കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനം; കെ എസ് ഹംസയെ പാര്‍ട്ടിസ്ഥാനങ്ങളില്‍ നിന്നും മാറ്റി മുസ്ലിം ലീഗ്

മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനമുയര്‍ത്തിയ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസയെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും മാറ്റി. പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളില്‍ നിന്നുമാണ് ഹംസയെ നീക്കിയത്. സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ ഇടപെട്ടാണ് കെഎസ് ഹംസയ്‌ക്കെതിരെ നടപടിയെടുത്തത്. പാര്‍ട്ടിക്കകത്തെ നടപടിയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്, നടപടിയോട് പ്രതികരിക്കാനില്ലെന്ന് Read More …

“ലീഗിന് പട്ടിണി! നേതാക്കള്‍ക്ക് സമൃദ്ധി!”; മുസ്ലീം ലീഗിനെ പരിഹസിച്ച്‌ കെ ടി ജലീലിന്റെ എഫ്ബി പോസ്റ്റ്

നേതാക്കള്‍ സമ്ബന്നതയില്‍ വിലസുമ്ബോള്‍ പാര്‍ട്ടി പട്ടിണിയില്‍ ചക്രശ്വാസം വലിക്കുന്നുവെന്ന് കെ ടി ജലീല്‍. ഫേസ് ബുക്ക്‌ പോസ്റ്റിലാണ് മുസ്ലീം ലീഗിനെതിരായ കെ ടി ജലീലിന്റെ പരിഹാസം. ഒന്നുകില്‍ മതിയായ വിലക്ക് ലീഗിനെ മറ്റാര്‍ക്കെങ്കിലും വില്‍ക്കുക. അതല്ലെങ്കില്‍ അഞ്ചു കൊല്ലത്തേക്ക് പ്രാപ്തിയും ശേഷിയുമുള്ളവര്‍ക്ക് പാര്‍ട്ടിയെ നടത്താന്‍ കൊടുക്കുക. ഏതു വേണമെന്ന് സ്വകാര്യ റിസോര്‍ട്ടില്‍ വെച്ച്‌ ചേരാന്‍ പോകുന്ന Read More …

കുഞ്ഞാലിക്കുട്ടിയുടെ രാജഭീഷണി വാര്‍ത്ത തള്ളി പി.എം.എ സലാം

ലീഗ് പ്രവര്‍ത്തകസമിതി യോഗത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി രാജഭീഷണി മുഴക്കി എന്ന വാര്‍ത്ത തള്ളി ജനറല്‍ സെക്രട്ടറി പി.എം.എ സലാം. വാര്‍ത്ത നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണ്. മുസ്ലിം ലീഗില്‍ ഏതെങ്കിലും നേതാവ് ഒറ്റയ്ക്ക് തീരുമാനമെടുക്കുന്ന പതിവില്ല. കുഞ്ഞാലിക്കുട്ടി നേതൃത്വം നല്‍കിയ സമരങ്ങള്‍ ഏതൊക്കെയെന്ന് എല്ലാവര്‍ക്കും അറിയാം. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നടത്തിയ സൗഹാര്‍ദ്ദ സംഗമങ്ങള്‍ Read More …

കൊടികുത്തിമലയില്‍ മാലിന്യം തള്ളല്‍: രണ്ടുലോറികളും പൊലീസ് കസ്റ്റഡിയില്‍

പെരിന്തല്‍മണ്ണ: കൊടികുത്തിമല ഇക്കോ ടൂറിസം പ്രദേശത്തിന് സമീപം സ്വകാര്യ ഭൂമിയില്‍ വെള്ളിയാഴ്ച ആശുപത്രി മാലിന്യം തള്ളിയ സംഭവത്തില്‍ പെരിന്തല്‍മണ്ണ സബ് കലക്ടര്‍ക്കും നാട്ടുകാര്‍ പരാതി നല്‍കി. അമ്മിനിക്കാട് വടക്കേക്കരയില്‍ വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ രണ്ട് ലോറികളില്‍ ആശുപത്രി മാലിന്യമെത്തിച്ചത് നാട്ടുകാര്‍ തടഞ്ഞിരുന്നു. രാത്രി നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവില്‍ രണ്ടുലോറികളും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഒരുലോറിയിലെ മാലിന്യം Read More …

