സുരക്ഷാ കാര്യത്തില്‍ കേന്ദ്രം രാജ്യത്തെ വഞ്ചിയ്ക്കുകയാണ് : എ കെ ആന്റണി

ന്യൂഡല്‍ഹി : സുരക്ഷാ കാര്യത്തില്‍ കേന്ദ്രം രാജ്യത്തെ വഞ്ചിയ്ക്കുകയാണെന്ന് മുന്‍ പ്രതിരോധമന്ത്രി എ കെ ആന്റണി. നരേന്ദ്രമോദി സര്‍ക്കാര്‍ ദേശസുരക്ഷയ്ക്ക് മതിയായ പ്രാധാന്യം നല്‍കുന്നില്ല. രാജ്യം രണ്ട് തവണ യുദ്ധ സമാനമായ സാഹചര്യം നേരിട്ടു. പാക്കിസ്ഥാനും, ചൈനയും ഉയര്‍ത്തുന്ന ഭീഷണി സര്‍ക്കാരിന് നേരിടാനാവുന്നില്ലെന്നും എ കെ ആന്റണി വ്യക്തമാക്കി. ഗാല്‍വന്‍ താഴ്‌വര ഇതുവരെയും തര്‍ക്ക വിഷയമായിരുന്നില്ല. Read More …

മുന്‍ ജഡ്​ജിയെയും രാഷ്​ട്രീയക്കാരെയും കബളിപ്പിച്ച്‌​ 80 കോടി തട്ടിയ ജ്യോത്സ്യന്‍ അറസ്റ്റില്‍

ബംഗളൂരു: കര്‍ണാടകയില്‍ ജഡ്​ജിയെയും രാഷ്​ട്രീയക്കാരെയും കബളിപ്പിച്ച്‌​ പണം തട്ടിയ ജ്യോത്സ്യന്‍ അറസ്റ്റില്‍. കര്‍ണാടക ഹൈകോടതി മുന്‍ ജഡ്​ജിയില്‍നിന്നും ബിസിനസുകാരില്‍നിന്നുമായി 80 കോടി രൂപയാണ്​ ജ്യോത്സ്യന്‍ തട്ടിയത്​. കേന്ദ്ര, സംസ്​ഥാന ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന്​ നടിച്ചായിരുന്നു തട്ടിപ്പ്​. യുവരാജ്​ സ്വാമി, യുവരാജ്​ രാംദാസ്​, സേവലാല്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന 54 കാരനാണ്​ അറസ്റ്റിലായത്​. ബംഗളൂരുവില്‍ ഇയാ​ള്‍ക്കെതിരെ Read More …

യു ഡി എഫില്‍ ഘടക കക്ഷിയാകും: മാണി സി കാപ്പന്‍

ന്യൂഡല്‍ഹി : ഇടത് മുന്നണി വിട്ട് യു ഡി എഫില്‍ ഘടക കക്ഷിയാകുമെന്നും മാണി സി കാപ്പന്‍. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള പ്രതികരണമായാണ് കാപ്പന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ദേശീയ നേതൃത്വം തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാപ്പന്‍ പറഞ്ഞു. രമേശ് ചെന്നിത്തലയുടെ ജാഥ ഞായറാഴ്ച പാലായില്‍ എത്തുന്നതിനു മുന്‍പ് അന്തിമ തീരുമാനം ഉണ്ടാകണമെന്ന് ദേശീയ നേതൃത്വത്തോടു പറഞ്ഞിട്ടുണ്ടെന്നും Read More …

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ ; സിദ്ദീഖ്​ കാപ്പ​നെ​ ചേര്‍ത്ത്​ പോ​പു​ല​ര്‍ ഫ്ര​ണ്ടി​നെ​തി​രെ കു​റ്റ​പ​ത്രം

ന്യൂ​ഡ​ല്‍​ഹി: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ല്‍ പോ​പു​ല​ര്‍ ഫ്ര​ണ്ടി​നും അ​വ​രു​ടെ വി​ദ്യാ​ര്‍​ഥി വി​ഭാ​ഗ​മാ​യ കാ​മ്ബ​സ്​ ഫ്ര​ണ്ടി​നു​മെ​തി​രെ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച്‌ എ​ന്‍​ഫോ​ഴ്​​സ്​​മെന്‍റ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ (ഇ.​ഡി) . ല​ഖ്​​നോ പ്ര​ത്യേ​ക കോ​ട​തി​യി​ലാണ് ഇ.​ഡി ആ​ദ്യ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചത് . മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ സി​ദ്ദീ​ഖ്​ കാ​പ്പന്റെ പേ​രും കു​റ്റ​പ​ത്ര​ത്തി​ലു​ണ്ട്. 2020 ല്‍ രാജ്യത്തെ ഞെട്ടിച്ച ഹാ​ഥ​റ​സ്​ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നു​ശേ​ഷം സം​ഘ​ട​ന അം​ഗ​ങ്ങ​ള്‍ വ​ര്‍​ഗീ​യ ക​ലാ​പ​ത്തി​നും Read More …

