ജൂലായ് എട്ടിന് സ്വകാര്യ ബസ്സ് പണിമുടക്ക്

മലപ്പുറം: ബസുടമ സംയുക്ത സമിതി പ്രഖ്യാപിച്ച സമരത്തിനു ഐക്യദര്‍ഢ്യം പ്രഖ്യാപിച്ച് എട്ടാം തീയതി ജില്ലയിലെ മുഴുവന്‍ ബസ് സര്‍വീസും നിര്‍ത്തിവെക്കുമെന്നും 22 മുതല്‍ അനിശ്ചിതകാല ബസ് സമരത്തില്‍ പങ്കാളികളാവുമെന്നും ജില്ലാ ബസുടമ സംയുക്ത സമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദീര്‍ഘകാലമായി സര്‍വീസ് നടത്തികൊണ്ടിരിക്കുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെയും ദീര്‍ഘദൂര ബസുകളുടെയും പെര്‍മിറ്റുകള്‍ അതേപടി യഥാസമയം പുതുക്കി നല്‍കുക, Read More …

സൂംബ ഡാന്‍സ് മതങ്ങള്‍ക്ക് എതിരല്ല: സ്പീക്കര്‍

സൂംബ ഡാന്‍സ് ഒരു മതത്തിനും എതിരല്ലെന്ന് നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീര്‍. ലോക റെക്കോര്‍ഡ് നേടിയ പുത്തൂര്‍ പള്ളിക്കല്‍ വി.പി.കെ.എം.എച്ച് .എസ്.എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും മെഡലും വിതരണം ചെയ്യുകയായിരുന്നു സ്പീക്കര്‍. വ്യായാമത്തോടൊപ്പം മാനസികോല്ലാസം നല്‍കുന്ന ഒന്നാണ് സൂംബ. മനുഷ്യര്‍ ബഹിരാകാശത്ത് പോകുന്ന ഇക്കാലത്ത് അനാവശ്യമായാണ് ഇതിനെ എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോക റെക്കോര്‍ഡ് ജേതാക്കളായ Read More …

കോട്ടക്കലിൽ ഒരുവയസുകാരന്റെ മരണം: മഞ്ഞപ്പിത്തം ബാധയെ തുടർന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

കോട്ടക്കൽ : ഒരു വയസുകാരന്റെ മരണം മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്നെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. സാമ്പിൾ രാസപരിശോധന ഫലം വന്നതിനു ശേഷം തുടർ നടപടികളിലേക്ക് പൊലീസ് കടക്കുമെന്നാണ് വിവരം. കുഞ്ഞിന് മാതാപിതാക്കൾ ചികിത്സ നൽകിയില്ലെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് അന്വേഷിക്കുന്നത്. നവാസ് – ഹിറ ഹറീറ ദമ്പതിമാരുടെ മകൻ ഇസെൻ ഇർഹാൻ ചൊവ്വാഴ്ച്ചയാണ് മരിച്ചത്. Read More …

തദ്ദേശ തിരഞ്ഞെടുപ്പിൽ ‘പിണറായിസം’ ഇല്ലെന്നും യുഡിഎഫുമായും എൽഡിഎഫുമായും സമവായം ഉണ്ടാക്കാമെന്നും പി വി അൻവർ മാധ്യമങ്ങളോട് പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പിൽ ‘പിണറായിസം’ ഇല്ലെന്നും യുഡിഎഫുമായും എൽഡിഎഫുമായും സമവായം ഉണ്ടാക്കാമെന്നും പി വി അൻവർ മാധ്യമങ്ങളോട് പറഞ്ഞു. ‘പിണറായിസം’ നിയമസഭയിലാണ്. ആ പോരാട്ടം തുടരുമെന്നും പി വി അൻവർ പറഞ്ഞു. തിരഞ്ഞെടുപ്പിൽ പരമാവധി ആളുകളെ മത്സരിപ്പിക്കാനാണ് തീരുമാനം. പ്രാദേശിക അടിസ്ഥാനത്തിൽ സഖ്യം രൂപീകരിക്കാനുള്ള സ്വാതന്ത്ര്യം താഴെത്തട്ടിലുള്ളവർക്ക് നൽകും. വർഗീയ കക്ഷികളൊഴികെ സഹകരണം ആവശ്യപ്പെടുന്നവരോട് തിരിച്ച് സഹകരിക്കാനുള്ള Read More …

