പെട്ടി വിഷയം നാടകം എന്ന് ആവർത്തിച്ച് നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്

നാടിനെയോ ജനങ്ങളെയോ ബാധിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്യാൻ തയ്യാറാവാത്തവരാണ് യുഡിഎഫ്. കോൺഗ്രസ് നേതാക്കളുടെ വാഹനങ്ങൾ പരിശോധിക്കേണ്ടതില്ല എന്ന നിയമം പാസാക്കണം. നിലമ്പൂരിലേക്ക് എല്ലാ നേതാക്കളും വരട്ടെ. പ്രിയങ്ക ഗാന്ധിയെ നിലമ്പൂരുകാർക്ക് കാണാനുള്ള ഒരു അവസരം ഒക്കെ ഉണ്ടാകട്ടെ. അതിനെയെല്ലാം സ്വാഗതം ചെയ്യുന്നു. മുസ്ലിം ലീഗ് പാകിസ്‌താൻ അനുകൂലികൾ എന്ന സംഘപരിവാർ പ്രചാരണത്തെ പ്രതിരോധിച്ച ആളാണ് ഞാൻ. Read More …

വാഹന പരിശോധന: യുഡിഎഫ് ജനപ്രതിനിധികളെ മനപൂര്‍വ്വമായിഅവഹേളിക്കാനെന്ന്: സണ്ണി ജോസഫ് എംഎല്‍എ

നിലമ്പൂരില്‍ ഷാഫി പറമ്പില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും സഞ്ചരിച്ച വാഹനം തടഞ്ഞ് പെട്ടി പരിശോധിച്ചത് മനപൂര്‍വ്വ അവഹേളനമാണെന്നും ഇതില്‍ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നതായും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. നിലമ്പൂരിൽ യുഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം. ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും കേരളം അറിയുന്ന Read More …

നിലമ്പൂരിലെ പെട്ടി വിവാദത്തിൽ മുഖ്യമന്ത്രിയെ പരിഹസിച്ച് പി.വി അൻവർ

പെട്ടി പരിശോധിക്കാൻ പറഞ്ഞത് മുഖ്യമന്ത്രിയുടെ അറിവോടെയാകുമെന്നും പെട്ടി എന്ന് കേട്ടാൽ മുഖ്യമന്ത്രി ഉറക്കത്തിൽ നിന്ന് പോലും എഴുന്നേൽക്കുമെന്നും പരിഹാസം. വീട്ടിലേക്ക് കോടികൾ കൊണ്ടുവരുന്ന ട്രോളി ബാഗുകളോട് മുഖ്യമന്ത്രിക്ക് എന്നും ഇഷ്‌ടം. മകൾക്കും മരുമകനും പണം എത്തിക്കുന്നത് ട്രോളിയിൽ എന്നും അൻവർ പരിഹസിച്ചു. അതേസമയം നിലമ്പൂരിൽ ഉദ്യോഗസ്ഥർ നടത്തുന്ന വാഹന പരിശോധനകളുമായി ജനങ്ങൾ സഹകരിക്കണമെന്ന് മലപ്പുറം കലക്ടർ Read More …

നിലമ്പൂരില്‍ ഷാഫി പറമ്പിലില്‍ എംപിയും രാഹുല്‍ മാങ്കൂട്ടം എംഎല്‍എയും സഞ്ചരിച്ച വാഹനം പരിശോധിച്ച്‌ പോലീസ്

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് വാഹന പരിശോധന. വാഹനത്തില്‍ നിന്ന് പെട്ടി താഴെയിറക്കി പരിശോധിച്ചു. പെട്ടിയില്‍ വസ്ത്രങ്ങളും പുസ്തകങ്ങളുമായിരുന്നു. വാഹന പരിശോധനക്കിടെ ഉദ്യോഗസ്ഥരോട് രാഹുല്‍ മാങ്കൂട്ടത്തില്‍ കയര്‍ത്തു. സിപിഎമ്മിന് വേണ്ടി വേഷം കെട്ടേണ്ടന്ന് ഷാഫിയും രാഹുലും ഉദ്യോഗസ്ഥരോട് പൊട്ടിത്തെറച്ചു, പരിശോധന ഏകപക്ഷീയമാണെന്ന് ഷാഫി പറമ്ബിലും രാഹുല്‍ മാങ്കൂട്ടവും പ്രതികരിച്ചു. യുഡിഎഫ് എംപിമാരുടെയും ജനപ്രതിനിധികളുടെയും വണ്ടി മാത്രമാണ് Read More …

