കുന്ദമംഗലത്ത് കിണറ്റില്‍ അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടതിന് പിന്നില്‍ ദുരൂഹത

കോഴിക്കോട് : കുന്ദമംഗലത്ത് കിണറ്റില്‍ അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടതിന് പിന്നില്‍ ദുരൂഹത. കീഴരിയൂര്‍ സ്വദേശിയായ നിജിനയെയും എട്ടുമാസം പ്രായമുള്ള കു​ഞ്ഞിനെയും ഭര്‍ത്താവും കുടുംബവും ചേര്‍ന്നു കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. സ്ത്രീധനത്തിന്‍റെ പേരില്‍ നിജിനയെ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് ആരോപണം. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് നിജിനയുടെ സഹോദരന്‍ നിജേഷ് പറഞ്ഞു. തിങ്കളാഴ്ചയാണ് മുപ്പതുകാരി നിജിനയേയും Read More …

ചാച്ചാജിയുടെ ഓർമ്മ പുതുക്കി കോക്കൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ശിശു ദിനം ആഘോഷിച്ചു

പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് “ഇൻറർനെറ്റും സ്മാർട്ട്ഫോണും-  ഉപയോഗവും സുരക്ഷയും” എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്പാർക്ക് ടെക്നോമീഡിയ പ്രൈവറ്റ്  ലിമിറ്റഡും കോക്കൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ കമ്പനി സിഇഒ  മുബാറക്ക്   എൻ.എം വിദ്യാർത്ഥികൾക്കായി ക്ലാസ്സെടുത്തു.വിദ്യാർത്ഥികളിൽ ഇന്റർനെറ്റിന്റെയും സ്മാർട്ഫോണിന്റെയും അവബോധം വളർത്തിയെടുക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ഹെഡ്മാസ്റ്റർ സക്കീർ ഹുസൈൻ, മുഹമ്മദ് Read More …

യുഎപിഎ കേസ്; അറസ്റ്റിലായ യുവാക്കള്‍ക്ക് മാവോവാദി ബന്ധമുണ്ടെന്ന് സിപിഎം

കോഴിക്കോട് : യുഎപിഎ കേസില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്ക് മാവോവാദി ബന്ധമുണ്ടെന്ന് സിപിഎം. കോഴിക്കോടുള്ള ലോക്കല്‍ കമ്മിറ്റി റിപ്പോര്‍ട്ടുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരായ രണ്ട് യുവാക്കള്‍ അറസ്റ്റിലായത് സംസ്ഥാനത്താകെ ചര്‍ച്ചാവിഷയമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജില്ലയില്‍ അടിയന്തരമായി ലോക്കല്‍ കമ്മിറ്റി യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തത്. അലന്‍ ഷുഹൈബ് അംഗമായ മീഞ്ചന്ത ബ്രാഞ്ച് ഉള്‍പ്പെടുന്ന പന്നിയങ്കര ലോക്കല്‍ കമ്മിറ്റി Read More …

അടിവസ്ത്രം മാത്രമിട്ട് ശരീരത്തില്‍ കറുത്ത ചായം പൂശിയെത്തും, തിരുട്ടുഗ്രാമത്തിലെ സംഘം കൊല്ലം ജില്ലയില്‍, പൊലീസ് പ്രത്യേക ടീം രൂപീകരിച്ചു

കൊല്ലം : തമിഴ്നാട്ടിലെ കുപ്രസിദ്ധമായ തിരുട്ടുഗ്രാമത്തില്‍ നിന്നും മോഷണത്തില്‍ വിദഗ്ദ്ധരായ ഒരു സംഘം കൊല്ലം ജില്ലയില്‍ എത്തിയതായി പൊലീസ് സ്ഥിരീകരിച്ചു. ചെങ്കോട്ടയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം ഇവര്‍ കൊല്ലം ജില്ലയിലെത്തിയതായിട്ടാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം. അടുത്തിടെ കൊല്ലം അഞ്ചലില്‍ എസ്.പിയുടെ വീട്ടില്‍ മോഷണം നടത്തിയത്, ഇതു കൂടാതെ ജില്ലയില്‍ അടുത്തിടെ നടന്ന മൂന്ന് വന്‍ Read More …

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. നാല് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില മാറുന്നത്. 28,200 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ താഴ്ന്ന് 3,525 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. നവംബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണിത്.

ആള്‍ക്കൂട്ട മര്‍ദനം: മലപ്പുറത്ത്​ യുവാവ്​ ആത്മഹത്യ ചെയ്​തു

കോട്ടക്കല്‍: മലപ്പുറം കോട്ടക്കലില്‍ സദാചാരത്തി​​െന്‍റ പേരില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് വിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. പുതുപ്പറമ്ബ് പൊറ്റയില്‍ ഹൈദരലിയുടെ മകന്‍ ഷാഹിര്‍ (22) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്തു മണിയോടെ പുതുപ്പറമ്ബിലാണ് സംഭവം.അക്രമത്തില്‍ സഹോദരന്‍ഷിബിലി (19)ക്കും മര്‍ദ്ദനമേറ്റിരുന്നു. ഷിബിലിയുടെ പരാതിയില്‍ 15 പേര്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു. കണ്ടാലറിയാവുന്ന Read More …

അയോധ്യാ വിധി: സോഷ്യല്‍ മീഡിയയില്‍ കമന്റിട്ട രണ്ട് മലയാളികള്‍ക്കെതിരെ കേസ്

കൊച്ചി: അയോധ്യാ കേസിലെ വിധിയുടെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ കമന്റിട്ട രണ്ടു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സെയ്ഫുദീന്‍ ബാബു, ഇബ്രാംഹിം കുഞ്ഞിക്ക എന്നീ പേരുകളിലുള്ള പ്രൊഫൈല്‍ ഉടമകള്‍ക്കെതിരെയാണ് പ്രകോപനപരമായ കമന്റിട്ടതിനു കേസെടുത്തത്.

പിഎസ്‌സി പരീക്ഷകളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വേണമെന്ന് ക്രൈംബ്രാഞ്ച്‌

പിഎസ്‌സി പരീക്ഷാ നടത്തിപ്പില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വേണമെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. നിലവിലെ പാറ്റേണ്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ക്രമക്കേട് നടത്താന്‍ അവസരം നല്‍കുന്നതാണെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി പി എസ് സി ക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പരീക്ഷാ ഹാളിലെ സീറ്റിംഗ് പാറ്റേണില്‍ മാറ്റം കൊണ്ടു വരണമെന്നും, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്ക് ഹാളില്‍ നിരോധനം ഏര്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ Read More …