കാലിക്കറ്റ് സര്‍വകലാശാലയില്‍ ബികോം ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം: എസ്‌എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം

കാലിക്കറ്റ് സര്‍വകലാശാലയില്‍ നടത്താനിരുന്ന ബികോം പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതില്‍ പ്രതിഷേധിച്ച്‌ എസ്‌എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഇന്ന് നടക്കേണ്ടിയിരുന്ന മൂന്നാം സെമസ്റ്റര്‍ ജനറല്‍ ഇന്‍ഫര്‍മാറ്റിക്‌സ് പരീക്ഷയുടെ ചോദ്യ പേപ്പറാണ് ചോര്‍ന്നത്. വാട്‌സാപ്പ് ഗ്രൂപ്പ് വഴി ചോദ്യപേപ്പര്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തെതുടര്‍ന്ന് ബി.കോം മൂന്നാം സെമസ്റ്റര്‍ എക്‌സാം മാറ്റിവച്ചതായി പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചിരുന്നു.

സൈബര്‍ തട്ടിപ്പ് : കാമറൂണ്‍ സ്വദേശികളായ രണ്ട് പേരെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.

ഹൈടെക് സാങ്കേതിക വിദ്യകളുപയോഗിച്ച് വിവിധ രീതിയിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തിവരികയായിരുന്ന കാമറൂണ്‍ നോര്‍ത്ത് വെസ്റ്റ് റീജ്യന്‍ സ്വദേശികളായ വെര്‍ദി ടെന്‍യ ണ്ടയോങ്ങ് (35 വയസ്സ്), ഡോഹ് ക്വെന്‍റിന്‍ ന്വാന്‍സുവ (37 വയസ്സ്) എന്നിവരെയാണ് മഞ്ചേരി പോലീസ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഹൈദരാബാദില്‍ നിന്നും അതിസാഹസികമായി അറസ്റ്റ് ചെയ്തത്. പ്രതികളുടെ താമസസ്ഥലം രഹസ്യമായി ലൊക്കേറ്റ് ചെയ്ത പോലീസിനെ Read More …

കെഎംസിടി ലോ കോളേജിലെ വിദ്യാര്‍ത്ഥി സമരം അവസാനിപ്പിക്കാന്‍ മാനേജ്മെന്റ് നടപടി സ്വീകരിക്കണമെന്ന് എസ്‌എഫ്‌ഐ

മലപ്പുറം: കുറ്റിപ്പുറം കെഎംസിടി ലോ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കാന്‍ മാനേജ്മെന്റ് നടപടി സ്വീകരിക്കണമെന്ന് എസ്‌എഫ്‌ഐ. അവസാന സെമസ്റ്റര്‍ പരീക്ഷയില്‍ വിദ്യാര്‍ത്ഥിനിയുടെ ഉത്തരക്കടലാസ് പിടിച്ചുവാങ്ങി ഭാവി പഠനം പ്രതിസന്ധിയിലാക്കിയ അധ്യാപകനെതിരേ നടപടി ആവശ്യപ്പെട്ടാണ് സമരം. മറ്റൊരു വിദ്യാര്‍ത്ഥിയേ ജാതിപ്പേര് വിളിച്ച്‌ ആക്ഷേപിച്ചെന്ന മറ്റൊരു പരാതിയും ഇതേ അധ്യാപകനെതിരേയുണ്ട്. എസ് സി, എസ് ടി Read More …

നിപ വൈറസ് പുതുതായി ഒരിടത്തു പോലും കണ്ടെത്തിയിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി കെ.കെ ശൈലജ

കോഴിക്കോട്: സംസ്ഥാനത്ത് പുതുതായി ഒരിടത്തുപോലും നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി കെ.കെ ശൈലജ. നിപ വൈറസിനെപ്പറ്റി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നെന്നും മന്ത്രി പറഞ്ഞു.കഴിഞ്ഞ വര്‍ഷം നിപ വൈറസ് ഉണ്ടായ സ്ഥിതിക്കാണ് ആരോഗ്യ വകുപ്പ് മുന്‍ കരുതലുകള്‍ എടുത്തത്. ആളുകളെ ഭയപ്പെടുത്തുന്ന പ്രവണതകളില്‍ നിന്നും പിന്‍മാറണം. ആരോഗ്യ വകുപ്പ് ഔദ്യോഗികമായി നല്‍കുന്ന വിവരങ്ങള്‍ Read More …

പെരിന്തല്‍മണ്ണയില്‍ 1.44 കോടി രൂപയുടെ കുഴല്‍പ്പണവുമായി ഒരാള്‍ പിടിയില്‍

മലപ്പുറം : പെരിന്തല്‍മണ്ണയില്‍ 1.44 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കോഡൂര്‍ സ്വദേശി സൈനുദ്ദീന്‍ ആണ് അറസ്റ്റില്‍ ആയിരിക്കുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവവുമായി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള സൗദി സര്‍വീസ് ഇന്ന് പുനരാരംഭിക്കും

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള സൗദി എയര്‍ ജിദ്ദ, റിയാദ് സര്‍വീസുകള്‍ ഇന്ന് പുനരാരംഭിക്കും. കോഡ് ഇയില്‍ ഉള്‍പ്പെടുന്ന വലിയ വിമാനമാണ് സൗദി എയര്‍ കോഴിക്കോടിറക്കുന്നത്. മൂന്നര വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സൗദി എയര്‍ലെന്‍സിന്റെ വിമാനമാണ് ഇന്നു സര്‍വീസ് തുടങ്ങുന്നത്. 2015 മേയ് മാസത്തില്‍ അറ്റകുറ്റപ്പണിയുടെ പേരില്‍ വലിയ വിമാനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയതുമുതല്‍ ആരംഭിച്ച വിമാനത്താവളത്തിന്റെ ശനിദശയ്ക്കാണ് അവസാനമാവുന്നത്. Read More …

മലപ്പുറത്ത് തുണിക്കടയ്ക്കു തീപിടിച്ചു; തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു

മലപ്പുറം: മലപ്പുറം എടരിക്കോട് തുണിക്കടയ്ക്കു തീപിടിച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് യൂണീറ്റുകള്‍ സ്ഥലത്ത് എത്തി തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്.

ആദ്യമായി കേരളത്തില്‍ കോംഗോ പനി; വിദേശത്തു നിന്നും വന്ന മലപ്പുറം സ്വദേശി ചികിത്സയില്‍

മലപ്പുറം: കോംഗോ പനി ബാധിച്ച്‌ ഒരാള്‍ ചികിത്സയില്‍. വിദേശത്തു നിന്നും വന്ന മലപ്പുറം സ്വദേശിയാണ് കോംഗോ പനി ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നത്. ആദ്യമായാണ് കേരളത്തില്‍ കോംഗോ പനി റിപ്പോര്‍ട്ട് ചെയ്യുന്നത്.