സ്വര്‍ണവില റെക്കോര്‍ഡിലേക്ക്‌ ; പവന്‌ 29,440

കൊച്ചി : സംസ്ഥാനത്ത്‌ സ്വര്‍ണവില വെള്ളിയാഴ്‌ച വീണ്ടും കുതിച്ചുയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന്‌ 3,680 രൂപയും പവന്‌ 29,440 രൂപയുമാണ്‌ വില. വ്യാഴാഴ്‌ച ഗ്രാമിന്‌ 3625 രൂപയായിരുന്നു. ഗ്രാമിന്‌ 55 രൂപയും പവന്‌ 440 രൂപയുമാണ്‌ കൂടിയത്‌. ഡിസംബര്‍ 28 മുതലാണ് സ്വര്‍ണ വില പവന് 29,000 രൂപ എന്ന നിലവാരത്തില്‍ എത്തിയത്.അന്താരാഷ്‌ട്ര വിപണിയില്‍ വിലകൂടിയതാണ്‌ Read More …

വയനാട് കിണറ്റില്‍ പുള്ളിപുലി വീണു; ഇരതേടി വന്നപ്പോള്‍ അബദ്ധത്തില്‍ വീണതാവുമെന്ന് വനംവകുപ്പ്

വയനാട്: വയനാട് വീട്ടുമുറ്റത്തെ കിണറ്റില്‍ പുള്ളിപുലി വീണു. വൈത്തിരി വട്ടവയലിലാണ് സംഭവം. പുലി ഇര തേടി വന്നപ്പോള്‍ അബദ്ധത്തില്‍ വീണതാവും എന്നാണ് വനംവകുപ്പ് കരുതുന്നത്. പുലിയെ സുരക്ഷിതമായി പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ് . വട്ടവയല്‍ സ്വദേശി ഗോപി എന്നയാളുടെ വീട്ടുമുറ്റത്തെ കിണറ്റിലാണ് പുള്ളിപ്പുലി വീണത്. മറ്റ് പരിക്കുകളൊന്നും പുലിയുടെ ദേഹത്ത് ഇല്ല. വനം വകുപ്പ് സ്ഥലത്തെത്തി Read More …

റിപ്പബ്ലിക് ദിന പരേഡ്; കേരളത്തിന്റെ നിശ്ചലദൃശ്യവും ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് കേരളത്തിന്റെ നിശ്ചലദൃശ്യത്തെയും ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. കേരളത്തിന്റെ കലയും വാസ്തുശില്‍പ മികവുമായിരുന്നു പ്രമേയം. നേരത്തെ, ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന മഹാരാഷ്ട്ര, ബംഗാള്‍ സംസ്ഥാനങ്ങളുടെ ടാബ്ലോ ഒഴിവാക്കിയത് സംബന്ധിച്ച്‌ വിവാദമുണ്ടായിരുന്നു. ഇതിനിടെയാണ് ഇടതുപക്ഷം ഭരിക്കുന്ന കേരളത്തെയും ഒഴിവാക്കിയത്. പൗരത്വ ബില്‍ എതിര്‍ത്തതിനാലാണ് ബംഗാളിന്റെ ടാബ്ലോ ഒഴിവാക്കിയതെന്ന് ബംഗാളിലെ പാര്‍ലമെന്ററികാര്യ Read More …

ദുബൈ ഷോപ്പിംഗ് ഫെസ്റ്റ് നറുക്കെടുപ്പില്‍ ഭാഗ്യശാലികളായി മലയാളികളായ അമ്മയും മകളും; അടിച്ചത് ആറേമുക്കാല്‍ ലക്ഷത്തോളം രൂപയുടെ സ്വര്‍ണം

ദുബൈ: ദുബൈ ഷോപ്പിംഗ് ഫെസ്റ്റ് (ഡി എസ് എഫ്) നറുക്കെടുപ്പില്‍ ഭാഗ്യശാലികളായി മലയാളികളായ അമ്മയും മകളും. സമ്മാനമായി ലഭിച്ചത് ആറേമുക്കാല്‍ ലക്ഷത്തോളം രൂപയുടെ സ്വര്‍ണം. ബംഗളുരുവില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശികളായ മീനാക്ഷി സുനില്‍, മകള്‍ അര്‍ച്ചന എന്നിവര്‍ക്കാണു ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചത്. ദയ്‌റെ ഗോള്‍ഡ് സൂക്കിലെ മലബാര്‍ ഗോള്‍ഡ് ഷോറൂമില്‍ Read More …

