മദ്യത്തിന്റെ വിലയില്‍ 75 ശതമാനം വര്‍ധനവ് വരുത്തി ആന്ധ്രയും; വര്‍ധനവ് ഇന്ന് ഉച്ചമുതല്‍ പ്രാബല്യത്തില്‍

അമരാവതി: ഡല്‍ഹിക്ക് പിന്നാലെ ലോക്ക് ഡൗണ്‍ കാരണം വന്ന നഷ്ടം നികത്താന്‍ മദ്യത്തിന് വിലകൂട്ടി ആന്ധ്ര സര്‍ക്കാരും. മദ്യത്തിന്റെ വിലയില്‍ 75 ശതമാനം വര്‍ധനവാണ് ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ വരുത്തിയത്. വര്‍ധനവ് ഇന്ന് ഉച്ചമുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് അറിയിപ്പ്. കഴിഞ്ഞ ദിവസം മദ്യഷാപ്പുകള്‍ തുറന്ന്പ്രവര്‍ത്തിച്ചപ്പോള്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ 11 മുതല്‍ വൈകീട്ട് ഏഴ് മണിവരെയാണ് Read More …

40 ദിവസത്തെ ലോക്ക്‌ഡൗണിനു 40 കോടി നല്‍കി മദ്യപാനികള്‍, അന്യ സംസ്ഥാനത്തു നിന്നും ആളെത്തി, മദ്യവില്പനയില്‍ റെക്കോര്‍ഡ് വരുമാനമിട്ട് ആന്ധ്ര

വിജയവാഡ: നാല്‍പതു ദിവസത്തെ ലോക്ക് ഡൗണിനുശേഷം മദ്യവില്‍പ്പനശാലകള്‍ വീണ്ടും തുറന്ന ആദ്യ ദിവസം തന്നെ ആന്ധ്ര സര്‍ക്കാര്‍ 40 കോടി രൂപയുടെ മദ്യ വില്‍പ്പന നടത്തി. സംസ്ഥാനത്തെ മദ്യവില്‍പ്പന ശാലകളില്‍ തിങ്കളാഴ്ച നീണ്ട നിരയും വന്‍ ജനാവലിയുമായിരുന്നു. പലയിടത്തും ശാരീരിക ദൂര മാനദണ്ഡങ്ങള്‍ ലംഘിച്ചു കൊണ്ടാണ് ആളുകള്‍ നിര നിന്നിരുന്നത്. അന്ധ്രായില്‍ കണ്ടെയ്‌നര്‍ ക്ലസ്റ്ററുകളൊഴികെ എല്ലായിടത്തും Read More …

‘നോക്കാന്‍ ആരുമില്ല, മക്കളെല്ലാം ഉപേക്ഷിച്ചു, റിസള്‍ട്ട് വരുന്നതിനു മുന്‍പേ അദ്ദേഹംപൊട്ടിക്കരഞ്ഞു: കോവിഡ് വാര്‍ഡിലെ ഡ്യൂട്ടി ഡോക്ടര്‍ പറയുന്നു

മുംബൈ: ഈ കോറോണകാലത്ത് സ്വന്തം ജീവന്‍ പോലും പണയം വച്ച്‌ അഹോരാത്രം മഹാമാരിയ്‌ക്കെതിരെ പൊരുതുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍. കുഞ്ഞുങ്ങളെയും ഭര്‍ത്താക്കന്മാരെയും കുടുംബത്തെയും എല്ലാം പിരിഞ്ഞ് മാസങ്ങളായി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുകയാണ്. അത്തരത്തില്‍ കോവിഡ് രോഗികളെ പരിചരിക്കുന്ന ഒരു വനിതാ ഡോക്ടറുടെ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. അടുത്തിടെ വിവാഹിതയായ ഡോക്ടര്‍ അവധിയെല്ലാം കൂട്ടിവച്ച്‌ നാട്ടില്‍ പോകാനിരുന്നപ്പോഴാണ് മഹാമാരി പൊട്ടിപ്പുറപ്പെട്ടത്. കുടുംബാംഗങ്ങളെല്ലാം Read More …

‘നാം’ ഉച്ചകോടിയില്‍ വെര്‍ച്വലായി പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, പങ്കെടുക്കുന്നത് ഇതാദ്യം

