ശബരിമല കയറാന്‍ ഇത്തവണയും തമിഴ്‌നാട്ടില്‍ നിന്ന് മനീതി വനിതാ സംഘമെത്തുന്നു

ശബരിമലയില്‍ ഇത്തവണയും യുവതി പ്രവേശനത്തിനുശ്രമം. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനിതി വനിതാ കൂട്ടായ്മയാണ് ഇത്തവണ തങ്ങളുടെ അംഗങ്ങളുമായി മലകയറാനെത്തുന്നത്. സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് വിശ്വാസത്തിലെടുത്താണ് തീരുമാനം. കേരളത്തിലെ യുവതികള്‍ക്കൊപ്പം ദര്‍ശനം നടത്താനാണ് ശ്രമിക്കുന്നത്. എന്നാല്‍ സുരക്ഷയുടെ കാര്യത്തില്‍ കേരള സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസമില്ലെന്നും മനിതി സംഘാംഗങ്ങള്‍ പറയുന്നു. പ്രതിഷേധം കനത്തതോടെയാണ് കഴിഞ്ഞ Read More …

തൃശൂര്‍ ജില്ലയില്‍ നിന്നും ഒറ്റദിവസം കാണാതായത് ആറ് പെണ്‍കുട്ടികളെ.! ആര് പേരും വിദ്യാര്‍ത്ഥിനികള്‍; ദുരൂഹത .

തൃശൂര്‍ : തൃശൂര്‍ ജില്ലയില്‍ നിന്നും ഓരം ദിവസം കാണാതായത് ആറ് പെണ്‍കുട്ടികളെ. ജില്ലയിലെ മാള, പാവറട്ടി, വടക്കാഞ്ചേരി, അയ്യന്തോള്‍ സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് ആര് പേരെയും കാണാതായത്. ആറു പേരും സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥിനികളാണ് ഇവരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തി ആയിട്ടില്ല. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ആറ് പെണ്‍കുട്ടികളെ കാണാതായത് ദുരൂഹ ഉണര്‍ത്തിയിട്ടുണ്ട്. അതേസമയം, ആറ് പെണ്‍കുട്ടികളും തമ്മില്‍ Read More …

പൊന്നാനിയില്‍ ആള്‍ക്കൂട്ട ആക്രമണം: കഞ്ചാവെന്ന് ആരോപിച്ച്‌ യുവാവിന് ക്രൂര മര്‍ദ്ദനം

പൊന്നാനി: പൊന്നാനി ഹാര്‍ബറില്‍ ജങ്കാറിന് സമീപം യുവാവിനെ ഒരു സംഘം ക്രൂരമായി മര്‍ദ്ദിച്ചു. കഞ്ചാവുമായി എത്തിയതിനാണ് യുവാവിനെ മര്‍ദ്ദിച്ചതെന്നാണ് നാട്ടുകാരില്‍ ചിലര്‍ പറയുന്നത്. മര്‍ദ്ദിക്കുന്ന വീഡിയോദൃശ്യം പുറത്തുവന്നിട്ടുണ്ട്. എട്ടോളം പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മര്‍ദ്ദനമേറ്റ യുവാവിനെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇനിയും മര്‍ദ്ധിക്കരുതെന്ന് കാഴ്ച്ചക്കാരിലൊരാള്‍ വിളിച്ചു പറയുന്നതും ദൃശ്യങ്ങളിലുണ്ട്.

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 240 രൂപയുടെ കുറവാണ് ഇന്നുണ്ടായിരിക്കുന്നത്. തിങ്കളാഴ്ച പവന് 80 രൂപയുടെ ഇടിവുണ്ടായിരുന്നു. 28,480 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 30 രൂപ താഴ്ന്ന് 3,560 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. നവംബര്‍ മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.