ഡിസംബറില്‍ 833 പ്രവാസികളെ നാടുകടത്തി ഗള്‍ഫ് രാജ്യം

മസ്‌ക്കറ്റ് : ഇക്കഴിഞ്ഞ ഡിസംബറില്‍ 833 പ്രവാസികളെ നാടുകടത്തി ഒമാന്‍. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് പ്രവാസികളെ നാടുകടത്തിയതെന്നു ഒമാന്‍ അധികൃതര്‍ അറിയിച്ചു. ഇവര്‍ ഡിസംബര്‍ ഒന്നുമുതല്‍ 28 വരെയുള്ള കാലയളവില്‍ മസ്‍കത്ത് ഗവവര്‍ണറേറ്റില്‍ നിന്നുമാത്രം പിടിയിലായവരാണ്. ഡിസംബര്‍ 20 വരെ മാന്‍പവര്‍ മന്ത്രാലയം നടത്തിയ ഇന്‍സ്‍പെക്ഷന്‍ കാമ്ബയിനില്‍ 644പേരാണ് അറസ്റ്റിലായത്. ഇതിനുംശേഷം 21 മുതല്‍ 28 Read More …

കൂടത്തായി: റോയി തോമസ് വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

വടകര: കൂടത്തായി കൂട്ടക്കൊലപാതക കേസില്‍ ജോളി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. താമരശ്ശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയിലാണ് 1800 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. റോയി തോമസ് വധക്കേസുമായി ബന്ധപ്പെട്ടാണ് നിലവില്‍ ജോളിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ജോളിയെ കൂടാതെ എം.എസ്.മാത്യു, പ്രജികുമാര്‍, മനോജ് എന്നിവരെയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് 322 രേഖകള്‍ ഹാജരാക്കുമെന്ന് അന്വേഷണം സംഘം Read More …

കിം ഉറച്ചുതന്നെ; പുതുവര്‍ഷത്തില്‍ ആണവായുധ പദ്ധതികളുമായി മുന്നോട്ടു പോകുമെന്ന് പ്രഖ്യാപിച്ച്‌ ഉത്തരകൊറിയന്‍ ഏകാധിപതി; പുതിയ ആയുധം ഉടന്‍ എത്തും

സോള്‍: ആണവായുധ പദ്ധതികളുമായി മുന്നോട്ടു പോകുമെന്ന് പ്രഖ്യാപിച്ച്‌ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. ഉടന്‍ തന്നെ തന്ത്രപ്രധാനമായ ഒരു പുതിയ ആയുധം അവതരിപ്പിക്കുമെന്നും കിം പറഞ്ഞു. പുതുവര്‍ഷദിനത്തില്‍ ഉത്തരകൊറിയന്‍ ദേശീയ മാധ്യമമായ കെസിഎന്‍എ ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. അമേരിക്കയുമായുള്ള ആണവ നിരായുധീകരണ ചര്‍ച്ചകള്‍ അലസിപ്പിരിഞ്ഞതോടെയാണ് കിമ്മിന്റെ പുതിയ പ്രഖ്യാപനം. ചര്‍ച്ചകള്‍ പുനഃരാരംഭിക്കാന്‍ കിം Read More …

അയല്‍വാസിയായ 15കാരനെ നിരവധി തവണ പീഡിപ്പിച്ചു; വിവാഹിതയായ യുവതി അറസ്റ്റില്‍

കല്‍പ്പറ്റ: അയല്‍വാസിയായ പതിനഞ്ചുകാരനെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവതി അറസ്റ്റില്‍. പോക്‌സോ നിയമപ്രകാരമാണ് വിവാഹിതയായ യുവതിക്കെതിരെ കേസെടുത്തത്. അറസ്റ്റുചെയ്ത യുവതിയെ കോടതി റിമാന്റ് ചെയ്തു. കുട്ടിയെ സ്ത്രീ പലതരത്തിലുള്ള പ്രലോഭനങ്ങളിലൂടെയാണു ലൈംഗികമായി ചൂഷണം ചെയ്തത്. മാസങ്ങളായി ഇവര്‍ കൗമാരക്കാരനെ ചൂഷണം ചെയ്തു വരികയായിരുന്നു എന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ അമ്മയാണ് സ്ത്രീയ്ക്കതിരെ പരാതി നില്‍കിയത്.