eകഴിഞ്ഞ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കണം;രമേശ് ചെന്നിത്തല

മലപ്പുറം: ബ്രിട്ടീഷ് ഭരണ കാലത്ത് പാട്ടത്തിന് കൊടുത്ത് ഇപ്പോള്‍ പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കണമെന്ന് മുന്‍ മന്ത്രി രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മലപ്പുറം കളക്ടറേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ആദിവാസികളെ സന്ദര്‍ശിച്ചു പിന്തുണ അറിയിച്ച ശേഷം സംസാരിക്കുയായിരുന്നു അദ്ദേഹം.നേരത്തെ ഭൂമി നല്‍കാമെന്ന് ഉറപ്പ് നല്‍കിയതാണ്. നാലു മാസം കഴിഞ്ഞിട്ടും കളക്ടര്‍ കരാര്‍ പാലിക്കുന്നില്ല. Read More …

സിപിഎം തൊടുന്നവരെല്ലാം ശുദ്ധിയുള്ളവരും അല്ലാത്തവരെല്ലാം അശുദ്ധിയുള്ളവരും : കെപിസിസി പ്രസിഡന്റ്

നിലമ്പൂർ: സിപിഎമ്മിന്റേത് അവസരവാദമാണെന്നും സിപിഎം തൊട്ടാൽ എല്ലാവരും ശുദ്ധമാകും അല്ലാത്തവരെ അശുദ്ധരായി കാണുന്നുവെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എം എൽഎ പറഞ്ഞു. ‘തൈലാതി വസ്തുക്കൾ അശുദ്ധമായാൽ പൗലോസ് തൊട്ടാൽ ശുദ്ധമാകുമെന്നത് പോലെയാണ് സിപിഎമ്മിന്റെ സമീപനം.അവരെ സഹായിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം നന്മയുള്ളവരും അല്ലാത്തവരെ നന്മയില്ലാത്തവരുമായിട്ടാണ് ചിത്രീകരിക്കുന്നത്.സിപിഎമ്മിന് ആരെയും കൂട്ടാം. സിപിഎമ്മിൻ്റ അവസരവാദനയം കേരള ജനതയ്ക്ക് അറിയാമെന്നും Read More …

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: സുരക്ഷയ്ക്ക് 1200 പൊലീസ് ഉദ്യോഗസ്ഥരും കേന്ദ്ര സേനയും

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നിലമ്പൂര്‍ മണ്ഡലത്തിന്റെ പരിധിയില്‍ നിലമ്പൂര്‍, എടക്കര, വഴിക്കടവ്, പോത്തുകല്‍, പൂക്കോട്ടുപാടം എന്നീ അഞ്ച് പോലീസ് സ്റ്റേഷനുകളാണ് ഉള്‍പ്പെടുന്നത്. ഇലക്ഷന്‍ ഡ്യൂട്ടിക്കായി നിലമ്പൂര്‍ പൊലീസ് സബ് ഡിവിഷനെ രണ്ട് സബ് Read More …

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: 2.32 ലക്ഷം വോട്ടര്‍മാര്‍

ജൂണ്‍ 19 ന് നടക്കുന്ന നിലമ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിനായി തയ്യാറാക്കിയ വോട്ടര്‍പട്ടികയില്‍ ആകെ 2,32,381 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പട്ടികയിലെ എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് നിലമ്പൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു. 1,13,613 പുരുഷ വോട്ടര്‍മാരും 1,18,760 വനിതാ വോട്ടര്‍മാരും എട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടുന്നതാണ് Read More …

രാജ്യത്തെ മികച്ച വയോജന സൗഹൃദ സംസ്ഥാനം കേരളം: മന്ത്രി ആര്‍ ബിന്ദു

നിലമ്പൂർ: രാജ്യത്തെ ഏറ്റവും മികച്ച വയോജന സൗഹൃദ സംസ്ഥാനം കേരളമാണെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. “പണ്ടത്തെ പട’ വയോജന സംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അവർ. “എക്കാലത്തും ലോകത്തിന് മുന്നിൽ ബദൽ മാതൃതകകൾ സൃഷ്ടിച്ച നാടാണ് കേരളം. രോ​ഗാധുരത കുറച്ച് ആയുർദൈർഘ്യം കൂടുന്നതിനാലാണ് വയോജനങ്ങളുടെ എണ്ണം വർധിക്കുന്നത്. മുതലാളിത്ത സമൂഹത്തിൽ വയോജനങ്ങൾ അവ​ഗണന നേരിടുന്നു. ഉപയോ​ഗിക്കുക വലിച്ചെറിയുക Read More …

മത രാഷ്ടവാദത്തിന് വേണ്ടി നിൽക്കുന്നവരോട് യോജിക്കാൻ കഴിയില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ.

മലപ്പുറം: മത രാഷ്ടവാദത്തിന് വേണ്ടി നിൽക്കുന്നവരോട് യോജിക്കാൻ ഇടതുപക്ഷത്തിന് കഴിയില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ. മലപ്പുറത്ത് ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമി അടക്കം മത രാഷ്ട്രവാദത്തിന് വേണ്ടി നിൽക്കുന്നവരാണ്. മത രാഷ്ടവാദം വർഗീയമാണെന്നും പി.ഡി.പി ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചത് അവരുടെ നിലപാടാണെന്നും ടി.പി.രാമകൃഷ്ണൻ വിശദീകരിച്ചു. കഴിഞ്ഞ Read More …

വന്യമൃഗ ശല്യത്തിന് യു.ഡി.എഫ് ശാശ്വത പരിഹാരം കാണും: പി കെ കുഞ്ഞാലിക്കുട്ടി

നിലമ്പൂര്‍: കാട്ടാനകള്‍ ആടുകളെ പോലെയും കടുവയും പുലിയും പൂച്ചയെ പോലെയും നാട്ടിലൂടെ നടന്ന് ആക്രമണം നടക്കുമ്പോള്‍ ഇതിനെതിരെ നടപടി സ്വീകരിക്കാത്ത സര്‍ക്കാറിനെ ജനങ്ങള്‍ വെറുത്തുവെന്നും, വന്യജീവി ശല്യം ഇല്ലാതാക്കുവാന്‍ യു.ഡി.എഫ്. അധികാരത്തിലെത്തിയാല്‍ ശാശ്വത പരിഹാര നടപടികള്‍ സ്വീകരിക്കുമെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പര്യടനം ചുങ്കത്തറ മാമ്പൊയിലില്‍ ഉദ്ഘാടനം Read More …

വിവേചന ഭീകരതക്കെതിരെ സര്‍ക്കാറിന് താക്കീതായി ഫ്രറ്റേണിറ്റി റാലി സംഘടിപ്പിച്ചു

മലപ്പുറം: പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഉൾപ്പെടെ വിദ്യാഭ്യാസ വിഷയങ്ങളിൽ ജില്ലയോട് തുടരുന്ന വിവേചനമവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു സർക്കാരിനെതിരെയുള്ള ശക്തമായ താക്കീതായി ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി മഹാ മലപ്പുറം റാലി സംഘടിപ്പിച്ചു.ജനകീയ പ്രതിഷേധങ്ങളോട് അസഹിഷ്ണുത കാണിക്കുകയും അധികാരത്തെ ദുരുപയോഗം ചെയ്തും റാലിക്ക് അനുമതി നിഷേധിച്ച പോലീസ് നടപടി തീർത്തും പ്രതിഷേധാർഹമാണ്.മാർജിനിൽ സീറ്റ് വർദ്ധനവും , താൽക്കാലിക Read More …