തമിഴ്‌നാട്ടില്‍ നിന്നുള്ള വരവ് കുറഞ്ഞു; കോഴിമുട്ട തൊട്ടാൽ പൊള്ളുന്നു

മലപ്പുറം :മലയാളിയുടെ ഇഷ്ട വിഭവമായ കോഴി മുട്ടയുടെ വില കുതിച്ചുയരുന്നു. തമിഴ്നാട്ടില്‍നിന്നുള്ള മുട്ടയുടെ വരവ് കുറഞ്ഞതും സ്‌കൂള്‍ സീസണായയതും മുട്ടക്ക് ക്ഷാമം നേരിടാനും വില കൂടാനും കാരണമായി. വ്യാപാരികള്‍. ചില്ലറ വിപണിയില്‍ വില 6-7 രൂപയായി. നാടൻ കോഴിമുട്ടക്ക് 8-9 രൂപ വരെയാണ് വില.താറാവു മുട്ടയാകട്ടെ 12-13 രൂപ വരെയായി. ഈ വിലയ്ക്കും നാടൻ താറാവു Read More …

ആശാ സമരത്തെ കാണാത്ത സര്‍ക്കാര്‍ അദാനിക്ക് മുന്നില്‍ കണ്ണ് തുറക്കുന്നു: കെ.സി വേണുഗോപാല്‍ എം.പി

നിലമ്പൂര്‍: ആശാവര്‍ക്കര്‍മാരുടെ സമരത്തെ കാണാത്ത സര്‍ക്കാര്‍ അദാനിക്ക് മുന്നിലാണ് കണ്ണ് തുറക്കുന്നതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. സര്‍ക്കാരിനെതിരെ ജനവികാരം അലയടിക്കുകയാണെന്നും നിലമ്പൂരില്‍ ചരിത്ര ഭൂരിപക്ഷത്തോടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.നിലമ്പൂരില്‍ യു.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. കേരള ചരിത്രത്തിലെ ഏറ്റവും വലിയ Read More …

മുഖ്യമന്ത്രി പിണറായി വിജയൻ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കും

മുഖ്യമന്ത്രി പിണറായി വിജയൻ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കും; അനുബന്ധ കലാപരിപാടികളും അരങ്ങേറുംനിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ജൂൺ 13, 14, 15 തീയതികളിൽ വിവിധ പഞ്ചായത്ത് റാലികളിൽ പങ്കെടുക്കും. അതോടൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അനുബന്ധ കലാപരിപാടികളും നടക്കും. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികൾ:ജൂൺ 13, വെള്ളിയാഴ്ച:വൈകുന്നേരം 4 Read More …

അനന്തുവിന്റെ മാതാപിതാക്കളെ സന്ദർശിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി

നിലമ്പൂർ വഴിക്കടവിൽ അനധികൃതമായി സ്ഥാപിച്ച വൈദ്യുതി കെണിയി നിന്ന് ഷോക്കേറ്റ് മരണപ്പെട്ട അനന്തുവിന്റെ മാതാപിതാക്കളെ സന്ദർശിച്ച് കോൺഗ്രസ് പ്രവർത്തകസമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എംപി. സംസ്ഥാന സർക്കാരിന്റെ അനാസ്ഥ മൂലം ഉണ്ടായ അപകടത്തിന്റെ രക്തസാക്ഷിയാണ് അനന്തുവെന്നും വളരെ പാവപ്പെട്ട കുടുംബത്തിന്റെ ഏക പ്രതീക്ഷയും അത്താണിയുമായിരുന്ന അനന്തുവിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങൾ അങ്ങേയറ്റം ദുഃഖിതരും നിരാശരുമാണെന്ന് കൊടിക്കുന്നിൽ സുരേഷ് Read More …