ദേശീയ സമ്മതിദായക ദിനം: യുവജനങ്ങള്‍ വിവേകപൂര്‍വം വോട്ട് ചെയ്യണം

ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളായി യുവജനങ്ങള്‍ വിവേകപൂര്‍വം വോട്ടു ചെയ്യണമെന്ന് ദേശീയ സമ്മദിദായക ദിനത്തോടനുബന്ധിച്ച് നടന്ന ജില്ലാ തല പരിപാടി ഉദ്ഘാടനം ചെയ്ത് ജില്ലാ പൊലീസ് സൂപ്രണ്ട് കെ. വിജയന്‍ അഭ്യര്‍ഥിച്ചു. ‘വോട്ടര്‍മാരുടെ സമ്പൂര്‍ണവും ഗുണമേ•യുമുളള പങ്കാളിത്തം’ എന്ന ഈ വര്‍ഷത്തെ സമ്മതിദായക ദിന സന്ദേശം അര്‍ഥപൂര്‍ണമാവുന്ന വിധത്തില്‍ വോട്ടവകാശം വിനിയോഗിക്കണമെന്ന് പരിപാടിയില്‍ അധ്യക്ഷനായ ജില്ലാ തെരഞ്ഞെടുപ്പ് Read More …

വികസനവും ക്ഷേമവും: ജനസമ്പര്‍ക്ക മേള ഫെബ്രുവരിയില്‍

സംസ്ഥാന സര്‍ക്കാരിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളെ കുറിച്ച് ജനങ്ങളില്‍ കൂടുതല്‍ അവബോധമുണ്ടാക്കുന്നതിനായി ഫെബ്രുവരിയില്‍ ജില്ലയില്‍ ജനസമ്പര്‍ക്ക മേള നടത്തുന്നു. 20, 21 തീയതികളില്‍ പെരിന്തല്‍മണ്ണ സ്റ്റേഡിയം ഗ്രൗണ്ടിലും 27, 28 തീയതികളില്‍ തിരൂര്‍ ടൗണ്‍ ഹാളിലുമാണ് ഇന്‍ഫര്‍മേഷന്‍-പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെയും ജില്ലാഭരണ കാര്യാലയത്തിന്റെയും ആഭിമുഖ്യത്തില്‍ മേള നടത്തുക. ഇതിന്റെ ഭാഗമായി നഗരകാര്യ – ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി Read More …

രോഹിത് വെമുല സംഘ പരിവാറിന്റെ അസഹിഷ്ണുത രാഷ്ട്രീയത്തിന്റെ ഇര: യു കലാനാഥന്‍

മലപ്പുറം : സംഘപരിവാറിന്റെ അസഹിഷ്ണുത രാഷ്ട്രീയത്തിന്റെ ഇരയാണ് രോഹിത് വെമുലയെന്ന് സാംസ്‌കാരിക പ്രവര്‍ത്തകന്‍ യു. കലാനാഥന്‍ മാസ്റ്റര്‍ പറഞ്ഞു. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുലയുടെ മരണത്തിനുത്തരവാദികളായ കേന്ദ്ര മന്ത്രിമാരെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നും, രോഹിതിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് സി പി ഐ മലപ്പുറം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ Read More …

ഭക്ഷ്യസുരക്ഷാ നിയമം റേഷന്‍ വ്യാപാരികളെ അവഗണിക്കരുത്

മലപ്പുറം: ആള്‍ കേരള റീട്ടേയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ 39-ാമത് ജില്ലാ സമ്മേളനം മലപ്പുറത്ത് നടന്നു. അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ മുഹമ്മദാലി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇ അബൂബക്കാര്‍ഹാജി അധ്യക്ഷതവഹിച്ചു. ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കുമ്പോള്‍ റേഷന്‍ വിതരണ രംഗത്ത് മുഖ്യപങ്ക് വഹിക്കുന്ന റേഷന്‍ ചില്ലറ വ്യാപരികളെ അവഗണിക്കരുതെന്നും, അവര്‍ക്കര്‍ക്ക് ന്യായമായ Read More …

പാരാമെഡിക്കല്‍ വിഭാഗം ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കും

മലപ്പുറം: ജില്ലയിലെ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പാരാമെഡിക്കല്‍ വിഭാഗം ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജില്ലാ പഞ്ചായത്തിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി സുധാകരന്‍ പറഞ്ഞൂ. കോണ്‍ഫെഡറേഷന്‍ ഓഫ് പാരാ മെഡിക്കല്‍ ഓര്‍ഗനൈസേഷന്‍ മലപ്പുറം ജില്ലാ കണ്‍വെഷന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ മേഖലയിലെ Read More …

നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ മലപ്പുറം ജില്ലാ കണ്‍വെന്‍ഷന്‍

മലപ്പുറം : സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 1, 2 തീയ്യതികളില്‍ മലപ്പുറം ജില്ലയില്‍ എത്തുന്ന ജനകീയ യാത്രക്ക് സ്വീകരണങ്ങള്‍ നല്‍കാന്‍ നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ ( എ ഐ ടി യു സി ) മലപ്പുറം ജില്ലാ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. പി. സുബ്രഹ്മണ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ Read More …

വിമാനത്താവളത്തില്‍ ജലാസ്റ്റിന്‍ സ്റ്റിക്ക് കണ്ടത്തെിയ സംഭവം: അന്വേഷണം തുടങ്ങി

കൊണ്ടോട്ടി: എയര്‍പോര്‍ട്ടില്‍ നിന്ന് ജലാസ്റ്റിന്‍ സ്റ്റിക്ക് കണ്ടത്തെിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തടുങ്ങി. ആഭ്യന്തരടെര്‍മിനലിന് മുന്‍വശത്ത് നിന്നാണ് നിറ്റാ ജലാസ്റ്റിന്‍ സ്റ്റിക്ക് കണ്ടത്തെിയത്. ഇവ രാസപരിശോധനക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. കൊണ്ടോട്ടി സി.ഐക്കാണ് അന്വേഷണ ചുമതല. വെളളിയാഴ്ച്ച വൈകീട്ട് എഴ് മണിയോടെയാണ് ആഭ്യന്തരടെര്‍മിനലിന് മുന്നിലെ പുല്ലില്‍ നിന്ന് ജലാസ്റ്റിന്‍ സ്റ്റിക്ക് കണ്ടത്തെുന്നത്. കേന്ദ്ര വ്യവസായ സുരക്ഷാ സേനയുടെ(സി.ഐ.എസ്.എഫ്) Read More …

വീട് നിര്‍മിക്കാന്‍ ഫണ്ട് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഗുണഭോക്താവ് ആത്മഹത്യ ശ്രമം

എടവണ്ണ: വീട് നിര്‍മിക്കാന്‍ പഞ്ചായത്തില്‍ നിന്നും ഫണ്ട് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഗുണഭോക്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കല്ലിടുമ്പ് പൂവമണ്ണ സ്വദേശി വട്ടപ്പറമ്പന്‍ വി എ അഷ്‌റഫ് (55)ആണ് ശനിയാഴ്ച രാവിലെ ഒമ്പതോടെ സ്വന്തം ബൈക്കിലെത്തി പഞ്ചായത്ത് ഓഫിസിനുള്ളില്‍ കയറി ആത്മഹത്യക്ക് ശ്രമിച്ചത്. പഞ്ചായത്ത് ഓഫിസില്‍ എത്തിയ ഇയാള്‍ ബൈക്ക് ഓഫീസിന് മുന്നില്‍ നിര്‍ത്തി പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. Read More …