന്നിരുന്ന സംഘത്തെ പോലീസ് പിടികൂടി. പൂനെയിലെ ഹദപ്‌സറിലുള്ള ഭേക്കരിനഗറിലാണ് സംഭവം. വ്യാഴാഴ്ച സിറ്റി ക്രൈംബ്രാഞ്ചാണ് സംഘത്തെ പിടികൂടിയത്. പെണ്‍വാണിഭ സംഘത്തില്‍ നിന്നും ആറ് സ്ത്രീകളെ പോലീസ് രക്ഷപ്പെടുത്തി. ഇവരില്‍ നാല് സ്ത്രീകള്‍ വെസ്റ്റ് ബംഗാള്‍ സ്വദേശികളാണ്. സ്ത്രീകളെ പെണ്‍വാണിഭത്തിന് നിര്‍ബന്ധിച്ചെന്ന പേരില്‍ മൂന്ന് പുരുഷന്മാര്‍ക്കെതിരെയും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. Read More …
ഒന്നാം തീയതികളില്‍ മദ്യം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നീക്കം.
മയക്കുമരുന്ന് കൈവശം വെച്ചു; സൗദിയില്‍ രണ്ട് മലയാളികള്‍ പിടിയില്‍
റിയാദ്: മയക്കുമരുന്ന് കൈവശം വെച്ചതിന് രണ്ട് മലയാളികളെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരു ശ്രീലങ്കന്‍ പൗരനും അറസ്റ്റിലായിട്ടുണ്ട്. മയക്കുമരുന്ന് ചുരുട്ടി വലിക്കാനായി ഉപയോഗിക്കുന്ന പേപ്പര്‍ അന്വേഷിച്ച് ഒരു ബാഖാലയിലെത്തിയ മലയാളിയെ രഹസ്യ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ദമ്മാമില്‍ ജോലി ചെയ്യുന്ന രണ്ട് പാലക്കാട് സ്വദേശികളാണ് അറസ്റ്റിലായത്. 23കാരനായ മലയാളി യുവാവ് മയക്കുമരുന്ന് വലിക്കാന്‍ Read More …
