അതിര്‍ത്തിയില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു

കശ്മീര്‍ : അതിര്‍ത്തിയില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. പാക് അതിര്‍ത്തിക്കടുത്ത് നൗഷേര സെക്ടറിലാണ് സംഭവം. ഭീകരര്‍ക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് സൈനികര്‍ കൊല്ലപ്പെട്ടത്. തിരച്ചിലിനിടെ ഭീകരര്‍ സൈന്യത്തിന് നേര്‍ക്ക് വെടിവെക്കുകയായിരുന്നു. പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്. ഭീകരരെ കണ്ടെത്താനുള്ള ഓപ്പറേഷന്‍ മേഖലയില്‍ തുടരുകയാണ്.

‘ സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു മികച്ച വര്‍ഷമാകട്ടെ 2020’ ; പുതുവത്സരാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തുള്ള മുഴുവന്‍ ജനങ്ങള്‍ക്കും പുതുവത്സരാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നേരേന്ദ്ര മോഡി. സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു മികച്ച വര്‍ഷമാകട്ടെ 2020 എന്ന് മോഡി ആശംസിച്ചു. എല്ലാവരുടെയും ആഗ്രഹങ്ങള്‍ സഫലമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി പുതുവത്സരാശംസകള്‍ നേര്‍ന്നത്.

ആധാറും പാൻ കാർഡും തമ്മില് ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി വീണ്ടും നീട്ടി ; നിശ്ചിത സമയത്തിനുള്ളില് ബന്ധിപ്പിച്ചില്ലെങ്കില് പാൻ കാർഡ് പ്രവര്ത്തനരഹിതമാകും

ന്യൂഡൽഹി:പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി വീണ്ടും നീട്ടി. 2020 മാർച്ച് 31 വരെയാണ് സമയപരിധി നീട്ടിയിരിക്കുന്നത്. നേരത്തെ നിശ്ചയിച്ചിരുന്ന അവസാന തിയതി ഡിസംബർ 31 വരെ ആയിരുന്നു. ഇത് എട്ടാം തവണയാണ് പാൻ കാർഡുമായി     ബന്ധിപ്പിക്കേണ്ട സമയപരിധി പ്രത്യക്ഷ നികുതി വകുപ്പ് നീട്ടുന്നത്. പാൻ  കാർഡ് ഉൾപ്പെടെയുള്ളവ അപേക്ഷിക്കുന്നതിനും ആദായ നികുതി  ആധാർ  Read More …

ലെഫ്റ്റനൻ്റ് ജനറൽ മനോജ് മുകുന്ദ് നരവാൻ കരസേനാ മേധാവിയായി ചുമതലയേൽക്കും; ബിബിൻ റാവത് സംയുക്ത സേനാ മേധാവിയാകും…

ദില്ലി: ഇന്ത്യൻ കരസേന മേധാവി സ്ഥാനത്ത് നിന്നും ജനറൽ ബിപിൻ റാവത്ത് ഇന്ന് വിരമിക്കും.പുതിയ മേധാവിയായി ലഫ്റ്റനന്റ് ജനറല് മനോജ് മുകുന്ദ് നരവാനെ ഇന്ന് ചുമതലയേല്ക്കും. 2016 ഡിസംബർ 31 നായിരുന്നു  ബിപിൻ റാവത്ത് കരസേന മേധാവി ആയി ചുമതലയേറ്റത്. 27-ാം കരസേന മേധാവിയായ ബിപിന് റാവത്ത് 3 വര്ഷത്തെ സേവനം പൂര്ത്തിയാക്കിയാണ് വിരമിക്കുന്നത്. 2016 Read More …

പൗരത്വ നിയമത്തിനെതിരെയുണ്ടായ പ്രതിഷേധങ്ങളിൾ റെയിൽവേയ്ക്കു നഷ്ടം 80 കോടി ; നഷ്ടപരിഹാരം കുറ്റക്കാരില് നിന്നും ഈടാക്കുമെന്ന് ബോർഡ് ചെയർമാൻ

