ജമ്മു കശ്മീരില്‍ അഞ്ച് ലശ്കറെ ത്വയ്യിബ കൂട്ടാളികള്‍ അറസ്റ്റില്‍

സോപൂര്‍: ജമ്മു കശ്മീരില്‍ സുരക്ഷാസേന നടത്തിയ തിരച്ചലില്‍ അഞ്ച് ലശ്കറെ ത്വയ്യിബ തീവ്രവാദികളുമായി ബന്ധമുള്ള അഞ്ച് പേര്‍ അറസ്റ്റില്‍. ജമ്മു കശ്മീരിലെ സോപൂരില്‍ നിന്നാണ് തീവ്രവാദികളെ പിടികൂടിയത്. തുജാര്‍ ഗ്രാമത്തില്‍ പ്രദേശവാസിയുടെ വീടിന് നേരെ ഗ്രനേഡ് ആക്രമണം നടത്തിയ കേസിലാണ് അറസ്റ്റ്. അഞ്ച് ഹാന്‍ഡ് ഗ്രനേഡ് അടക്കമുള്ള ആയുധങ്ങള്‍ തീവ്രവാദികളില്‍ നിന്ന് പിടിച്ചെടുത്തതായി ജമ്മു കശ്മീര്‍ Read More …

ജമ്മു കശ്മീരില്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ച്‌ പാകിസ്ഥാന്‍

പൂഞ്ച്: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വീണ്ടും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു. ഇന്ന് പുലര്‍ച്ചെയാണ് പാകിസ്ഥന്‍ മോര്‍ട്ടാര്‍ ഷെല്ലിംഗും വെടിവെപ്പും നടത്തിയത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ പാകിസ്ഥാന്‍ പിന്‍വാങ്ങുകയായിരുന്നുവെന്ന് ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ജമ്മു കശ്മീരില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ സൈന്യം വധിക്കുകയും അഞ്ച് സൈനികര്‍ വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു.

രാജ്യം സ്മാര്‍ട്ട് ലോക്ഡൗണിലേക്ക്!; റെഡ്,ഓറഞ്ച്, ഗ്രീന്‍ എന്നീ സോണുകളായി തിരിച്ചേക്കും

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം തടയാന്‍ രാജ്യത്ത് സ്മാര്‍ട്ട് ലോക്ഡൗണ്‍ നടപ്പിലാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള ലോക്ഡൗണ്‍ ഏപ്രില്‍ 14 ന് അവസാനിക്കാനിരിക്കെ 2 ആഴ്ച്ചകൂടി ലോക്ഡൗണ്‍ നീട്ടുമെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തെ മൂന്ന് സോണുകളാക്കി മാറ്റിയാകും ഇനി നിയന്ത്രണങ്ങള്‍ നടപ്പാക്കുകയെന്നാണ് സൂചന. റെഡ്, ഓറഞ്ച്, ഗ്രീന്‍ എന്നിങ്ങനെ മൂന്ന് സോണുകളാണ് ഉണ്ടാവുക. എന്താണ് Read More …

രാജ്യം കൊവിഡ് പോരാട്ടത്തില്‍; 6 മാസത്തെ അവധി റദ്ദാക്കി ഒരു മാസം പ്രായമുള്ള കുഞ്ഞുമായി ഓഫീസിലെത്തി വനിതാ ഐഎഎസ് ഓഫീസര്‍, കൈയ്യടി നേടി ശ്രിജന

വിശാഖപട്ടണം; കൊവിഡിനെതിരെയുള്ള കഠിനമായ പോരാട്ടത്തിലാണ് രാജ്യം. ഇപ്പോള്‍ ഈ പോരാട്ടത്തില്‍ പങ്കാളിയാകുവാന്‍ ആറുമാസത്തെ പ്രസവാവധി ഉപേക്ഷിച്ച്‌ ജോലിയില്‍ പ്രവേശിച്ചിരിക്കുകയാണ് ആന്ധ്രയില്‍ ഒരു ഐഎഎസ് ഓഫീസര്‍. ഒരു മാസം പ്രായമായ കൈകുഞ്ഞിനെയും എടുത്താണ് ഓഫീസര്‍ ജോലിയില്‍ പ്രവേശിപ്പിച്ചത്. ഗ്രേറ്റര്‍ വിശാഖപട്ടണം മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (ജിവിഎംസി) കമ്മിഷണറായി സേവനമനുഷ്ഠിക്കുന്ന ശ്രിജന ഗുമ്മല്ലയാണ് അവധി ഉപേക്ഷിച്ച്‌ തിരികെ ജോലിയില്‍ പ്രവേശിച്ചത്. Read More …