കൈകോര്‍ത്ത് റിയല്‍ മലബാര്‍ എഫ്സി കൊണ്ടോട്ടിയും മോങ്ങം ലിപ്സ് ഫുട്ബോള്‍ അക്കാദമി മോങ്ങവും

മലപ്പുറം: റിയല്‍ മലബാര്‍ എഫ്സി കൊണ്ടോട്ടിയും മോങ്ങം ലിപ്സ് ഫുട്ബോള്‍ അക്കാദമി മോങ്ങവും തമ്മില്‍ കൈകോര്‍ത്തു. കൈകോര്‍ക്കലിലൂടെ ഫുട്ബോള്‍ അക്കാദമി താരങ്ങള്‍ക്ക് കൂടുതല്‍ മത്സര വേദികള്‍ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നതെന്ന് ഭാരവാഹികള്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.കേരള ഫുട്ബോള്‍ അസോസിയേഷന്റെ എല്ലാ അക്കാദമി ടൂര്‍ണമെന്റുകളിലും റിയല്‍ മലബാര്‍ എഫ്.സി എന്ന പേരില്‍ ലിപ്സ് ഫുട്ബോള്‍ അക്കാദമി Read More …

കിക്ക് ഡ്രഗ്സ്’ സന്ദേശയാത്രയ്ക്ക് ആവേശ സ്വീകരണം

കായിക മന്ത്രി വി അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ നടത്തുന്ന ‘കിക്ക് ഡ്രഗ്‌സ്’ സന്ദേശയാത്രയ്ക്ക് പെരിന്തല്‍മണ്ണയില്‍ ആവേശോജ്വല വരവേല്‍പ്പ്. പെരിന്തല്‍മണ്ണ ടൗണ്‍ സ്‌ക്വയറില്‍ നല്‍കിയ സ്വീകരണത്തില്‍ കനത്ത മഴയത്തും നിരവധിയാളുകള്‍ പങ്കെടുത്തു. സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ‘സ്‌പോര്‍ട്‌സ് ആണ് ലഹരി’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സന്ദേശയാത്ര. ലഹരി വിരുദ്ധ യാത്രയ്ക്ക് ആവേശകരമായ സ്വീകരണമാണ് സംസ്ഥാനത്ത് ലഭിച്ചതെന്ന് മന്ത്രി Read More …

നിലമ്പൂരിന്റെ വികസനത്തിന് ബാപ്പുട്ടിയായി ഒപ്പമുണ്ടാകും: ആര്യാടന്‍ ഷൗക്കത്ത്

നിലമ്പൂര്‍: നിലമ്പൂരിന്റെ വികസനത്തിന് ബാപ്പുട്ടിയായി ഒപ്പമുണ്ടാകുമെന്ന് നിയുക്ത എം.എല്‍.എ ആര്യാടന്‍ ഷൗക്കത്ത്. ഉപതെരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച ഷൗക്കത്ത് ചന്തക്കുന്നിലെ സ്വീകരണത്തില്‍ വോട്ടര്‍മാര്‍ക്ക് നന്ദിരേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു.നിലമ്പൂരിന്റെ വികസനത്തിന് വേണ്ടി മുന്‍ നിരയില്‍ നിന്ന്പ്രവര്‍ത്തിക്കും. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച കഴിഞ്ഞ 9 വര്‍ഷമായി മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കും.9 മാസ കാലയളവില്‍ സര്‍ക്കാര്‍ എങ്ങനെ സഹകരിക്കുമെന്ന് Read More …

ഓപ്പറേഷൻ സിന്ധു: ഇതുവരെ തിരിച്ചെത്തിച്ചത് 2300ൽ അധികം ഇന്ത്യക്കാരെ; ഇന്നെത്തിയവരിൽ മലയാളികളും

ന്യൂ‍ഡൽഹി | ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽനിന്ന് ഇതുവരെ 2,295 പൗരന്മാരെ തിരിച്ചെത്തിച്ചെന്ന് ഇന്ത്യ. ചൊവ്വാഴ്ച പുലർച്ചെ മൂന്നരയ്ക്ക് ഡൽഹിയിലിറങ്ങിയ വിമാനത്തിൽ 292 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നതെന്നു വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു. ഇസ്രയേലിൽനിന്ന് സി-17 വിമാനത്തിൽ ഇന്ന് എത്തിയത് 165 ഇന്ത്യക്കാരാണ്. ഇവരെ വിമാനത്താവളത്തിൽ കേന്ദ്രമന്ത്രി എൽ. മുരുകൻ സ്വീകരിച്ചു. ഇവരെ ജോർദാന്റെ തലസ്ഥാനമായ Read More …