സി പി എമ്മിന് പിന്തുണ നല്‍കിയാല്‍ മതേതരവാദി, യു ഡി എഫിന് പിന്തുണ നല്‍കിയാല്‍ വര്‍ഗീയവാദി; വി.ഡി സതീശന്‍

മലപ്പുറം: സിപിഎമ്മിന് പിന്തുണ നല്‍കിയപ്പോള്‍ ജമാഅത്തെ ഇസ്ലാമി മതേതരവാദിയായിരുന്നുവെന്നും യുഡിഎഫിനെ പിന്തുണച്ചപ്പോള്‍ വര്‍ഗീയവാദിയായെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മലപ്പുറം:സിപിഎമ്മിന് ജമാഅത്തുമായി പൂര്‍വബന്ധമുണ്ട്.കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി സിപിഎം ജമാഅത്തിന്റെ പിന്തുണ തേടി മത്സരിച്ചിരുന്നു. വ്യക്തമായ രാഷ്ട്രീയനിലപാടുള്ള സംഘടനയാണ് ജമാഅത്തെഇസ്ലാമിയെന്ന് പിണറായി വിജയന്‍ അന്ന് പറഞ്ഞപ്പോള്‍ ആര്‍ക്കും പ്രശ്‌നമില്ലായിരുന്നു. ജമാഅത്ത് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് Read More …

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്.

നിലമ്പൂർ: ജൂൺ 19-ന് നടക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് കേരളത്തിലെ ഇടത് സർക്കാരിനെതിരായ വിധിയെഴുത്താകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നിലമ്പൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒൻപതു വർഷമായി തുടരുന്ന ഇടതു ഭരണത്തിൽ സംസ്ഥാനത്തിന്റെ സാമൂഹ്യ-സാമ്പത്തിക ഘടന ഗുരുതരമായി തകർന്നിരിക്കുന്നു. മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള ആഭ്യന്തര വകുപ്പ് സംഘപരിവാർ സഹായ വകുപ്പായി മാറിക്കഴിഞ്ഞു. ആഭ്യന്തര വകുപ്പിലും Read More …

അനന്തുവിന്റെ മരണം; ഇടതുപക്ഷം മാര്‍ച്ച് നടത്തേണ്ടത് വനം, വൈദ്യുതി മന്ത്രിമാരുടെ ഓഫീസിലേക്ക് – വി.ഡി. സതീശന്‍

നിലമ്പൂര്‍: വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരണപ്പെട്ടതില്‍ ഗൂഢാലോചന ആരോപിച്ച വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സംഭവത്തില്‍ സര്‍ക്കാര്‍ വകുപ്പുകളുടെ അനാസ്ഥ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. വഴിക്കടവ് കെ.എസ്.ഇ.ബി. ഓഫീസിലേക്ക് യു.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.വന്യമൃഗങ്ങളെ വേട്ടയാടുന്നതിന് വൈദ്യുതി Read More …

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. ഒന്നാംഘട്ട റാന്‍ഡമൈസേഷനില്‍ അനുവദിച്ചു കിട്ടിയ 315 വോട്ടിങ് യന്ത്രങ്ങളും (315 വീതം കണ്‍ട്രോള്‍- ബാലറ്റ് യൂണിറ്റുകള്‍) 341 വിവിപാറ്റുകളും റാന്‍ഡം അടിസ്ഥാനത്തില്‍ മണ്ഡലത്തിലെ വിവിധ പോളിങ് സ്‌റ്റേഷനുകളിലേക്ക് ഇലക്ഷന്‍ കമ്മീഷന്റെ സോഫ്റ്റ് വെയര്‍ വഴി അനുവദിച്ചു നല്‍കുന്ന പ്രക്രിയയാണത്. മണ്ഡലത്തിലെ ഓരോ ബൂത്തിലേക്കും ഏത് Read More …