രാജ്യത്ത് രണ്ടാഴ്ചകൂടി ലോക്ക് ഡൗണ്‍ നീട്ടും, ചില മേഖലകളില്‍ ഇളവുകളുണ്ടാകുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് രണ്ടാഴ്ച കൂടി ലോക്ക് ഡൗണ്‍ നീട്ടാന്‍ ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. ചില മേഖലകളില്‍ ഇളവുണ്ടാവും. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ലോക്ക് ഡൗണ്‍ നീട്ടണമെന്നായിരുന്നു ഭൂരിപക്ഷം സംസ്ഥാനങ്ങളുടെയും നിലപാട്. ഒഡീഷയും പഞ്ചാബും ഇതിനോടകം ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്.

4ജി സേവനം പുനഃസ്ഥാപിക്കണമെന്ന ഹര്‍ജിയില്‍ ജമ്മുകശ്മീര്‍ ഭരണകൂടത്തിന് സുപ്രിംകോടതിയുടെ നോട്ടിസ്

ജമ്മുകശ്മീരില്‍ 4ജി സേവനം പുനഃസ്ഥാപിക്കണമെന്ന ഹര്‍ജിയില്‍ ജമ്മുകശ്മീര്‍ ഭരണകൂടത്തിന് സുപ്രിംകോടതിയുടെ നോട്ടിസ് . ഫൗണ്ടേഷന്‍സ് ഫോര്‍ മീഡിയ പ്രഫഷനല്‍സ് എന്ന എന്‍.ജി.ഒ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്‍റനെറ്റ് സൗകര്യം അനിവാര്യമാണെന്ന് ഹരജിക്കാര്‍ Read More …

പ്രതിസന്ധി: വകുപ്പുകളെ തരംതിരിച്ച്‌ ചെലവുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കൊറോണ മഹാമാരിയും അതിനെ തുടര്‍ന്നുള്ള ലോക്ക്ഡൗണും കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലാഴ്ത്തിയതോടെ നടപ്പ് സാമ്ബത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) ചെലവുകള്‍ക്ക് മൂക്കുകയറിട്ട് കേന്ദ്ര സര്‍ക്കാര്‍. ചെലവ് പരിമിതപ്പെടുത്താന്‍ വിവിധ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും ധനമന്ത്രാലയം നിര്‍ദേശം നല്‍കി. മന്ത്രാലയങ്ങളുടേയും വകുപ്പുകളുടേയും ചെലവുകള്‍ എ,ബി,സി എന്നിങ്ങനെ മൂന്ന് വിഭാഗമായി തരംതിരച്ചുകൊണ്ട് ധനമന്ത്രാലയം ഉത്തരവിറക്കി. എ കാറ്റഗറിയില്‍പ്പെടുന്ന വകുപ്പുകള്‍ക്ക് Read More …

മതവും വിശ്വാസവും നോക്കിയല്ല വൈറസ് പകരുന്നത്; യാതൊരു വിധത്തിലുള്ള വേര്‍തിരിവുമില്ലാതെ പോരാടണമെന്ന് യോ​ഗി ആദിത്യനാഥ്

ലക്നൗ: കൊറോണയ്‌ക്കെതിരെ ഒറ്റക്കെട്ടായി പോരാടണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വീഡിയോ കോണ്‍ഫറന്‍സിം​ഗിലൂടെ മാധ്യമപ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൊറോണ വൈറസ് അപകടകരമായ സാംക്രമിക രോ​ഗമാണ്. മതവും വിശ്വാസവും നോക്കിയല്ല ഈ വൈറസ് പകരുന്നത്. യാതൊരു വിധത്തിലുള്ള വേര്‍തിരിവുമില്ലാതെ ഒറ്റക്കെട്ടായി നിന്ന് ഈ രോ​ഗത്തിനെതിരെ പോരാടണമെന്നും യോഗി ആദിത്യനാഥ്‌ പറയുകയുണ്ടായി. പ്രധാനമന്ത്രി മോദിയുടെ Read More …