സാ​മ്ബ​ത്തി​ക സം​വ​ര​ണം രാ​ജ്യ​ത്തി​ന് ഗു​ണം ചെ​യ്യി​ല്ലെ​ന്നാ​വ​ര്‍​ത്തി​ച്ച്‌ മു​സ്‌​ലീം ലീ​ഗ്

 ലോ​ക്‌​സ​ഭ പാ​സാ​ക്കി​യ സം​വ​ര​ണ​ ബി​ല്ലി​നെ​തി​രേ എ​തി​ര്‍​പ്പുമായി മു​സ്‌​ലീം ലീ​ഗ്. സം​വ​ര​ണ​മെ​ന്ന​ത് ദാ​രി​ദ്ര്യ നി​ര്‍​മാ​ര്‍​ജ​ന പ​രി​പാ​ടി​യ​ല്ലെ​ന്നും സം​വ​ര​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​നത​ത്വം സാ​മൂ​ഹ്യ​നീ​തി​യാ​ണെ​ന്നും ലീ​ഗ് എം​പി ഇ.​ടി.​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ പ​റ​ഞ്ഞു.  ഇ​പ്പോ​ള്‍ പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​വും സം​വ​ര​ണ നി​യ​മ​വും ധൃ​തി​പി​ടി​ച്ച്‌ ന​ട​പ്പാ​ക്കി​യ​ത് രാ​ഷ്ട്രീ​യ ലാ​ഭ​ത്തി​ന് വേ​ണ്ടി​യാ​ണെ​ന്നു തു​റ​ന്ന​ടി​ച്ച ബ​ഷീ​ര്‍ ഇ​വ ര​ണ്ടും രാ​ജ്യ​ത്തി​ന് ഒ​രു ത​ര​ത്തി​ലും ഗു​ണം ചെ​യ്യി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി.  താ​ത്പ​ര്യ​മു​ള്ള​വ​രെ Read More …

ദേശീയ പണിമുടക്ക്: തുറന്ന കടകളെ അടപ്പിച്ച്‌ പണിമുടക്ക് ഹര്‍ത്താല്‍ അനുകൂലികള്‍

മഞ്ചേരി: ദേശീയപണിമുടക്കിനോട് അനുബന്ധിച്ച്‌ മലപ്പുറം മഞ്ചേരിയിലും കായംകുളത്തും കടകള്‍ നിര്‍ബന്ധിച്ച്‌ അടപ്പിക്കാന്‍ പണിമുടക്ക് അനുകൂലികള്‍ ശ്രമിച്ചു. മഞ്ചേരിയില്‍ ആദ്യം അടച്ച കടകള്‍ പിന്നീട് വീണ്ടും തുറന്നപ്പോള്‍ അടപ്പിക്കാന്‍ പ്രതിഷേധക്കാര്‍ എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി. ഇപ്പോള്‍ കനത്ത പൊലീസ് കാവലിലാണ് കടകള്‍ തുറന്ന് വച്ചിരിക്കുന്നത്. രാവിലെ ഏഴ് മണിയോടെയാണ് മഞ്ചേരി മാര്‍ക്കറ്റിലെ നാലോ അഞ്ചോ കടകള്‍ തുറന്നത്. Read More …

ശബരിമല; ബിജെപിയും സിപിഎമ്മും രാഷ്ട്രീയം കളിക്കുന്നുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

ശബരിമല വിഷയത്തില്‍ ബിജെപിയും സിപിഎമ്മും രാഷ്ട്രീയം കളിക്കുന്നുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. സംസ്ഥാനത്തെ ബിജെപിയുടെ തട്ടകമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇതിന് സര്‍ക്കാര്‍ കൂട്ടു നില്‍ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ശബരിമല യുവതീപ്രവേശനം സംബന്ധിച്ച്‌ സംസ്ഥാനത്ത് നടന്ന അക്രമങ്ങളില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആസൂത്രിതമായ അക്രമമാണ് ഉണ്ടായതെന്നും അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു. Read More …

നിലമ്ബൂരില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; മൂന്നംഗ സംഘം ലഘുലേഖ വിതരണം ചെയ്തു

മലപ്പുറം: മലപ്പുറം ജില്ലയിലെ നിലമ്ബൂര്‍ പോത്തുകല്ലിന് സമീപം വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. പോത്തുകല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മേലേമുണ്ടേരിയിലാണ് ഒരു സ്ത്രീയടക്കം മൂന്നംഗ മാവോയിസ്റ്റ് സംഘമെത്തിയത്. വിക്രം ഗൗഡ, സന്തോഷ്, ഉണ്ണിമായ എന്നിവരാണ് എത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ലഘുലേഖകള്‍ വിതരണം ചെയ്ത ഇവര്‍ വീടുകളില്‍ നിന്ന് അരിയും വാങ്ങിയാണ് മടങ്ങിയതെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്ത് പൊലീസ് അന്വേഷണം Read More …

