കൊവിഡ് മനഃപൂര്‍വ്വം പരത്തിയാല്‍ ഉത്തര്‍ പ്രദേശില്‍ ഇനി ജീവപര്യന്തം തടവ് ശിക്ഷ; ഓര്‍ഡിനന്‍സിന് അംഗീകാരം

ലഖ്‌നൗ: കൊവിഡ് വ്യാപനം തടയുന്നതിനായി നിയമവും കര്‍ശ്ശനമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് ഡിസീസ് കണ്‍ട്രോള്‍ ഓര്‍ഡിനന്‍സ്, 2020 യുപി നിയമസഭയില്‍ പാസായി. മനഃപൂര്‍വ്വം കൊവിഡ് 19 പരത്തി ആളപായം ഉണ്ടായാല്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമായാണ് പരിഗണിക്കുക. ഈ ഓര്‍ഡിനന്‍സിനാണ് ഉത്തര്‍പ്രദേശില്‍ അംഗീകാരം ലഭിച്ചത്. മനഃപൂര്‍വ്വം ഒരു വ്യക്തി മറ്റൊരു വ്യക്തിയ്ക്ക് Read More …

കൊവിഡിനെ നേരിടുന്നതില്‍ ഇന്ത്യ ലോകത്തിന് മാതൃകയെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൊവിഡിനെ നേരിടുന്നതില്‍ ഇന്ത്യ ലോകത്തിന് മാതൃകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ ധീരന്മാരാണെന്ന് പറഞ്ഞ അദേഹം കൊവിഡ് പോരാളികള്‍ക്ക് നന്ദി അറിയിച്ചു. പ്രതിസന്ധിയെ രാജ്യം ഒത്തൊരുമയോടെ നേരിടും. പോരാട്ടത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ കഴിയില്ല. വിഷമമേറിയ ഘട്ടത്തില്‍ നിന്ന് മോചനം ഉറപ്പാണെന്നും മോദി പറഞ്ഞു. ഏത് പ്രതിസന്ധിയേയും മറികടക്കാനുള്ള കരുത്ത് നമ്മുടെ Read More …

ഇന്ത്യന്‍ സൈനികരുടെ നേരെ ആക്രമണം : പാക് ഭീകരര്‍ക്കെതിരെ തിരിച്ചടിച്ച്‌ ഇന്ത്യന്‍ സൈന്യം

ന്യൂഡല്‍ഹി : ഇന്ത്യന്‍ സൈനികര്‍ക്കു നേരെ ആക്രമണം അഴിച്ചുവിട്ട പാക് ഭീകരര്‍ക്കെതിരെ തിരിച്ചടിച്ച്‌ ഇന്ത്യന്‍ സൈന്യം.ജമ്മു കശ്മീരിലെ അവന്തിപുരയിലാണ് സുരക്ഷ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നത്. ഏറ്റുമുട്ടലില്‍ ഒരു ഹിസ്ബുല്‍ ഭീകരനെ വധിച്ചതായും മൂന്ന് പേരെ പിടികൂടിയതായും ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തില്‍ കശ്മീര്‍ താഴ്വരയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം Read More …

സഫൂറക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തിനെതിരെ വനിതാ കമീഷന്‍

ന്യൂഡല്‍ഹി: ജാമിയ മിലിയ വിദ്യാര്‍ഥി സഫൂറ സര്‍ഗാറിനെതിരെ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന അപവാദ പ്രചരണത്തിനെതിരെ ഡല്‍ഹി വനിതാ കമീഷന്‍. സഫൂറയെ അപമാനിക്കുന്ന വ്യക്തികളുടെ വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് കമീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ പൊലീസ് കമീഷണറെ സമീപിച്ചിട്ടുള്ളത്. സഫൂറക്കെതിരെ അപവാദ പ്രചരണം നടത്തിയവരുടെ പേരുവിവരങ്ങള്‍, അറസ്റ്റ് ചെയ്തവരുടെ വിവരങ്ങള്‍, സമൂഹമാധ്യമം വഴി അപവാദ പ്രചാരണം നടത്തിയതിന് പൊലീസ് സ്വീകരിച്ച Read More …

ആരോഗ്യസേതു ആപ്പില്‍ സുരക്ഷ പ്രശ്​നം കണ്ടെത്തി; രാഹുലിന്‍റെ സംശയം ശരിവെച്ച്‌​ സൈബര്‍ വിദഗ്​ധര്‍