ന്യൂഡൽഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിൽ റെയിൽവേയ്ക്കുണ്ടായ  നാശനഷ്ടങ്ങൾ  പ്രക്ഷോഭകാരികളിൾ  നിന്നും ഈടാക്കുമെന്ന് ഇന്ത്യന് റെയിൽവേ  ബോര്ഡ് ചെയര്മാന് വിനോദ് കുമാര് യാദവ് അറിയിച്ചു. . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ പ്രക്ഷോഭങ്ങളില് 80 കോടിയാണ് റെയിവേയുടെ  നഷ്ടം വിലയിരുത്തുന്നത്. ഇത് പ്രക്ഷോഭകരില് നിന്ന് തന്നെ ഈടാക്കുമെന്ന് റെയിൽവേ  ബോര്ഡ് യോഗത്തിനു ശേഷം ചെയര്മാന് അറിയിച്ചു  Read More …

ഇറച്ചിക്കായി തെരുവു നായ്ക്കളെ കടത്തിയ സംഭവത്തിൽ രണ്ട് പേര് പിടിയില്;ചാക്കില് കെട്ടിയ നിലയില് കണ്ടെത്തിയത് 12 തെരുവ് നായ്ക്കളെ

ത്രിപുര: ത്രിപുരയില്‍ നിന്ന് മിസോറമിലേക്ക് തെരുവുനായ്ക്കളെ കടത്താന്‍ ശ്രമിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ത്രിപുര- മിസോറം അതിര്‍ത്തിയില്‍ വെച്ചാണ് യുവാക്കള്‍ പോലീസ്  പിടിയിലായത്. ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്ന് 12 നായ്ക്കളെ ചാക്കില്‍ കെട്ടിയ നിലയില്‍ പോലീസ് കണ്ടെത്തി. അന്വേഷണത്തില്‍ നായ്ക്കളെ മിസോറമിലേക്ക് വില്‍പനയ്ക്കായി കൊണ്ടുപോവുകയായിരുന്നെന്ന് യുവാക്കള്‍ സമ്മതിച്ചു. ഒരു നായ്ക്ക് 2000 മുതല്‍ Read More …

നാവികസേനയിൽ സമൂഹ മാധ്യമങ്ങൾക്ക് നിരോധനം: രഹസ്യ വിവരങ്ങൾ ചോരുന്നതിനെ തുടർന്നാണ് നടപടി.

യുദ്ധ കപ്പലുകൾക്കുള്ളിലും  നേവൽബേസുകളിലും,ഡോക് യാർഡിലും സ്മാർട്ട് ഫോണുകൾ ഉപയോഗിക്കരുതെന്നു ഉദ്യാഗാസ്റ്റാർക്കു നിർദേശം നൽകി.  ഫേസ്ബുക്ക് വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം തുങ്ങിയ സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാവികസേനയുടെ ചില നിര്‍ണ്ണായക വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ചോര്‍ന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.നാവികസേനയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പാകിസ്താനു ചോര്‍ത്തി നല്‍കിയ ഏഴ് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം Read More …

അതിശൈത്യത്തിൽ വിറങ്ങലിച്ചു ഉത്തരേന്ത്യ. ഡൽഹിയിൽ മൂടൽമഞ്ഞിനെ തുടർന്ന് വാഹനാപകടത്തിൽ ആറു മരണം.

ന്യൂഡല്‍ഹി :ഡൽഹിയിലും മറ്റ് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും അതിശൈത്യം തുടരുന്നു. .തുടര്‍ച്ചയായ 15 ദിവസങ്ങളില്‍ ഡെല്‍ഹിയിലെ അന്തരീക്ഷോഷ്മാവ് താഴ്ന്നുകൊണ്ടിരിക്കുകയാണ്. ഡെല്‍ഹിയില്‍ 2.5ഡിഗ്രി സെല്‍സ്യസാണ് കുറഞ്ഞ താപനില.അസഹ്യമായ ശൈത്യം ജനജീവിതത്തെ കാര്യമായി ബാധിക്കുന്നുണ്ട്.ഡല്‍ഹിയ്ക്ക് സമീപം സംഭലിലിൽ വാഹനാപകടത്തില്‍ ആറ് പേര്‍ മരിച്ചു.സംഭലില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് പുറപ്പെട്ട സംഘത്തിന്റെ വാഹനമാണ് അപകടത്തില്‍പെട്ടത്. ഞായറാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. Read More …