ന്യൂനപക്ഷ വിധവാ ഭവന സഹായ വിതരണം

മലപ്പുറം: സംസ്ഥാന ന്യൂനപക്ഷ വകുപ്പിന്റെ  ‘ന്യൂനപക്ഷ വിധവ ഭവനനിര്‍മാണ’ പദ്ധതി പ്രകാരം 2015-16 ല്‍ തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്കുള്ള ധനസഹായ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഹാളില്‍ നഗരകാര്യ – ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി നിര്‍വഹിച്ചു.  പി. ഉബൈദുള്ള എം.എല്‍.എ. അധ്യക്ഷനായി. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായി. ന്യൂനപക്ഷ Read More …

കാട്ടുപന്നികളുടെ ആക്രമണം തടയാന്‍ നടപടി

മലപ്പുറം: വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ കാട്ടുപന്നികളുടെ ആക്രമണം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ തടയുന്നതിന് ഫലപ്രദമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യം. കാര്‍ഷിക വിളകള്‍ മാത്രമല്ല മനുഷ്യരെയും കാട്ടുപന്നികള്‍ അക്രമിച്ച സംഭവങ്ങള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി അഡ്വ.എം. ഉമ്മര്‍ എം.എല്‍.എ. യോഗത്തില്‍ ചൂണ്ടിക്കാട്ടി. ലൈസന്‍സുള്ള തോക്കുപയോഗിച്ച് ആക്രമണകാരികളായ കാട്ടുപന്നികളെ വെടിവെക്കുന്നതിന് അനുമതി നല്‍കാന്‍ വ്യവസ്ഥയുണ്ടെന്നും Read More …

കാട്ടിലെ കയ്പന്‍ പടവലത്തെ കാക്കാന്‍ നാട്ടില്‍ ഗവേഷണം

മലപ്പുറം:  വംശനാശ ഭീഷണി നേരിടുന്ന ഔഷധ മുല്യമുള്ള കയ്പന്‍ പടവലത്തെ നാളത്തെ തലമുറയ്ക്കായി കാത്തുവയ്ക്കാന്‍ കോട്ടക്കല്‍ ആയുര്‍ വൈദ്യശാല ഔഷധ സസ്യ ഗവേഷണ കേന്ദ്രത്തിലെ ഗവേഷക സംഘം മുന്നോട്ടുവയ്ക്കുന്നത് പോളി ഹൗസ് കൃഷി രീതി. പ്രമേഹം, കരള്‍ രോഗ വിമുക്തി, രക്ത ശുദ്ധീകരണം എന്നിവയ്ക്കായി ആയുര്‍വേദവും അലോപ്പതിയും കാലങ്ങളായി ഉപയോഗിക്കുന്ന ‘ട്രൈക്കോ സാന്തസ് കുക്കുമെറീന’ എന്ന Read More …

സിന്തറ്റിക് ഫുട്‌ബോള്‍ ടര്‍ഫിന് ഫണ്ട് അനുവദിച്ചു

അരീക്കോട്: നിര്‍മാണം പുരോഗമിക്കുന്ന അരീക്കോട് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ ടര്‍ഫ് നിര്‍മിക്കാന്‍ ഭരണാനുമതിയായി.  ഇതിനായി 4.46 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.  11 കോടി രൂപയിലേറെ മുടക്കിയാണ് മലപ്പുറത്തിന്റെ ഫുട്‌ബോള്‍ ആസ്ഥാനമായ അരീക്കോട് അത്യാധുനിക രീതിയിലുള്ള സിന്തറ്റിക് ഫുട്‌ബോള്‍ സ്റ്റേഡിയം നിര്‍മിക്കുന്നത്. ഈ ഫണ്ട് ലഭിക്കുന്നതോടെ സ്റ്റേഡിയം നിര്‍മാണം അതിന്റെ അവസാന ഘടത്തിലേക്ക് കടക്കുമെന്ന് പി Read More …