ഉത്തരാഖണ്ഡിലെ ദുരന്തത്തില്‍ മരണം 36 ആയി; രണ്ടുപേരെ ജീവനോടെ കണ്ടെത്തി, 204 പേര്‍ ഇപ്പോഴും കാണാമറയത്ത്

ചമോലി: ഉത്തരാഖണ്ഡിലെ നന്ദാദേവി പര്‍വതത്തില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ ദുരന്തത്തില്‍ ഇതുവരെ 36 പേര്‍ മരണമടഞ്ഞതായി ചമോലി ജില്ലാ മജിസ്‌ട്രേറ്റ് സ്വാതി ഭദോരിയ അറിയിച്ചു. രണ്ടുപേരെ ജീവനോടെ കണ്ടെത്താനായി. എന്നാല്‍ 204 പേര്‍ ഇപ്പോഴും കാണാമറയത്താണ്. രണ്ട് പേരെ കണ്ടെത്താനായത് രക്ഷാപ്രവര്‍ത്തനത്തില്‍ വലിയ പ്രതീക്ഷ നല്‍കുന്നുവെന്നും അവര്‍ അറിയിച്ചു. മുപ്പത്പേര്‍ കുടുങ്ങിക്കിടപ്പുണ്ടെന്ന് കരുതുന്ന തപോവന്‍ ടണലില്‍ രക്ഷാപ്രവര്‍ത്തനം Read More …

പശ്ചിമബംഗാളില്‍ ബിജെപിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബിജെപിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. പശ്ചിമബംഗാളില്‍ കലാപം ഉണ്ടാക്കാന്‍ ബിജെപിയെ അനുവദിക്കില്ല. ബിജെപി എത്ര ഗോളടിക്കുമെന്ന് കാത്തിരുന്ന് കാണാം എന്നും മമത പറഞ്ഞു. പശ്ചിമബംഗാളില്‍ ബിജെപിയെയും ഇടതുപക്ഷത്തെയും കോണ്‍ഗ്രസിനെയും തനിച്ച്‌ നേരിടുമെന്നും മമത പറഞ്ഞു. ബംഗാളില്‍ നിയമസഭ തെരഞ്ഞെടുപ്പ് അവസാനിക്കും മുമ്ബ് മമതാ ബാനര്‍ജി ജയ് ശ്രീറാം വിളിച്ചിരിക്കുമെന്ന കേന്ദ്ര Read More …

മണ്ഡികള്‍ ഇല്ലാതാക്കും, നിയമം കോര്‍പറേറ്റുകള്‍ക്ക്​ വേണ്ടി; ലോക്​സഭയില്‍ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ലോക്​സഭയില്‍ പ്രതികരിച്ച്‌​ കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. മൂന്ന്​ കാര്‍ഷിക നിയമങ്ങളും കര്‍ഷകരെ ദുരിതത്തിലാക്കുമെന്ന്​ വിശദീകരിച്ച അദ്ദേഹം നിയമങ്ങളുടെ ഭവിഷ്യത്തുകള്‍ വിവരിച്ചു. കേന്ദ്രസര്‍ക്കാറിന്‍റെ ആദ്യ കാര്‍ഷിക നിയമം രാജ്യത്തെ കാര്‍ഷിക വിളകളുടെ വില്‍പനക്കും വാങ്ങലിനും അതിര്‍ത്തി നിര്‍ണയിക്കും. ഇതോടെ മണ്ഡികള്‍ (ചെറുചന്തകള്‍) ഇല്ലാതാകും. രണ്ടാമത്തെ നിയമം കോര്‍പറേറ്റുകളെ സഹായിക്കുന്നതാണ്​. ഇതിലൂടെ Read More …

നിയമസഭ തിരഞ്ഞെടുപ്പ് അവസാനിക്കുന്ന ഘട്ടത്തില്‍ മമത ബാനര്‍ജി പോലും ‘ജയ് ശ്രീറാം’ വിളിക്കും ; അമിത് ഷാ

കൊല്‍ക്കത്ത : ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗാളില്‍ നിയമസഭ തിരഞ്ഞെടുപ്പ് അവസാനിക്കുന്ന ഘട്ടത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പോലും ജയ് ശ്രീറാം വിളിക്കുമെന്നും അമിത് ഷാ പറഞ്ഞു.കൂച്ച്‌ബെഹറില്‍ ബിജെപിയുടെ പരിബര്‍ത്തന്‍ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് അക്രമ ഭരണം മാറ്റി വികസനം കൊണ്ടുവരിക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് യാത്ര. Read More …