റാഫേല്‍ ഇടപാടിനെ കുറിച്ചുയര്‍ന്ന ആരോപണങ്ങളില്‍ പ്രധാനമന്ത്രി മറുപടി പറയണം: പികെ കുഞ്ഞാലികുട്ടി

റാഫേല്‍ ഇടപാടിനെ കുറിച്ച് നിരവധി ചോദ്യങ്ങളുയര്‍ന്നിട്ടും പ്രധാനമന്ത്രി മറുപടി പറയാന്‍ തയ്യാറാവാത്തതെന്തന്ന് പികെ കുഞ്ഞാലികുട്ടി എംപി. റാഫേല്‍ ഇടപാടിനെ കുറിച്ച് ലോക്സഭയില്‍ നടന്ന ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റാഫേല്‍ ഇടപാടിനെ കുറിച്ച് സംസാരിച്ച ഓരോ അംഗവും നിരവധി ചോദ്യങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയിലേക്ക് നീളുന്ന ചോദ്യങ്ങളാണവ. ഒന്നരമണിക്കൂര്‍ നീണ്ട തന്‍റെ അഭിമുഖത്തില്‍ മുത്തലാഖടക്കമുള്ള നിരവധി വിഷയങ്ങളില്‍ Read More …

കനകദുര്‍ഗയുടെ നാട്ടില്‍ നാമജപപ്രതിഷേധം; കടയടപ്പിക്കല്‍, സംഘര്‍ഷം

മലപ്പുറം: ശബരിമലയില്‍ ദര്‍ശനം നടത്തിയതിനെതിരെ കനകദുര്‍ഗയുടെ നാട്ടില്‍ ബിജെപിയുടെയും ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം. കനകദുര്‍ഗയുടെ വീടിന് സമീപമുളള മലപ്പുറം അങ്ങാടിപ്പുറം ടൗണിലാണ് ബിജെപിയുടെയും ശബരിമല കര്‍മസമിതിയുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കുത്തിയിരുന്നു പ്രതിഷേധിക്കുന്നത്. പ്രതിഷേധത്തിനിടെ വാഹനയാത്രക്കാരെ തടയാനും കടകള്‍ അടപ്പിക്കാനുമുളള ശ്രമങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ബിന്ദുവിനൊപ്പം കനകദുര്‍ഗ ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ശബരിമല ദര്‍ശനവുമായി Read More …

കുഞ്ഞാലിക്കുട്ടിയുടെ വേങ്ങരയിലെ വീട്ടിലേക്ക് പി.ഡി.പി പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്‌

മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ വോട്ടിനിട്ടപ്പോള്‍ മുസ്ലീംലീഗ് എം പിയായ പി കെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ച്‌ കുഞ്ഞാലിക്കുട്ടിയുടെ വേങ്ങരയിലെ വീട്ടിലേക്ക് പി.ഡി.പി പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്‌. നൂറോളം പി.ഡി.പി പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. കുഞ്ഞാലിക്കുട്ടിക്കെതിരെ മുദ്രാവാക്യവിളികളുമായെത്തിയ മാര്‍ച്ച്‌ പൊലീസ് തടഞ്ഞു. കഴിഞ്ഞ ദിവസം ഐ.എം.എലും കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനവുമായി എത്തിയിരുന്നു. അതേസമയം കുഞ്ഞാലിക്കുട്ടിയുമായി നേരിട്ട് Read More …

കിളിനക്കോട് പെണ്‍കുട്ടികളെ അധിക്ഷേപിച്ച സംഭവം: അഞ്ച് പേര്‍ അറസ്റ്റില്‍

മലപ്പുറം: മലപ്പുറം കിളിനക്കോട് പെണ്‍കുട്ടികളെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച സംഭവത്തില്‍ അഞ്ച് പേരെ വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. ഷംസുദ്ദീന്‍, അബ്ദുള്‍ ഗഫൂര്‍, സാദിഖ് അലി, ലുക്മാന്‍, ഹൈദര്‍ അലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പിന്നീട്, ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. പെണ്‍കുട്ടികളുടെ ഫേസ്ബുക്ക് ലൈവിന് മറുപടിയെന്നവണ്ണം സോഷ്യല്‍ മീഡിയയില്‍ വീഡിയോ അപ്ലോഡ് ചെയ്തവരാണ് പിടിയിലായത്. Read More …