കൂടത്തായി കൊലപാതക പരമ്ബര; ഷാജുവിനെ കസ്റ്റഡിയിലെടുത്തു

വടകര: കൂടത്തായി കൊലപാതക പരമ്ബര കേസില്‍ നിര്‍ണായക വഴിത്തരിവ്. കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ കസ്റ്റഡിയിലെടുത്തു. പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ച്‌ ഒന്നര മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഷാജുവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത ഷാജുവിനെ വടകര റൂറല്‍ എസ്.പി.ഓഫീസിലേക്ക് കൊണ്ടു പോയി. ഉടന്‍ തന്നെ ഇയാളുടെ അറസ്റ്റ് Read More …

മരട് ഫ്‌ളാറ്റ് പൊളിക്കല്‍ നടപടി 11ാം തീയതി ആരംഭിക്കും; കമ്ബനിയെ 9ാം തീയതിക്കകം തീരുമാനിക്കും

മരടിലെ ഫ്‌ളാറ്റ് പൊളിക്കുന്ന നടപടിക്രമങ്ങള്‍ പതിനൊന്നാം തിയതി ആരംഭിക്കും. പൊളിക്കാമുള്ള കമ്ബനിയെ 9ാം തിയതിക്കകം തന്നെ തീരുമാനിക്കും. പ്രദേശത്തുള്ള താമസക്കാരുടെ സുരക്ഷ പരിഗണിച്ചാണ് പൊളിക്കല്‍ നടപടി. ഫ്‌ളാറ്റ് പൊളിക്കല്‍ സംബന്ധിച്ച ചര്‍ച്ചയ്ക്കായി കഴിഞ്ഞ ദിവസം കൊച്ചിയില്‍ യോഗം ചേര്‍ന്നിരുന്നു. ഫ്‌ളാറ്റ് പൊളിക്കല്‍ നടപടിക്രമങ്ങള്‍ക്കായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല കളക്ടര്‍, പൊളിക്കല്‍ Read More …

പുല്‍പ്പള്ളിയില്‍ അമ്മയും മകനും ഷോക്കേറ്റ് മരിച്ചു

ബത്തേരി> വയനാട് പുല്‍പ്പള്ളിയില്‍ അമ്മയും മകനും ഷോക്കേറ്റ് മരിച്ചു. വണ്ടിക്കടവ് പുത്തന്‍പുരയ്ക്കല്‍ ഷൈലജ (55) മകന്‍ അജിത് (35) എന്നിവരാണ് മരിച്ചത്. വീടിനോട് ചേര്‍ന്നുള്ള വാഴത്തോട്ടത്തിലാണ് ഇരുവര്‍ക്കും ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ പുല്‍പ്പള്ളി സര്‍ക്കാര്‍ ആശുപത്രിയിലാണുള്ളത്.

പാര്‍ലമെന്റ് ജീവനക്കാരിയുടെ പരാതി; ബലാല്‍സംഗശ്രമത്തിന് നേപ്പാള്‍ മുന്‍ സ്പീക്കര്‍ അറസ്റ്റില്‍

കാഠ്മണ്ഡു: ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയില്‍ നേപ്പാള്‍ പാര്‍ലമെന്റ് മുന്‍സ്പീക്കര്‍ അറസ്റ്റില്‍. പാര്‍ലമെന്റിലെ വനിതാ ജീവനക്കാരിയുടെ പരാതിയെ തുടര്‍ന്നാണ് കൃഷ്ണ ബഹാദൂര്‍ മഹാരയെ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് പരാതിക്ക്കാരണമായ സംഭവം നടന്നത്. മദ്യപിച്ച ശേഷം തന്റെ വീട്ടിലെത്തിയ ബഹാര, തന്നെ ആക്രമിച്ചുവെന്നാണ് സ്ത്രീ പരാതിയില്‍ പറയുന്നത്. മഹാര എത്തിയ സമയത്ത് താന്‍ വീട്ടില്‍ Read More …

ഷാര്‍ജ കെ എം സി സി കൊടുങ്ങല്ലൂര്‍ മണ്ഡലം ഗ്രാമോത്സവ് ജലയാത്രയുടെ ബ്രോഷര്‍ പ്രകാശനം ചെയ്തു

