ഉള്‍ക്കാടുകളില്‍ ഫലവൃക്ഷത്തൈകള്‍ നട്ടും, വിത്തുകള്‍ പാകിയും മഴ നടത്തം ആഘോഷമാക്കി യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍

മലപ്പുറം: പരിസ്ഥിതി വാരാചരണത്തിന്റെ തുടര്‍ച്ചയായി യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി വനം, വന്യജീവി വകുപ്പുമായി സഹകരിച്ച് നടത്തിയ മഴ നടത്തം ഉള്‍ക്കാടുകളില്‍ വന്യമൃഗങ്ങളുടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുവാന്‍ സഹായിക്കുന്ന രീതിയില്‍ ഫലവൃക്ഷതൈകള്‍ നട്ടും വിത്തുകള്‍ പാകിയും ആഘോഷമാക്കി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ നൂറിലധികം വരുന്ന അംഗങ്ങളാണ് രണ്ട് ഗ്രൂപ്പുകളിലായി തിരിഞ്ഞ് Read More …

മുഖ്യമന്ത്രി ഭരണനേട്ടംഇല്ലാത്തതിനാല്‍ വര്‍ഗ്ഗീയത പറയുന്നു. രമേശ് ചെന്നിത്തല

നിലമ്പൂര്‍: യു.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല എം.എല്‍.എയുടെ പ്രതികരണം. 9 വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ ഒന്നും പറയാന്‍ ഇല്ലാത്തതിനാല്‍ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പച്ചയായ വര്‍ഗ്ഗീയത പറയുകയാണ്. ഇത് ആപത്ക്കരമാണ്.യു.ഡി.എഫിന്റെ വിജയംഉറപ്പാണ്. ഇതിന്റെ പ്രതിഫലനമാണ് പ്രിയങ്കാ ഗാന്ധിയുടെ പ്രചരണ യോഗങ്ങളില്‍ കണ്ട വലിയ Read More …

നിലമ്പൂരില്‍ നാളെ കലാശക്കൊട്ട്; പരമാവധി വോട്ടുറപ്പിക്കാൻ മുന്നണികള്‍

മലപ്പുറം: നിലമ്പൂരില്‍ നാളെ പരസ്യപ്രചരണം അവസാനിക്കാനിരിക്കെ പരമാവധി വോട്ട് ഉറപ്പിക്കാനുള്ള ഊർജിത ശ്രമവുമായി മുന്നണികള്‍. അവസാനഘട്ട പ്രചാരണവുമായി ഇന്ന് മുന്നണികള്‍ നിലമ്പൂരില്‍ സജീവമാകും. തെരഞ്ഞെടുപ്പിനെ യുഡിഎഫ് വർഗീയവല്‍ക്കരിച്ചെന്ന് ആരോപിച്ച്‌ എല്‍ഡിഎഫ്‌ ഇന്ന് മഹാകുടുംബസദസുകള്‍ സംഘടിപ്പിക്കും. സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി ഉള്‍പ്പെടെ കുടുംബ സദസില്‍ പങ്കെടുക്കും. 46 കേന്ദ്രങ്ങളിലായി അരലക്ഷം പേരെ അണിനിരത്തുമെന്നാണ് Read More …

കുളത്തൂർ മുഹമ്മദ് മൗലവി സ്മാരക കർമ്മ ശ്രേഷ്ഠ അവാർഡ് സി പി സൈതലവിക്ക് 

മുസ്ലിം ലീഗിൻ്റെ സമുന്നത നേതാവും പ്രഗത്ഭ പത്രപ്രവർത്തകനുമായ ശ്രീ. സി.പി. സൈതലവിക്ക്, മർഹും കുളത്തൂർ മുഹമ്മദ് മൗലവിയുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ ‘കർമ്മ ശ്രേഷ്ഠ അവാർഡ്’ പുഴക്കാട്ടിരി പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി നൽകുമെന്ന് ഇന്ന് (തിങ്കളാഴ്ച) അറിയിച്ചു. 2025 ജൂൺ 20 വെള്ളിയാഴ്ച വൈകുന്നേരം 5:00 മുതൽ രാത്രി 10:00 വരെ പുഴക്കാട്ടിരി നാസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന Read More …

