ഡീസലില്‍ വെള്ളവും മാലിന്യവും, കാര്‍ വഴിയില്‍ നിന്നു; പമ്ബുടമ നഷ്ടപരിഹാരമായി നല്‍കേണ്ടത് 3.76 ലക്ഷം

മലപ്പുറം; ഡീസലില്‍ വെള്ളം കലര്‍ന്നതിനെത്തുടര്‍ന്ന് കാര്‍ തകരാറിലായ സംഭവത്തില്‍ പമ്ബുടമയോട് നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ച്‌ ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവ്. വെസ്റ്റ് കോഡൂര്‍ സ്വദേശി വിജേഷ് കൊളത്തായി നല്‍കിയ പരാതിയിലാണ് ഉത്തരവ്. വാഹനം നന്നാക്കാന്‍ ചെലവായ പണം ഉള്‍പ്പടെ 3.76 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നല്‍കേണ്ടത്. കുമരകത്തുള്ള ജോലിസ്ഥലത്തേക്ക് പോകുമ്ബോഴാണ് വിജേഷ് കാറില്‍ 4500 രൂപയുടെ ഡീസല്‍ Read More …

മലപ്പുറം പാലിയേറ്റീവ് ക്ലിനിക്കിന് വാഹനം കൈമാറി

മലപ്പുറം: മലപ്പുറം പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിന് വ്യാപാരികള്‍ ഹോംകെയര്‍ വാഹനം നല്‍കി. കെവിവിഇഎസ് മലപ്പുറം മുന്‍സിപ്പല്‍ യൂനിറ്റാണ് 11 ലക്ഷം രൂപ വിലയുള്ള മഹീന്ദ്ര എസ് യു വി സംഭാവനയായി നല്‍കിയത്. ഇതോടെ മലപ്പുറം പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിന് സ്വന്തമായി മൂന്ന് ഹോം കെയര്‍ വാഹനങ്ങളായി. കെവിവിഇഎസ് മലപ്പുറം ജില്ലാ കമ്മറ്റി ഓഫിസില്‍ നടന്ന ചടങ്ങില്‍ Read More …

ജോ ജോസഫിനെതിരെ വ്യാജ വീഡിയ ഇറക്കിയ ലതീഫ് മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ തന്നെയെന്ന് സി പി ഐ എം

മലപ്പുറം: തൃക്കാക്കരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജോ ജോസഫിനെതിരെ വ്യാജ വീഡിയ ഇറക്കിയ സംഭവത്തില്‍ പിടിയിലായ അബ്ദുള്‍ ലത്വീഫ് ലീഗ് പ്രവര്‍ത്തകനല്ലെന്ന വാദം ശരിയല്ലെന്ന് സി എം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ്. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രവര്‍ത്തകനല്ലെന്ന് ലീഗ് നേതൃത്വത്തിന് അദ്ദേഹത്തിന്റെ നാടായ ഇന്ത്യനൂരില്‍ വന്ന് പറയാന്‍ ധൈര്യമുണ്ടോ. ഇക്കാര്യത്തില്‍ Read More …

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ നഗ്നഫോട്ടോ കൈക്കലാക്കി പീഢിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

നിലമ്പൂർ . സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട സ്കൂൾ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് നഗ്നഫോട്ടോകൾ കൈക്കലാക്കുകയും പിന്നീട് ഈഫോട്ടോകൾ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് പീഢിപ്പിക്കാൻ ശ്രമിക്കുകയും, പെൺകുട്ടിയുടെ സ്വർണ്ണാഭരണങ്ങൾ തട്ടിയെടുക്കാനും ശ്രമിച്ച കോഴിക്കോട് കാക്കൂർ പാവണ്ടൂർ സ്വദേശി കാപ്പുമ്മൽ മുഹമ്മദ് സാദിഖ്, വ.19, നെയാണ് നിലമ്പൂർ പോലീസ് ഇൻസ്പെക്ടർ പി.വിഷ്ണുവിൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. പീഢന ശ്രമം പെൺകുട്ടി Read More …

