നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ക്യാമ്പ് ആത്മവിശ്വാസത്തിലാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി

എന്നാൽ എത്ര ഭൂരിപക്ഷം കിട്ടുമെന്ന് പറയാനില്ലെന്നും മുസ്ലിം ലീഗിന്റെ വോട്ട് പി വി അൻവറിന് ലഭിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ‘നിലമ്പൂരിൽ യുഡിഎഫ് പ്രതീക്ഷിച്ച പോലെ തന്നെയുള്ള വിജയം നേടും. ഭരണവിരുദ്ധ വികാരം പ്രതിഫലിക്കും. ഭൂരിപക്ഷം പറയാനില്ല. നിയമസഭാ തെരഞ്ഞെടുപ്പിലും നിലമ്പൂർ ഇംപാക്ട് ഉണ്ടാക്കും. മുന്നണിയിൽ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നതാണ് ലീഗിന്റെ രീതി. മുസ്ലിം ലീഗ് പ്രവർത്തകർ ഷൗക്കത്തിനു Read More …

ആർഎസ്എസുമായി ബന്ധപ്പെട്ട എം വി ഗോവിന്ദൻ്റെ പരാമർശം തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ

ജനം എൽഡിഎഫിന് വോട്ട് ചെയ്യാൻ തീരുമാനിച്ച ശേഷമാണ് എം വി ഗോവിന്ദന്റെ പരാമർശമുണ്ടായത്. ഇന്ന് ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് തിരഞ്ഞെടുപ്പിൻ്റെ എല്ലാം പ്രവർത്തനങ്ങളും വിലയിരുത്തുമെന്നും എ വിജയ രാഘവൻ പറഞ്ഞു. കനത്ത പോളിംഗുണ്ടായത് നല്ല തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഫലമാണ്. എൽഡിഎഫ് സർക്കാർ അനുകൂല സ്വീകാര്യത നിലമ്പൂരിൽ കാണാൻ കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ Read More …

നിലമ്പൂരിലെ പോളിം​ഗ് 74.35%; വിജയപ്രതീക്ഷയോടെ എൽഡിഎഫും യുഡിഎഫും

നിലമ്പൂരിലെ 74.35 ശതമാനം പോളിം​ഗിൽ വിജയപ്രതീക്ഷയോടെ എൽഡിഎഫും യുഡിഎഫും. 2021 ലെ 76.60 ശതമാനം മറികടക്കാനായില്ലെങ്കിലും ഇത്തവണ നിലമ്പൂർ പിടിച്ചെടുക്കാമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് . പി വി അൻവർ പിടിക്കുന്ന വോട്ടുകൾ യുഡിഎഫിനെ ബാധിക്കുമെന്ന ആശങ്കയില്ല. കോൺഗ്രസിനും ലീഗിനും നല്ല സ്വാധീനമുള്ള നിലമ്പൂരിൽ സ്വന്തം വോട്ടുകൾ ചോരാത്ത തരത്തിലുള്ള പ്രവർത്തനം നടത്തിയെന്നതാണ് യുഡിഎഫിന്റെ ആത്മവിശ്വാസം. നേരിയ Read More …

അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്ക്; 26 മുതൽ ബസ് പണിമുടക്ക്

പെരിന്തൽമണ്ണ: അധികൃതരുടെ അലംഭാവം തുടരുന്നതിനിടെ കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറത്ത് ഗതാഗതക്കുരുക്ക് കഴിഞ്ഞ ദിവസങ്ങളിൽ രൂക്ഷമായി. ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെ‌ട്ട് 26 മുതൽ ഇതുവഴി സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്ക് നടത്തും. ജില്ലാ ബസ് തൊഴിലാളി യൂണിയനും (സിഐടിയു) പണിമുടക്കിന് അധികൃതർക്ക് നോട്ടിസ് നൽകി. ഇതേ വിഷയത്തിൽ ബസുട‌മ സംഘം Read More …

