എസ്.എസ്.എഫിന് രണ്ട് ജില്ലാ കമ്മിറ്റികള്‍ നിലവില്‍ വന്നു

മലപ്പുറം- എസ്.എസ്.എഫ് മലപ്പുറം ജില്ലാ നാല്‍പത്തിമൂന്നാമത് കൗണ്‍സില്‍ മലപ്പുറം മഅ്ദിന്‍ കാമ്പസില്‍ നടന്നു. കൗണ്‍സിലില്‍ മലപ്പുറം ഈസ്റ്റ്, മലപ്പുറം വെസ്റ്റ് എന്നീ രണ്ടു പുതിയ ജില്ലാ കമ്മിറ്റികള്‍ നിലവില്‍ വന്നു. സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് സംസ്ഥാന നേതാക്കളായ എന്‍.വി അബ്ദുറസാഖ് സഖാഫി, എം.അബ്ദുല്‍ മജീദ്, സി.കെ റാഷിദ് ബുഖാരി, Read More …

രാഷ്ട്രീയതമാശകള്‍ നിറഞ്ഞ് ഷിഫ അല്‍ജസീറ പുരസ്‌കാരച്ചടങ്ങ്

മലപ്പുറം-നടന്‍ പത്മശ്രീ മമ്മൂട്ടിക്കും ഡോ.കെ.ടി.റബീഉള്ളക്കും ഇരുവശങ്ങളിലായി പി.കെ.കുഞ്ഞാലികുട്ടിയും കോടിയേരി ബാലകൃഷ്ണനും ഇരുന്നപ്പോള്‍ സദസ്സിലുണ്ടായിരുന്ന ആയിരങ്ങള്‍ കൗതുകത്തോടെ നോക്കി. മലപ്പുറത്തെ സാാരണക്കാരായ ജനങ്ങള്‍ കണ്ട അപൂര്‍വ്വം കാഴ്ചകളിലൊന്നായിരുന്നു അത്. മലയാളത്തിന്റെ മഹാനടന്റെ സാന്നിധ്യം ജനങ്ങളെ ആവേശഭരിതരാക്കി; വ്യത്യസ്ത രാഷ്ട്രീയ ധ്രുവങ്ങളിലുള്ള കുഞ്ഞാലികുട്ടിയും കോടിയേരിയും ഒരേ വേദിയിലെത്തിയത് അവരില്‍ കൗതുകമുണര്‍ത്തി. രാഷ്ട്രീയത്തിലെയും ചലചിത്രരംഗത്തെയും അതികായന്‍മാരെ കോര്‍ത്തിണക്കി പ്രവാസി വ്യവസായ Read More …

അപകടക്കെണിയൊരുക്കി നാടുകാണിച്ചുരം

നിലമ്പൂര്‍- കേരള-തമിഴ്‌നാട് അതിര്‍ത്തി പങ്കിടുന്ന അന്തര്‍സംസ്ഥാന പാതയായ നാടുകാണി ചുരം വാഹനങ്ങള്‍ക്ക് അപകടക്കെണിയാകുന്നു. റോഡരികിലുള്ള കുറ്റിക്കാടുകള്‍ ഇരുചക്രവാഹനങ്ങള്‍ അടക്കമുള്ള യാത്രക്കാര്‍ക്ക് ഭീഷണിയായി മാറുകയാണ്. ഒരാള്‍ പൊക്കത്തില്‍ വളര്‍ന്ന കുറ്റിച്ചെടികള്‍ റോഡിലേക്ക് പടര്‍ന്നതിനാല്‍ എതിരെ വരുന്ന വാഹനങ്ങള്‍ ദൂരെ നിന്ന് കാണാന്‍ കഴിയുന്നില്ല. സമീപത്ത് എത്തിയതിനു ശേഷമാണ് ചെറുവാഹനങ്ങളെ കാണാന്‍ കഴിയുന്നത്. ചരക്കുമായെത്തുന്ന വലിയ വാഹനങ്ങള്‍ക്ക് ഒന്നും Read More …