ഷാര്‍ജ: ഷാര്‍ജ കെ എം സി സി കൊടുങ്ങല്ലൂര്‍ മണ്ഡലം നടത്തുന്ന ഗ്രാമോത്സവ് ജലയാത്രയുടെ ബ്രോഷര്‍ തൃശൂര്‍ ജില്ലാ പ്രസിഡന്റ് ആര്‍ ഓ ബക്കര്‍ സാഹിബ് ഫോക്കസ് അഡ്വെര്‍ടൈസിങ് മാനേജിങ് ഡയറക്ടര്‍ ഹനീഫ സാഹിബിനു നല്‍കി പ്രകാശനം ചെയ്തു.

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം സയനൈഡ് മോഹന്‍ കൊന്നത് 20 യുവതികളെ

കണ്ണൂര്‍: കൂടത്തായി കൊലപാതകപരമ്ബര നാടിനെ നടുക്കുമ്ബോള്‍ സയനൈഡ് ഉപയോഗിച്ച്‌ 20 യുവതികളുടെ ജീവനെടുത്ത സയനൈഡ് മോഹന്‍ എന്ന പരമ്ബരക്കൊലയാളിയുട ഓര്‍മ്മയിലാണ് ഉത്തരമലബാറുകാര്‍. 2004 മുതല്‍ 2009വരെയുള്ള അഞ്ച് വര്‍ഷത്തിനിടെ കാസര്‍കോട്ടുകാരിയുള്‍പ്പടെ 20 യുവതികളെയാണ് കര്‍ണാടക പൊതുവിദ്യാഭ്യാസ വകുപ്പിലെ അധ്യാപകനായിരുന്ന മോഹന്‍ വകവരുത്തിയത്. ഇയാള്‍ നടത്തിയ 20 കൊലകളില്‍ 18 എണ്ണം തെളിഞ്ഞു. 15 കേസുകൡലായി വധശിക്ഷയും Read More …

ബിജെപി കൗണ്‍സിലറെയും കുടുംബാംഗങ്ങളെയും മൂന്നംഗ സംഘം വെടിവെച്ചു കൊന്നു

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി കൗണ്‍സിലറെയും കുടുംബാംഗങ്ങളെയും മൂന്നംഗ സംഘം വെടിവെച്ചു കൊന്നു. ജാല്‍ഗാവ് ജില്ലയില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം . അഞ്ച് പേരാണ് ആക്രമണത്തില്‍ മരിച്ചത് . ബിജെപി കൗണ്‍സിലര്‍ രവീന്ദ്ര ഖാരത്(55), സഹോദരന്‍ സുനില്‍(56), മക്കളായ പ്രേംസാഗര്‍(26), രോഹിത് (25), ബന്ധു ഗജാരെ എന്നിവരാണ് വെടിയേറ്റ് മരിച്ചത്. ആക്രമണത്തിന് പിന്നിലുള്ള കാരണം വ്യക്തമായിട്ടില്ല . Read More …

കൂടത്തായി കൊലപാതകങ്ങള്‍; ഷാജുവിനെ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി

കോഴിക്കോട് : കൂടത്തായിലെ പൊന്നാമറ്റം കുടുംബത്തിലെ ആറ് പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ജോളിയുടെ മൊഴി ഭര്‍ത്താവ് ഷാജുവിനെതിരെ. മകളുടെയും ഭാര്യയുടെയും മരണം കൊലപാതകമായിരുന്നുവെന്ന് ഷാജുവിന് അറിയാമായിരുന്നു എന്നാണ് ജോളി പൊലീസിന് നല്‍കിയ മൊഴി. മരണത്തില്‍ തനിക്ക് ദുഃഖമില്ലെന്നും സിലി മരിക്കേണ്ടവള്‍ ആയിരുന്നുവെന്നും ഷാജു പറഞ്ഞുവെന്നാണ് ജോളി മൊഴിയില്‍ പറഞ്ഞത്. ഇക്കാര്യം ആരും അറിയരുതെന്നും ഷാജു Read More …