യുഡിഎഫിന്റെ മതധ്രുവീകരണ നീക്കം ജനം തിരസ്‌കരിക്കും: എ വിജയരാഘവൻ

നിലമ്പൂർതെരഞ്ഞെടുപ്പിൽ തീവ്ര വർഗീയ ധ്രുവീകരണത്തിനുള്ള യുഡിഎഫിന്റെ ശ്രമം ജനം തിരസ്‌കരിക്കുമെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. നിശബ്ദ പ്രചാരണ ഘട്ടത്തിലും വർഗീയ ധ്രുവീകരണത്തിനാണ്‌ ശ്രമം.എല്ലാതരം വർഗീയതയുമായും കൂട്ടുകൂടിയ ചരിത്രമാണ്‌ യുഡിഎഫിനുള്ളത്‌. 1982–-ൽ മഞ്ചേശ്വരത്ത്‌ ബിജെപി നേതാവ്‌ കെ ജി മാരാർ കോൺഗ്രസിന്റെയും മുസ്ലിംലീഗിന്റെയും സ്ഥാനാർഥിയായാണ്‌ മത്സരിച്ചത്‌. കാസർകോട്‌ ഒ രാജഗോപാലായിരുന്നു യുഡിഎഫ്‌ Read More …

75000-ൽ കുറയാതെ വോട്ട് പിടിക്കുമെന്ന് പി വി അൻവർ.

ആ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നും എൽഡിഎഫിൽ നിന്ന് 35 മുതൽ 40 ശതമാനം വോട്ട് പിടിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. യുഡിഎഫിൽ നിന്ന് 25 ശതമാനം വോട്ട് പിടിക്കും. ആര്യാടൻ ഷൗക്കത്ത് 45000 വോട്ട് പിടിച്ചാൽ ഭാഗ്യം. ഷൗക്കത്തിന് ഇപ്പോഴും വി വി പ്രകാശിന്റെ വീട്ടിൽ പോകാൻ കഴിഞ്ഞിട്ടില്ല. സ്വരാജ് പോയതിന് കുഴപ്പമില്ല. ഒരു സ്ഥാനാർത്ഥി Read More …

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിക്കും; വി.ഡി സതീശന്‍

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിക്കും. രാഷ്ട്രീയമായ വിഷയങ്ങളാണ് യു.ഡി.എഫ് ഉയര്‍ത്തിയത്. സര്‍ക്കാരിന്റെ 9 വര്‍ഷത്തെ ഭരണത്തെ ജനങ്ങളുടെ കോടതിയില്‍ വിചാരണ ചെയ്യാനാണ് യു.ഡി.എഫ് ശ്രമിച്ചത്. ജനങ്ങളെ ബാധിക്കുന്ന ഏഴ് പ്രധാന ചോദ്യങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്തിയിട്ടും മുഖ്യമന്ത്രിയോ എല്‍.ഡി.എഫ് നേതാക്കളോ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും മോശമായ രീതിയിലുള്ള Read More …

നിലമ്പൂരിൽ എൽഡിഎഫ് വൻ വിജയം നേടുമെന്ന് എം വി ഗോവിന്ദൻ

എം സ്വരാജിന് വി വി പ്രകാശൻ്റെ കുടുംബത്തിൽ സ്വീകാര്യത ലഭിക്കുന്നത് ചെറിയ കാര്യമല്ല. നിലമ്പൂരിൽ എൽഡിഎഫ് നടത്തുന്നത് ജമാഅത്തെ ഇസ്ലാമിക്ക് എതിരായ വർഗീയ വിരുദ്ധ പോരാട്ടമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. വർഗീയതയ്ക്കെതിരെ മാനവികത ഉയർത്തിപ്പിടിച്ചുകൊണ്ട് വിശ്വാസികൾ ഉൾപ്പെടെ മുഴുവൻ ജനങ്ങളെയും ചേർത്ത് നിർത്തി വർഗീയ വിരുദ്ധപോരാട്ടമാണ് എൽഡിഎഫ് സംഘടിപ്പിച്ചിട്ടുള്ളത്. ആര്യാടൻ ഷൗക്കത്ത് പ്രകാശൻ്റെ വീട്ടിൽ Read More …