ഇസ്രയേലുമായുള്ള ചങ്ങാത്തത്തിന്‌ വഴിതുറന്നത്‌ കോൺഗ്രസ്‌: മുഖ്യമന്ത്രി

നിലമ്പൂർ; കോൺഗ്രസ്‌ തുറന്ന വഴിയിലൂടെയാണ്‌ ബിജെപി സർക്കാർ ഇസ്രയേലുമായുള്ള ചങ്ങാത്തം ശക്തമാക്കിയതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഇസ്രയേലുമായി ഒരു ബന്ധവുമില്ലാത്ത രാജ്യമായിരുന്നു ഇന്ത്യ. എന്നാൽ അമേരിക്കൻ സമ്മദത്തിനു വഴങ്ങി സാമ്രാജ്യത്വവിരുദ്ധ നയം പൊളിച്ചെഴുതി–- പോത്തുകല്ല്‌, കരുളായി, പൂക്കോട്ടുംപാടം എന്നിവിടങ്ങളിൽ എൽഡിഎഫ്‌ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ റാലികൾ ഉദ്‌ഘാടനംചെയ്‌ത്‌ മുഖ്യമന്ത്രി പറഞ്ഞു.പലസ്‌തീന്‌ ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ യാസർ അറഫാത്തിനൊപ്പം ഒരുമിച്ച്‌ Read More …

തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അന്‍വര്‍ പ്ലെയര്‍ ഓഫ് ദി മാച്ച് ആകും’; നിലമ്പൂരിലെത്തി യൂസഫ് പത്താന്‍

നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വറിന്റെ പ്രചരണത്തിനായി ക്രിക്കറ്റ് താരവും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ യൂസഫ് പത്താന്‍ നിലമ്പൂരിലെത്തി. നിലമ്പൂര്‍ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അന്‍വര്‍ പ്ലെയര്‍ ഓഫ് ദി മാച്ച് ആകുമെന്ന് യൂസഫ് പത്താന്‍ പറഞ്ഞു. പത്താന്‍ ടര്‍ഫില്‍ കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കാന്‍ കൂടിയതോടെ ചെറിയ ഇടവേളയ്ക്ക് ശേഷം അന്‍വറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം വീണ്ടും Read More …

ആദിവാസികളെ തെരുവോരത്ത് നിർത്തുന്നത് ഇന്ത്യൻ ഭരണഘടനയോടുള്ള വെല്ലുവിളി: സുരേന്ദ്രൻ കരിപ്പുഴ

മലപ്പുറം : ആദിവാസി കുടുംബങ്ങൾ അധികാരികളോട് ഭൂമിക്കായി യാജിക്കേണ്ടി വരുന്നത് ഭരണഘടന അവർക്ക് നൽകിയ അവകാശത്തെ കുറിച്ച് അറിയാത്തതുകൊണ്ടാണെന്നും, അവരെ തെരുവിൽ നിർത്തുന്നത് നീതികേടാണെന്നും വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ പറഞ്ഞു. 314 ദിവസം നടത്തിയ പട്ടിണിസമരങ്ങളിലൂടെ ഒത്തുതീർപ്പിലെത്തിയ തീരുമാനങ്ങൾ ലംഘിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. വീണ്ടും ഒരു സമരത്തിലേക്ക് ആദിവാസി സമൂഹത്തെ ഇറക്കിവിട്ടതിന് Read More …

സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയാന്‍ ഇല്ലാത്തതിനാല്‍ എല്‍.ഡി.എഫ് വര്‍ഗീയത പറയുന്നു:വി ഡി സതീശന്‍

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് രാഷ്ട്രീയ പോരട്ടമാണ്. യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നത്. സര്‍ക്കാരിന്റെ ഒന്‍പത് വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യണമെന്ന് യു.ഡി.എഫ് ആഗഹിക്കുന്നു. എന്നാല്‍ എല്‍.ഡി.എഫ് രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നില്ല. പകരം പച്ചയ്ക്ക് വര്‍ഗീയത പറയുന്നു. ഭരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണം. ഏഴ് ചോദ്യങ്ങള്‍ വിനയപൂര്‍വ്വം മുഖ്യമന്ത്രിയോട് Read More …