പൂക്കോട്ടുംപാടം ടി.കെ കോളനിയില്‍ കരടിയുടെ ആക്രമണത്തില്‍ മധ്യവയസ്കന് പരിക്ക്

പൂക്കോട്ടുംപാടം (മലപ്പുറം): വനത്തിനകത്ത് കിഴങ്ങുവര്‍ഗ്ഗങ്ങള്‍ ശേഖരിക്കുന്നതിനിടെ കരടിയുടെ ആക്രമണത്തില്‍ മധ്യവയസ്കന് പരിക്കേറ്റു. തേള്‍പ്പാറ ടി.കെ കോളനിയിലെ മൊരടന്‍ കുഞ്ഞനാണ് (56) പരിക്കേറ്റത്. തലക്കു പുറകില്‍ സാരമായ പരിക്കേറ്റ കുഞ്ഞനെ നിലമ്ബൂര്‍ ജില്ല ആശുപത്രിയില്‍ എത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. വള്ളിമാങ്ങയും Read More …

ലീഗ് യോഗത്തില്‍ വിമര്‍ശനം; രാജി ഭീഷണി മുഴക്കി കുഞ്ഞാലിക്കുട്ടി

മുസ്‌ലിം ലീഗ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ രാജി ഭീഷണി മുഴക്കി എം.എല്‍.എ പി.കെ. കുഞ്ഞാലിക്കുട്ടി.ലീഗ് യോഗത്തില്‍ വെച്ച് വിവിധ നേതാക്കള്‍ വിമര്‍ശനമുയര്‍ത്തിയതിന് പിന്നാലെ താന്‍ രാജി എഴുതി നല്‍കാന്‍ തയാറാണെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. എറണാകുളത്ത് വെച്ചായിരുന്നു മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം ചേര്‍ന്നത്. പി.കെ. ബഷീര്‍ എം.എല്‍.എ, ലീഗ് സംസ്ഥാന സെക്രട്ടറിമാരായ Read More …

കോപ്പിയടി ആരോപണം; പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം, അന്വേഷണം അട്ടിമറിക്കുന്നതായി കുടുംബം

മലപ്പുറം: മലപ്പുറത്ത് ആത്മഹത്യ ചെയ്ത പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ അന്വേഷണം അട്ടിമറിക്കപ്പെടുകയാണെന്ന് കുടുംബം. മേലാറ്റൂര്‍ സ്വദേശികളായ വിജയന്‍റെയും ബിനിലയുടെയും മകള്‍ ആദിത്യയെ കഴിഞ്ഞ വര്‍ഷമാണ് വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എസ്.എസ്.എല്‍.സി പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്നാരോപിച്ച്‌ അധ്യാപിക കുട്ടിയെ അപമാനിച്ചതാണ് മരണകാരണമെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 15നാണ് മേലാറ്റൂര്‍ ആര്‍എം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ Read More …

വിദ്യാര്‍ത്ഥിയെ കടിച്ച നായ ചത്തു വീണു; പേവിഷ ബാധ സ്ഥിരീകരിച്ച്‌ ഡോക്ടര്‍മാരും

മലപ്പുറം: സ്കൂള്‍ വളപ്പില്‍ വെച്ച്‌ വിദ്യാര്‍ത്ഥിയെ കടിച്ച ശേഷം നായ ചത്തു വീണു. പോസ്റ്റുമോര്‍ട്ടത്തില്‍ നായക്ക് പേ ബാധയുള്ളതായി സ്ഥിരീകരിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്ബസ് ജി എല്‍ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് നായ കടിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം. സ്കൂളിലേക്ക് വരുമ്ബോള്‍ സ്കൂള്‍ മുറ്റത്ത് വെച്ച്‌ നായ കടിക്കുകയായിരുന്നു. തുടര്‍ന്ന് ക്ലാസ് മുറിയിലേക്ക് Read More …