ന്യൂഡല്‍ഹി: കോവിഡ്​ വ്യാപനം കണ്ടെത്താനുള്ള ആരോഗ്യസേതു ആപ്ലി​േക്കഷനില്‍ ചില സുരക്ഷ പ്രശ്​നങ്ങളുണ്ടെന്ന കോ​ണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധിയുടെ സംശയം ശരിവെച്ച്‌​ സൈബര്‍ വിദഗ്​ധര്‍. സാ​ങ്കേതികവിദ്യ നമ്മെ സുരക്ഷിതമാക്കും. എന്നാല്‍, ജനങ്ങളെ അവരുടെ അനുവാദമില്ലാതെ നിരീക്ഷിക്കുന്നതിനുള്ള പരിഷ്​കൃത സംവിധാനമാണ്​ ആരോഗ്യ സേതുവെന്നായിരുന്നു രാഹുലി​​​​െന്‍റ അഭിപ്രായം. ഫ്രഞ്ച്​ സൈബര്‍ സുരക്ഷ വിദഗ്​ധനായ എലിയട്ട്​ അല്‍ഡേഴ്​സണ്‍ ആണ്​ ആപ്പില്‍ സുരക്ഷ Read More …

പ്രവാസികളില്‍ നിന്ന് പണം ഈടാക്കുന്നതിനെതിരെ പരാതി

ദല്‍ഹി; കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നാട്ടിലേക്ക് കൊണ്ടു വരുന്ന പ്രവാസികളില്‍ നിന്ന് വിമാനയാത്രക്ക് പണം ഈടാക്കുന്നതിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി. ലോക് താന്ത്രിക് ജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂരാണ് പരാതി നല്‍കിയത്. പരാതി കമ്മീഷന്‍ ഫയലില്‍ സ്വീകരിച്ചു. പ്രവാസികളില്‍ നിന്ന് പണമീടാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം മനുഷ്യത്വ രഹിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്.പ്രവാസികളെ നാട്ടിലേക്ക് Read More …

ആദ്യഘട്ടത്തില്‍ ഇന്ത്യയിലെത്തിക്കുന്നത് 14000 പേരെ; വിമാന സര്‍വ്വീസുകള്‍ വ്യാഴാഴ്ച തുടങ്ങും

ദല്‍ഹി: വിവിധ രാജ്യങ്ങളില്‍ നിന്നായി ആദ്യഘട്ടത്തില്‍ ഇന്ത്യയിലേക്ക് കൊണ്ടു വരുന്നത് 14000 പേരെ. 13 രാജ്യങ്ങളില്‍ നിന്ന് നാട്ടിലെത്തിക്കേണ്ട 14000 പേരുടെ പട്ടികയാണ് വിവിധ എംബസികള്‍ തയ്യാറാക്കിയിരിക്കുന്നത്. ആദ്യവിമാനം വ്യാഴാഴ്ച സര്‍വ്വീസ് നടത്തും. 14000 പേരെ ഒരാഴ്ചക്കുള്ളില്‍ ഇന്ത്യയിലെത്തിക്കാനാണ് ആലോചിക്കുന്നത്. വിമാനമാര്‍ഗവും കപ്പല്‍ മാര്‍ഗവുമായിരിക്കും ഇവരെ കൊണ്ടു വരുന്നത്. ആദ്യദിനം 2300 പേരുമായി പത്തുവിമാനങ്ങളായിരിക്കും വിവിധ Read More …

കോണ്‍ഗ്രസ് ഭരിക്കുന്ന ഈ സംസ്ഥാനങ്ങളില്‍ ഇനി മുതല്‍ മദ്യം വീട്ടിലെത്തും; നാളെ മുതല്‍ ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിക്കും

റായ്പൂര്‍: കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബിലും ഛത്തീസ്ഗഡിലും നാളെ മുതല്‍ മദ്യം വീട്ടിലേത്തും. മദ്യം ഹോം ഡെലിവറി മദ്യം വില്‍പ്പന നടത്താന്‍ തീരുമാനമായി. മദ്യവില്‍പ്പന ശാലകളില്‍ തിരക്ക് വര്‍ധിച്ച പശ്ചാത്തലത്തിലാണ് നടപടി. സംസ്ഥാനത്തെ ഗ്രീന്‍ സോണ്‍ മേഖലകളില്‍ ആകും മദ്യം ഹോം ഡെലിവറിയായി എത്തിക്കുക. ഒരാള്‍ക്ക് ഒരുസമയം അഞ്ചു ലിറ്റര്‍ മദ്യം ഓണ്‍ലൈനില്‍ വാങ്ങാം. ഡെലിവറി ചാര്‍ജായി Read More …