എം.സ്വരാജിന് സ്വീകരണം നല്‍കി

മലപ്പുറം: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു പിന്നാലെ നിലമ്പൂരില്‍ എത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.സ്വരാജിന് ആവേശോജ്വലമായ സ്വീകരണം. വന്‍ ജനാവലിയാണ് സ്വരാജിനെ സ്വീകരിക്കാന്‍ തടിച്ചുകൂടിയത്. റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം സംഘടിപ്പിച്ചു. ഇന്നു മുതല്‍ പ്രചാരണം ആരംഭിക്കുമെന്ന് സ്വരാജ് അറിയിച്ചിരുന്നു. ഇന്നു ഉച്ചയ്ക്കു ശേഷം റോഡ് ഷോയും നിശ്ചയിച്ചിട്ടുണ്ട്. ഇന്നലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ എം. സ്വരാജിനെ Read More …

ഖലീല്‍ ബുഖാരി തങ്ങള്‍ക്ക് ഹജ്ജ് യാത്രയയപ്പ് നല്‍കി

മലപ്പുറം: ഹജ്ജ് കര്‍മത്തിന് പുറപ്പെടുന്ന സമസ്ത സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ക്ക് യാത്രയയപ്പ് നല്‍കി. മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ നടന്ന ചടങ്ങ് സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ഡയറക്ടര്‍ അബൂബക്കര്‍ സഖാഫി അരീക്കോട് ഉദ്ഘാടനം ചെയ്തു. കുല്ലിയ്യ ശരീഅ ഡയറക്ടര്‍ അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി അദ്ധ്യക്ഷത വഹിച്ചു.ഹജ്ജ് നല്‍കുന്നത് മാനവികതയുടെ Read More …

നിലമ്പൂരില്‍ അഡ്വ: സ്വാദിഖ് നടുത്തൊടി എസ് ഡി പി ഐ സ്ഥാനാര്‍ത്ഥി

മലപ്പുറം: നിലമ്പൂര്‍ നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എസ്.ഡി.പി.ഐയും. എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയായി അഡ്വ.സ്വാദിഖ് നടുത്തൊടി മത്സരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് സി.പി.എ ലത്തീഫ് മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുന്നൂ മുന്നണികളുടെയും വികസന വാഗ്ദ്ധാനങ്ങള്‍ പൊള്ളയാണെന്ന് വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പി.വി അന്‍വറിനെ തെരഞ്ഞെടുത്തെങ്കിലും ഭരണപങ്കാളിത്തം ഉണ്ടായിട്ടു പോലും ജനങ്ങള്‍ക്ക് യാതൊരു പ്രയോജനവും ലഭിച്ചിട്ടില്ല.പി.വി അന്‍വര്‍ രാജിവെച്ച് ഉയര്‍ത്തിയ ചില Read More …

നിലമ്പൂര്‍ ഭാവിനിര്‍ണയിക്കുന്നതാരുടെയൊക്കെ

ജെ ജോര്‍ജ് മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്ക്കെ വന്ന നിലമ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പ് എല്‍ ഡി എഫിനും യു ഡി എഫിനും അത്രമേല്‍ പ്രധാനപ്പെട്ടതാണ്. പതിറ്റാണ്ടുകളായി ആര്യാടന്‍ മുഹമ്മദിലൂടെ യു ഡി എഫ് കോട്ടയായ നിലമ്പൂര്‍ 2016ല്‍ അദ്ദേഹത്തിന്റെ മകന്‍ ഷൗക്കത്തിനെ പരാജയപ്പെടുത്തി ഇടതു സ്വതന്ത്രനായി മത്സരിച്ച മുന്‍ കോണ്‍ഗ്രസ് Read More …

ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തി

ഏഴാം ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ പ്രൊഫ. കെഎന്‍ ഹരിലാല്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തി. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ആസൂത്രണസമിതി അംഗങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അറിയുന്നതിനാണ് ധനകാര്യ കമ്മീഷന്‍ സന്ദര്‍ശനം നടത്തിയത്. ആസൂത്രണ സമിതി ചെയര്‍പേഴ്സനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എംകെ റഫീഖ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് ആമുഖമവതരിപ്പിച്ചു. എല്ലാ ജില്ലകളിലും Read More …

ജില്ലയില്‍ സമ്പൂര്‍ണ്ണ സ്പോര്‍ട്സ് സ്‌കൂള്‍ യാഥാര്‍ത്യമാവുന്നു

മലപ്പുറം: നാഷണല്‍ എഡ്യൂക്കേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് (നെക്റ്റ്)ന്റെ കിഴില്‍ കൊണ്ടോട്ടി കരുവാന്‍കല്ലില്‍ ജില്ലയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സ്പോര്‍ട്സ് സ്‌കൂള്‍ യാഥാര്‍ത്യമാവുന്നു. കേരള സിലബസില്‍ 8 മുതല്‍ പ്ലസ്ടു വരെ കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.വിശാലമായ അഞ്ച് എക്കറിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. നെക്റ്റ് സ്പോര്‍ട്സ് സ്‌കൂളിലെക്കുള്ള ഫുട്ബോള്‍ സെലക്ഷന്‍ ശനിയാഴ്ച വേങ്ങര സബാഹ് സ്‌ക്വയറില്‍ Read More …

സി.എച്ച് ഹൈദ്രോസ് മുസ്ലിയാര്‍ ഇസ്ലാമിക് ആര്‍ട്സ് കോളജ് സില്‍വര്‍ ജൂബിലിയും,പ്രഥമ സനദ് ദാനം മഹാസമ്മേളനവും 23, 24 ,25 തീയതികളില്‍

മലപ്പുറം: പൂക്കിപറമ്പ് സി.എച്ച് ഹൈദ്രോസ് മുസ്ലിയാര്‍ ഇസ്ലാമിക് ആര്‍ട്സ് കോളജിന്റെ സില്‍വര്‍ ജൂബിലിയും, പ്രഥമ സനദ് ദാനം മഹാസമ്മേളനവും 23, 24 ,25 തീയതികളില്‍ പി.പി മുഹമ്മദ് ഫൈസി നഗറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാളെ രാവിലെ ഏഴിന് സ്മൃതി യാത്രയോടെ പരിപാടിയുടെ സമാരംഭം കുറിക്കും. സ്ഥാപനത്തിന്റെ മുന്‍ സാരഥികളായ സയ്യിദന്മാര്‍, പണ്ഡിതന്മാര്‍, കാരണവന്മാര്‍ Read More …