കോന്നിയില്‍ പ്രശ്‌നപരിഹാരം; തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ അടൂര്‍ പ്രകാശ് പങ്കെടുക്കും

പത്തനംതിട്ട: കോന്നി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരം. കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നിന്ന അടൂര്‍ പ്രകാശിനെ മുതിര്‍ന്ന നേതാക്കള്‍ അനുനയിപ്പിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടൂര്‍ പ്രകാശുമായി നടത്തിയ അനുനയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായത്. രാവിലെ നടക്കുന്ന തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ അടൂര്‍ പ്രകാശ് സമ്മതിച്ചു. Read More …

മക്ക നഗരത്തില്‍ മണിക്കൂറോളം ശക്തമായ മഴയും കാറ്റും; വെള്ളപ്പൊക്കം കാരണം ഗതാഗതം തടസപ്പെട്ടു

മക്ക: മക്ക നഗരത്തില്‍ മണിക്കൂറോളം ശക്തമായ മഴയും കാറ്റും. ഞാറാഴ്ച വൈകുന്നേരം മൂന്ന് മണിക്കൂറോളം മക്ക നഗരത്തില്‍ ശക്തമായ മഴയും കാറ്റും ഇടിമിന്നലും അനുഭവപ്പെട്ടു. കനത്ത മഴയെ തുടര്‍ന്ന് റോഡില്‍ വെള്ളപ്പൊക്കം കാരണം ഗതാഗതം തടസപ്പെട്ടു. ഏഴ് മണി വരെ മഴ തുടര്‍ന്നു. മഴയ്ക്ക് മുമ്ബ് വരെ കനത്ത ചൂടായിരുന്നു അനുഭവപ്പെട്ടത്. കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമാണ് Read More …

മോഹന്‍രാജിനെ അംഗീകരിക്കാതെ ഇടഞ്ഞ് അടൂര്‍ പ്രകാശ്; കണ്‍വെന്‍ഷന് എത്തിയേക്കില്ല; മുല്ലപ്പള്ളി കോന്നിയിലേക്ക്

കോന്നി: താന്‍ നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥി റോബിന്‍ പീറ്ററിനെ തഴഞ്ഞ് കോന്നിയില്‍ പി മോഹന്‍രാജിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച സംഭവത്തില്‍ ഇടഞ്ഞ് അടൂര്‍ പ്രകാശ്. ഇതോടെ സമവായ ശ്രമങ്ങളുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കോന്നിയിലേക്കെത്തും. ഇന്ന് കോന്നിയില്‍ നടക്കുന്ന മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുല്ലപ്പള്ളിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പങ്കെടുക്കും. അതേസമയം, മണ്ഡലത്തിലെ മുന്‍ എംഎല്‍എയായ Read More …

ആകാശം വഴിയോ ഭൂമിയിലൂടെയോ തിരിച്ചടിക്കും; പാക്കിസ്ഥാന് മുന്നറിയിപ്പുമായി ബിപിന്‍ റാവത്ത്

ന്യൂഡല്‍ഹി: ഇന്ത്യ നടത്തിയ മിന്നലാക്രമണം പാക്കിസ്ഥാനൊരു സന്ദേശമാണെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. പാക്കിസ്ഥാന്‍ അന്തരീക്ഷം വികലമാക്കാത്തിടത്തോളം കാലം നിയന്ത്രണ രേഖ പവിത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തിന് പിന്തുണ നല്‍കുകയാണ് പാക്കിസ്ഥാന്‍. ജമ്മു കശ്മീരില്‍ അവര്‍ ജിഹാദ് ആവശ്യപ്പെട്ടിരിക്കുന്നു. ഇന്ത്യയുമായി ഒരു നിഴല്‍ യുദ്ധം നടത്താനാണ് പാക്കിസ്ഥാന്റെ നീക്കം. എന്നാല്‍ ഇനി ഒളിച്ചുകളിക്കില്ല. ഇന്ത്യക്ക് അതിര്‍ത്തി Read More …