സംസ്‌കാരവും പാരമ്പര്യവും കാത്തു സൂക്ഷിക്കണം: മുഖ്യമന്ത്രി

കൊണ്ടോട്ടി: വൈവിധ്യമാര്‍ന്ന നമ്മുടെ സംസ്‌കാരവും  പാരമ്പര്യവും കാത്തു സൂക്ഷിക്കണമെന്ന്  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.  കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി പ്രസിദ്ധീകരിച്ച ‘പക്ഷിപ്പാട്ടും, കുറത്തിപ്പാട്ടും’ മാപ്പിളപ്പാട്ട് കാവ്യ ഗ്രന്ഥത്തിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എല്ലാ വിഭാഗത്തിന്റെയും സംസ്‌കാരവും തനതായ നേട്ടങ്ങളും ശൈലിയും ഉള്‍ക്കൊള്ളുന്നതാണ് മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയെന്നും ഈ വലിയ സമൂഹത്തിന്റെ  പാരമ്പര്യവും Read More …

മേലാറ്റൂര്‍-ചെമ്മാണിയോട് പാലം ഗതാഗതത്തിന് തുറന്ന് കൊടുത്തു

പെരിന്തല്‍മണ്ണ പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ മേലാറ്റൂര്‍, ചെമ്മാണിയോട് പ്രദേശങ്ങളെ ബന്ധിപ്പിച്ച് വെള്ളിയാര്‍പ്പുഴയ്ക്ക് കുറുകെ നിര്‍മിച്ച മേലാറ്റൂര്‍-ചെമ്മാണിയോട് പാലം ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. ജനങ്ങള്‍ ആഗ്രഹിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍  നടത്തുന്നതിനാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്ന്  മുഖ്യമന്ത്രി പറഞ്ഞു. നഗരകാര്യ-ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി മഞ്ഞളാംകുഴി അലി അധ്യക്ഷനായി. 400 ദിവസങ്ങള്‍ക്കുള്ളില്‍ 100 പാലങ്ങള്‍ പദ്ധതിയിലുള്‍പ്പെടുത്തി 7.10 Read More …

വൈസനിയം ആര്‍ട്ടലൈവ്; രണ്ടാം എഡിഷന്‍ ഫെബ്രുവരിയില്‍

മലപ്പുറം: മഅ്ദിന്‍ അക്കാദമി ഇരുപതാം വാര്‍ഷികം വൈസനിയത്തിന്റെ ഭാഗമായി നടക്കുന്ന ‘ആര്‍ട്ടലൈവ്’രണ്ടാം എഡിഷന്‍ ഫെബ്രുവരി 12,13,14 തിയതികളില്‍ മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കും. കോളേജ് ഓഫ് ഇസ്്‌ലാമിക് ശരീഅഃ സംഘടിപ്പുക്കുന്ന എം.എച്ച്.എസ് മുസാബഖ ആര്‍ട്ടലൈവ് രണ്ടാം എഡിഷനില്‍ ഇന്റര്‍ നാഷണല്‍ സമ്മിറ്റ്, ഹെഡ് ടു ഹെഡ്, ഇന്റര്‍നാഷണല്‍ ഉലമ ഇന്ററാക്ഷന്‍, സെമിനാര്‍ കോമ്പറ്റീഷന്‍, പബ്ലിക്ക് പ്രസന്റേഷന്‍, Read More …

ഒറ്റക്കെട്ടായി നില്‍ക്കണം – മന്ത്രി ആര്യാടന്‍ മുഹമ്മദ്

മലപ്പുറം : രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രു തീവ്രവാദവും വഗീയതയുമാണെന്നും അതിനെതിരെ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഊര്‍ജ വകുപ്പ് മന്ത്രി ശ്രീ ആര്യാടന്‍ മുഹമ്മദ് അഭിപ്രായപെട്ടു. 67-ാമത് റി പ്പബ്ലിക് ദിനാഘോഷേത്താടനുബന്ധി ച്ച് മലപ്പുറം എം.എസ്.പി. ഗ്രൗണ്ടില്‍ നടന്ന റിപ്പബ്ലിക് ദിനപരേഡിന് അഭിവാദ്യമര്‍ പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരേപോലെ രാജ്യ Read More …