ദില്ലി: നാം( നോണ്‍ അലൈന്‍മെന്റ് മൂവ്‌മെന്റ്) ഉച്ചകോടിയില്‍ വെര്‍ച്വലായി പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈകിട്ട് 4.30നാണ് പ്രധാനമന്ത്രി വെര്‍ച്വല്‍ ഉച്ചകോടിയില്‍ പങ്കെടുത്തത്. കൊവിഡ് മഹാമാരിക്ക് എതിരെയുളള പോരാട്ടത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് നാം ഉച്ചകോടി വിളിച്ച്‌ ചേര്‍ത്തത്. പ്രധാനമന്ത്രിക്കൊപ്പം വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ഉച്ചകോടിയില്‍ പങ്കെടുത്തു. 2014ല്‍ പ്രധാനമന്ത്രി ആയതിന് ശേഷം ഇതാദ്യമായാണ് Read More …

ലോക്ക്ഡൗണ്‍ ഇളവ്; തമിഴ്നാട്ടിലും മദ്യവില്‍പ്പന ശാലകള്‍ തുറക്കുന്നു,​ സര്‍ക്കാര്‍ ഉത്തരവിട്ടു

ചെന്നൈ: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഇളവുകള്‍ തമിഴ്നാട്ടിലും നടപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍. ഇതിനെത്തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ മദ്യവില്‍പ്പനശാലകള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. കണ്ടെയ്ന്‍മെന്റ് സോണില്‍ ഒഴികെയുള്ള ഷോപ്പുകള്‍ തുറക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. റെഡ്സോണ്‍ മേഖലയിലും മദ്യവില്പനശാലകള്‍ തുറക്കും. കഴിഞ്ഞ മാര്‍ച്ച്‌ 24 മുതല്‍ സംസ്ഥാനത്ത് മദ്യവില്പന ശാലകള്‍ അടച്ചിരിക്കുകയാണ്. ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ മദ്യശാലകള്‍ ഇന്ന് Read More …

കോവിഡ് ;തമിഴ് നാട്ടില്‍ ചികിത്സയിലുള്ളത് 2107 പേര്‍ ഇന്നുമാത്രം രോഗംസ്ഥിരീകരിച്ചത് 527 പേര്‍ക്ക്

ചെന്നൈ: തമിഴ്നാട്ടില്‍ പുതുതായി 527 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു അതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 2107 ആയി . എന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 377 പേര്‍ പുരുഷന്മാരും 150 പേര്‍ സ്ത്രീകളുമാണ്. ഇന്ന് ഒരാള്‍കൂടി കോവിഡ് ബാധിച്ചുമരിച്ചതോടെ മരണസംഖ്യ 31 ആയി അടുത്ത ചില ദിവസങ്ങളില്‍ തുടര്‍ച്ചയായി കേസുകള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെങ്കിലും ഭയപ്പെടേണ്ട സാഹചര്യമില്ല Read More …

ജ​മ്മു കാ​ഷ്മീ​രി​ല്‍ വീ​ണ്ടും ഭീ​ക​രാ​ക്ര​മ​ണം

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ല്‍ സി​ആ​ര്‍​പി​എ​ഫ് സം​ഘ​ത്തി​നു​നേ​രെ വീ​ണ്ടും ഭീ​ക​രാ​ക്ര​മ​ണം. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണം. ഇ​തേ​തു​ട​ര്‍​ന്ന് സൈ​ന്യ​വും ഭീ​ക​ര​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍ തു​ട​രു​ക​യാ​ണെ​ന്നാ​ണു റി​പ്പോ​ര്‍​ട്ട്. സൈനികര്‍ക്ക് പരിക്കേറ്റതായും സൂചനയുണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ഹന്ദ്വാര പട്ടണത്തിലുണ്ടായ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ടു സൈ​നി​ക ഓ​ഫീ​സ​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ അ​ഞ്ച് സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

വിദേശത്തുള്ള ഇന്ത്യക്കാര്‍ വ്യാഴാഴ്ച മുതല്‍ തിരിച്ചെത്തും; ചെലവ് സ്വയം വഹിക്കണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി:വിദേശത്തുള്ള ഇന്ത്യക്കാര്‍ വ്യാഴാഴ്ച മുതല്‍ തിരിച്ചെത്തും. ഇതിനായി തയാറാകാന്‍ സ്ഥാനപതി കാര്യാലയങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അടിയന്തര ചികിത്സാ ആവശ്യമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്കാണ് മുന്‍ഗണന. നേരത്തെ കപ്പലിലാകും ഇവരെ കൊണ്ടുവരിക എന്നായിരുന്നു വിവരം. എന്നാല്‍ വിമാനങ്ങളിലാകും ഇവരുടെ മടക്കം എന്നാണ് നിലവിലെ വിവരം. യാത്രാച്ചെലവ് പ്രവാസികള്‍ തന്നെ വഹിക്കണമെന്നും കേന്ദ്രം അറിയിച്ചു. ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാരുടെ Read More …