ആറുകിലോ കഞ്ചാവുമായി യുവതി പിടിയില്‍

തൃശൂര്‍: ആറുകിലോ കഞ്ചാവുമായി കഞ്ചാവ് റാണി പൊലീസ് പിടിയിലായി. ആല്‍ത്തറ സ്വദേശിനി കഞ്ചാവ് റാണി എന്നറിയപ്പെടുന്ന ശ്രീദേവിയാണ് (39) ആണ് അറസ്റ്റിലായത്. ഒന്നര വര്‍ഷത്തോളമായി തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് കടത്തി കൊണ്ടു വരികയും കുന്നംകുളം കേന്ദ്രീകരിച്ച്‌ വ്യാപകമായ രീതിയില്‍ വിതരണവും വില്‍പനയും നടത്തി വരികയായിരുന്നു.

യു.എ.പി.എ; വിദ്യാര്‍ഥികളുടെ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് കുടുംബം

കോഴിക്കോട്: യു.എ.പി.എ ചുമത്തപ്പെട്ട രണ്ട് സി.പി.എം പ്രവര്‍ത്തകരായ വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ കുടുംബം ഹൈക്കോടതിയിലേക്ക്. കേസില്‍ ജാമ്യത്തിനായി ഉടന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം വ്യക്തമാക്കി. കോടതിയില്‍ വിശ്വാസമുണ്ടെന്നും പൊലീസ് ഉണ്ടാക്കിയ തെളിവുകളെല്ലാം കെട്ടിച്ചചമച്ചതാണെന്നും താഹയുടെ കുടുംബം പറഞ്ഞു. കുറ്റസമ്മതം നടത്തിയെന്ന എഫ്‌ഐആറും തെളിവുകളും നിര്‍ണായകമായി. യുഎപിഎ നിലനില്‍ക്കുന്നതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്ന് കോടതി പറഞ്ഞു. Read More …

പച്ചക്കറി വില കുതിച്ചുയരുന്നു

വിപണിയില്‍ പച്ചക്കറി വില കുതിക്കുന്നു .കനത്ത മഴമൂലം ഉത്‌പാദനത്തിലുണ്ടായ കുറവും അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള വരവ് കുറഞ്ഞതുമാണ് വില വര്‍ധിക്കാനുള്ള കാരണം . നെല്ലിക്കയുടെ വില ഗണ്യമായി കുറഞ്ഞു. കിലോയ്ക്ക്‌ 50 രൂപയുണ്ടായിരുന്ന നെല്ലിക്ക ഇപ്പോള്‍ നൂറുരൂപയ്ക്ക് മൂന്നുകിലോ വരെ ലഭിക്കും. അതേസമയം , സവാളയുടെ വില കുത്തനെ കൂടി. കഴിഞ്ഞയാഴ്ച സവാള കിലോയ്ക്ക് 40 രൂപയായിരുന്നെങ്കില്‍ ഇപ്പോള്‍ Read More …

ജനറല്‍ ആശുപത്രിയില്‍ വച്ച്‌ ഗര്‍ഭിണിയായ യുവതിയെ മര്‍ദിച്ച കേസില്‍ 2 യുവാക്കള്‍ അറസ്റ്റില്‍

പത്തനംതിട്ട: ജനറല്‍ ആശുപത്രിയില്‍ വച്ച്‌ ഗര്‍ഭിണിയായ യുവതിയെ മര്‍ദിച്ച കേസില്‍ 2 യുവാക്കള്‍ അറസ്റ്റില്‍. കുരമ്ബാല ആരതി ഭവനത്തില്‍ രാജേഷ് (34), കുരമ്ബാല കളീക്കല്‍തുണ്ടില്‍ വീട്ടില്‍ രഞ്ജിത്ത് (23) എന്നിവരെയാണ് അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ ഒരാളായ രാജേഷിന്റെ അമ്മയെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇവരെ കാണാന്‍ എത്തിയ യുവാക്കള്‍ ഞായറാഴ്ച വൈകിട്ട് Read More …