മലപ്പുറത്തിന്റെ ഫുട്‌ബോള്‍ പെരുമക്ക് കരുത്തേകിയ നിഷാദ് മാഷ് പടിയിറങ്ങുന്നു

മലപ്പുറം: മലപ്പുറം ജില്ലയുടെ ഫുട്‌ബോള്‍ പെരുമക്ക് കരുത്തും കുതിപ്പുമേകിയ കായികാധ്യാപകന്‍ അഹമ്മദ് നിഷാദ് കെ എം ജോലിയില്‍ നിന്നും പടിയിറങ്ങുന്നു. മലപ്പുറം പടിഞ്ഞാറ്റുമുറി ഫസ്ഫരി ഓര്‍ഫനേജ് യു പി സ്‌കൂളിലെ കായികാധ്യാപകനും മുന്‍ ഫുട്‌ബോള്‍ താരവുമായ നിഷാദ് മെയ് 31ന് ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുകയാണ്. പ്രമുഖ ഫുട്‌ബോള്‍ താരങ്ങളെ വളര്‍ത്തിയെടുത്ത എംഇഎസ് മമ്പാട് കോളെജിലും ഫാറൂഖ് Read More …

കേരളത്തെ ഭ്രാന്താലയമാക്കാന്‍ അനുവദിക്കരുത് പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം : ഒരുകാലത്ത് ഭ്രാന്താലയമായിരുന്ന കേരളത്തെ ദൈവത്തിന്റെ നാടാക്കി മാറ്റിയത് ശ്രീനാരായണ ഗുരുദേവനാണെന്നും എന്നാല്‍ കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാന്‍ ചില വര്‍്ഗ്ഗീയ ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവരെ വിജയിക്കാന്‍ അനുവദിക്കരുതെന്നും പി. കെ കുഞ്ഞാലിക്കുട്ടി എം എല്‍ എ പറഞ്ഞു. എസ് എന്‍ ഡി പി മലപ്പുറം ഊരകം മേല്‍മുറി ശാഖാ യോഗം നടത്തിയ കുടുംബ സംഗമം Read More …

ബാദല്‍ സ്‌കൂളുകള്‍ പൂട്ടുന്ന നടപെടിക്കെതിരെ ഹൈക്കോടതി സ്‌റ്റേ

മലപ്പുറം: ജില്ലയിലെ നാല് ബാദല്‍ സ്‌കൂളുകള്‍ പൂട്ടുന്ന നടപെടിക്കെതിരെ ഹൈക്കോടതി സ്‌റ്റേ. ബദല്‍ സ്‌കൂള്‍ നിര്‍ത്തലാക്കാനുള്ള തിരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ നല്‍കിയ ഹരജിയിലാണ് നടപടി. ഇതോടെ പ്രവേശനോത്സവ ദിനമായ നാളെ മലപ്പുറം കലക്ട്രേറ്റ് പടിക്കല്‍ ബദല്‍ സ്‌കൂള്‍ പി.ടി.എ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്താനിരുന്ന സമരം മാറ്റിവെച്ചതായി പരാതിക്കാര്‍ക്ക് വേണ്ടി കോടതിയെ സമീപിക്കുന്നതിന് നേതൃത്വം നല്‍കിയ Read More …

ജോ ജോസഫിന്റെ വ്യാജ വിഡിയോ അപ്ലോഡ് ചെയ്തയാള്‍ അറസ്റ്റില്‍

തൃക്കാക്കര എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോ ജോസഫിന്റെ വ്യാജ അശ്ലീല വിഡിയോ അപ്ലോഡ് ചെയ്തയാള്‍ പിടിയില്‍. മലപ്പുറം കോട്ടക്കല്‍ സ്വദേശി അബ്ദുല്‍ ലത്തീഫാണ് പിടിയിലായത്. ലീഗ് പ്രവര്‍ത്തകനാണ് അബ്ദുല്‍ ലത്തീഫ്. കോയമ്ബത്തൂരില്‍ നിന്നാണ് ഇയാളെ തൃക്കാക്കര പൊലീസ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെയാണ് പിടികൂടിയത്. ഇയാളുടെ ഫോണില്‍ നിന്ന് വിഡിയോ ഡിലീറ്റ് ​ചെയ്തിട്ടുണ്ടെന്ന് ​െപാലീസ് പറഞ്ഞു. ആദ്യം ഫേസ്ബുക്കിലാണ് Read More …