മലപ്പുറം വിഭജിക്കണം, മലയോര മേഖല കേന്ദ്രീകരിച്ചൊരു ജില്ല വേണം’: പി.വി അൻവർ

നിലമ്പൂർ: മലപ്പുറം ജില്ല വിഭജിക്കണമെന്ന് പി.വി അൻവർ. മലപ്പുറം ജില്ലയിലെ മലയോര മേഖല കേന്ദ്രീകരിച്ച് ഞങ്ങൾക്കൊരു ജില്ല വേണമെന്നും ഉപ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ജനങ്ങളെ കൂട്ടി തൃണമൂലിൻ്റെ നേതൃത്വത്തിൽ സമരം ആരംഭിക്കുമെന്നും അൻവർ വ്യക്തമാക്കി. നിലമ്പൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല വിഭജിക്കുന്നതിന് യുഡിഎഫ് എൽഡിഎഫ് നേതൃത്വം തയ്യാറുണ്ടോ എന്നു അദ്ദേഹം ചോദിച്ചു. തിരുവമ്പാടി, ഏറനാട്, Read More …

മന്ത്രി മുഹമ്മദ് റിയാസ് വാദിയെ പ്രതിയാക്കുന്നു: സണ്ണി ജോസഫ് എംഎല്‍എ

നിര്‍മ്മാണത്തിലിരുന്ന ദേശീയപാത തകര്‍ന്ന സംഭവത്തില്‍ പാര്‍ലമെന്റ് പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ കാര്യക്ഷമമായി ഇടപെട്ട കെ.സി.വേണുഗോപല്‍ എംപിയെ വിമര്‍ശിക്കുക വഴി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വാദിയെ പ്രതിയാക്കാനാണ് ശ്രമിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎല്‍എ. ദേശീയപാതയുമായി ബന്ധപ്പെട്ട് മന്ത്രി റിയാസിന് ആദ്യം തള്ളലായിരുന്നു. പിന്നീട് പാതയില്‍ വിള്ളല്‍ വന്നു. Read More …

മലപ്പുറം വിരുദ്ധ പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് പിണറായി വിജയനെന്ന് വി ഡി സതീശന്‍

നിലമ്പൂര്‍: മലപ്പുറം ജില്ലയെ കുറിച്ച് ഗുരുതര ആരോപണം ഉന്നയിച്ച ആളാണ് പിണറായി വിജയന്‍. മലപ്പുറത്ത് സ്വര്‍ണക്കടത്തും തീവ്രവാദവുമായി നടക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ പി.ആര്‍ ടീം ഡല്‍ഹിയിലെ എല്ലാ മാധ്യമങ്ങള്‍ക്കും കുറിപ്പ് കൊടുത്തു. അതിനു പിന്നാലെ മുഖ്യമന്ത്രി ഹിന്ദു ദിനപത്രത്തിന് അഭിമുഖം നല്‍കി. ഇതിന് പിന്നില്‍ സംഘ്പരിവാര്‍ അജണ്ടയുണ്ടായിരുന്നു. സംഘ്പരിവാര്‍ തീവ്രവാദത്തിന് കുടപിടിക്കുന്ന അഭിമുഖമാണ് മുഖ്യമന്ത്രി നല്‍കിയത്. മുഖ്യമന്ത്രിയും Read More …

മുഖ്യ മന്ത്രി വഞ്ചകൻ വഞ്ചിച്ചത് അച്ചുതാനന്ദനെ

നിലമ്പൂർ: വഞ്ചകനെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവർ. കുറെ ദിവസങ്ങളായി ഇടതുപക്ഷം വഞ്ചകനായി ചിത്രീകരിക്കാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച അൻവർ കേരളം കണ്ട ഏറ്റവും വലിയ വഞ്ചകനും ഒറ്റുകാരനും കേരളാ മുഖ്യമന്ത്രിയാണെന്നും കുറ്റപ്പെടുത്തി.വി എസ് അച്യുതാനന്ദനെ വഞ്ചിച്ചതിന്റെ ഫലമാണ് പിണറായിയുടെ കേരളത്തിലെ മുഖ്യമന്ത്രി Read More …