പ്രളയത്തിന് ശേഷം വയനാട്ടില്‍ കൂട്ടത്തോടെ ദേശാടന ചിത്രശലഭങ്ങള്‍ എത്തി

പുല്‍പ്പള്ളി: വയനാട്ടില്‍ പ്രളയത്തിന് ശേഷം ദേശാടന ശലഭങ്ങള്‍ കൂട്ടമായെത്തി. കരിനീലക്കടുവ, നീലക്കടുവ, അരളി വര്‍ഗങ്ങളില്‍പ്പെട്ട ചിത്രശലഭങ്ങളാണ് ജില്ലയില്‍ പലയിടത്തും കൂട്ടമായെത്തിയത്. വയനാട് പുല്‍പ്പള്ളി പാക്കം ഗവ സ്‌കൂള്‍ അധ്യാപികയായ പുത്തന്‍പുരയിലെ ജൂലിയുടെ മീനംകൊല്ലിയിലെ വീട്ടിലെ ചെടികളിലാണ് ഇത്രയധികം ശലഭങ്ങള്‍ ഒന്നിച്ചെത്തിയത്. ഇത് അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സാധാരണഗതിയില്‍ സെപ്തംബര്‍ ആദ്യവാരം മുതലാണ് ദേശാടന Read More …

മാതാപിതാക്കള്‍ക്ക് സംരക്ഷണം നല്‍കാത്ത മക്കള്‍ ഇനി കുടുങ്ങും; നിയമം കര്‍ശനമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി; മാതാപിതാക്കളെ തെരുവില്‍ ഉപേക്ഷിക്കുന്ന മക്കള്‍ ഇനി കുടുങ്ങും. നിയമം കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങളുടെ കാര്യക്ഷമത മൂന്നാം കക്ഷിയെ കൊണ്ട് പരിശോധിപ്പിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സാമൂഹികനീതി മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. പ്രായമായ മാതാപിതാക്കളോട് മോശമായി പെരുമാറുകയോ, ഉപേക്ഷിക്കുകയോ ചെയ്യുന്നവര്‍ക്ക് ജയില്‍ ശിക്ഷ ഇപ്പോഴത്തെ 3 മാസത്തില്‍ നിന്ന് Read More …

ട്രംപിനെതിരെ വിമര്‍ശനവുമായി തുഷാര്‍ ഗാന്ധി

മുംബൈ: നരേന്ദ്രമോദിയെ ഇന്ത്യയുടെ പിതാവ് എന്ന് വിശേഷിപ്പിച്ച അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ നടപടിയെ വിമര്‍ശിച്ച്‌ ഗാന്ധിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധി. ഇന്ത്യയുടെ രാഷ്ട്രപിതാവായി പുതിയ ആള്‍ വേണമെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ സ്വാഗതം ചെയ്യുന്നു. അമേരിക്കയുടെ രാഷ്ട്രപിതാവ് ജോര്‍ജ് വാഷിംഗ്ടണിന്‍റെ സ്ഥാനത്ത് സ്വയം അവരോധിക്കുമോയെന്നും തുഷാര്‍ ചോദിച്ചു. മഹാത്മാഗാന്ധിയുടെ 150ാം ജന്മദിനം വിപുലമായി ആഘോഷിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ആത്മാര്‍ത്ഥതയില്ലാത്തതാണെന്ന് Read More …

അപകടകരമായ ദൃശ്യങ്ങള്‍ ചിത്രീകരിച്ച പ്രവാസി യുവാവ് ഒമാനില്‍ പിടിയില്‍

മസ്‌ക്കറ്റ് : അപകടകരമായ ദൃശ്യങ്ങള്‍ ചിത്രീകരിച്ച പ്രവാസി യുവാവ് ഒമാനില്‍ പിടിയില്‍. റോഡിലൂടെ ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ഡോര്‍ തുടര്‍ന്ന് ചാടിയിറങ്ങുന്ന വീഡിയോ ആണ് യുവാവ് ചിത്രീകരിച്ചത്. അല്‍ ബാതിന ഗവര്‍ണറേറ്റിലാണ് സംഭവം. വീഡിയോ വൈറലായതോടെ സംഭവം ശ്രദ്ധയില്‍പ്പെട്ട പോലീസ് അന്വേഷണം നടത്തി യുവാവിനെ കണ്ടെത്തുകയും,അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാള്‍ ജോലി ചെയ്തിരുന്ന വര്‍ക്ക് ഷോപ്പില്‍ അറ്റകുറ്റപ്പണികള്‍ക്കായി നല്‍കിയിരുന്ന കാറാണ് Read More …