പുതുവർഷത്തിലും ഇന്ധനവില കുതിക്കുന്നു

ന്യൂഡൽഹി: പുതുവർഷത്തിലും ഇന്ധനവില കുതിച്ചു കൊണ്ടിരിക്കുന്നു. ഡൽഹിയിൽ പെട്രോളിൻ്റെ വില 0.15 പൈസയുമാണ് വർദ്ധിച്ചത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിൻ്റെ വില മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ചില്ലറ വില്പന വിലയിലെ വ്യത്യാസങ്ങൾ കുറച്ചുകൊണ്ടുവരുന്നതിനും വില വർധനയിൽ സുതാര്യത കൈവരുത്താനുമായാണ് സർക്കാർ ദിനംപ്രതി ഇന്ധനവില ക്രമീകരിക്കുന്നത്.ഡൽഹിയിൽ ഇന്നത്തെ പെട്രോളിൻ്റെ വില 0.10 പൈസ കൂടി 75 .35 രൂപയും ഡീസലിൻ്റെ Read More …

റിപ്പബ്ലിക് ദിന പരേഡ്; കേരളത്തിന്റെ നിശ്ചലദൃശ്യവും ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് കേരളത്തിന്റെ നിശ്ചലദൃശ്യത്തെയും ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. കേരളത്തിന്റെ കലയും വാസ്തുശില്‍പ മികവുമായിരുന്നു പ്രമേയം. നേരത്തെ, ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന മഹാരാഷ്ട്ര, ബംഗാള്‍ സംസ്ഥാനങ്ങളുടെ ടാബ്ലോ ഒഴിവാക്കിയത് സംബന്ധിച്ച്‌ വിവാദമുണ്ടായിരുന്നു. ഇതിനിടെയാണ് ഇടതുപക്ഷം ഭരിക്കുന്ന കേരളത്തെയും ഒഴിവാക്കിയത്. പൗരത്വ ബില്‍ എതിര്‍ത്തതിനാലാണ് ബംഗാളിന്റെ ടാബ്ലോ ഒഴിവാക്കിയതെന്ന് ബംഗാളിലെ പാര്‍ലമെന്ററികാര്യ Read More …

‘ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന സമരങ്ങള്‍ രാഷ്ട്രീയ പ്രേരിതം’; പ്രതിപക്ഷത്തിന്റെ കെണിയില്‍ ആരും വീഴരുതെന്ന് അമിത്ഷാ

ന്യൂഡല്‍ഹി: ആരുടെയും പൗരത്വം എടുത്തുകളയാനുള്ളതല്ല പൗരത്വ നിയമ ഭേദഗതിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും അമിത് ഷാ പറഞ്ഞു. ‘കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എന്ത് കൊണ്ട് അക്രമ സംഭവങ്ങള്‍ ഉണ്ടാവുന്നില്ല? ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രം എന്തുകൊണ്ട് അക്രമം ഉണ്ടാവുന്നു’ ? Read More …

മുതിർന്ന എൻ.സി.പി നേതാവ് ഡി.പി ത്രിപാഠി അന്തരിച്ചു.

മുതിർന്ന എൻ.സി.പി നേതാവ് ഡി.പി ത്രിപാഠി (67) അന്തരിച്ചു.വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിൽ ആയിരുന്നു.എൻ.സി.പിയുടെ ജനറൽ സെക്രട്ടറി സ്ഥാനമാണ് ഡി.പി ത്രിപാഠി വഹിച്ചിരുന്നത് 2012 മുതല്‍ 2018 വരെ രാജ്യസഭാ അംഗമായിരുന്നിട്ടുണ്ട്. ത്രിപാഠിയുടെ നിര്യാണത്തില്‍ രാഷ്ട്രീയ നേതാക്കള്‍ അനുശോചിച്ചു. ഡി.പി. ത്രിപാഠിയുടെ വിയോഗത്തിൽ വിയോഗത്തിൽ അതിയായ ദുഃഖമുണ്ടെന്നു സുപ്രിയ സുലെ ട്വീറ്റ് Read More …

ഡൽഹിയിൽ തീപിടുത്തം : അഗ്നിശമന അംഗങ്ങൾ ഉൾപ്പെടെ നിരവധിപേർ കെട്ടിടത്തിൽ കുടുങ്ങി കിടക്കുന്നു.

ഡൽഹി:പടിഞ്ഞാറൻ ഡൽഹിയിലെ പീരഗർഹിയിലെ ഫാക്ടറിയിലെ അവശിടങ്ങൾക്കിടയിലാണ് തീപിടുത്തം ഉണ്ടായത് .രക്ഷാപ്രവർത്തനത്തിനിടയിൽ ഫാക്ടറിക്കുള്ളിൽ പൊട്ടിത്തെറി നടന്നതായും റിപോർട്ടുകൾ ഉണ്ട്.കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണു. രാവിലെയാണ് തീപിടുത്തവും ഉണ്ടായത്‌. തകർന്ന കെട്ടിടത്തിനുള്ളിൽ അഗനി സമാന അംഗങ്ങളും ഉൾപ്പെടെ നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് റിപോർട്ടുകൾ 35 ഓളം ഫെയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീ അണക്കാൻ ശ്രമിക്കുന്നതിനിടെയാണ് കെട്ടിടത്തിൻ്റെ Read More …

പുതുവർഷത്തിൽഅടിസ്ഥാനസൗകര്യ വികസനത്തിൽ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ;അടിസ്ഥാന സൗകര്യ വികസനത്തിന് 102 ലക്ഷം കോടി

പുതുവർഷത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് 102 ലക്ഷം കോടി രൂപയുടെ നിക്ഷേപവാതിൽതുറന്ന് കേന്ദ്ര സർക്കാർ. അടുത്ത അഞ്ചുവർഷം കൊണ്ട് ഇന്ത്യയെ അഞ്ചു ലക്ഷം കോടി ഡോളറിൻ്റെ സമ്പത്ത്‌ വ്യവസ്ഥയാക്കി വളർത്തുന്നതിനായാണ് ഈ നടപടി.ഇത് സംബന്ധിച്ച പ്രഖ്യാപനം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് നടത്തി. വിമാനത്താവളം, തുറമുഖം, റോഡ്, ഉന്നത വിദ്യാഭ്യാസം, കൃഷി തുടങ്ങിയ മേഖലകളിൽ Read More …

വോട്ടർ ഐ.ഡി കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്ര നിയമ മന്ത്രാലയം. വോട്ടർപട്ടിക പുതുക്കുന്നത്തിൻ്റെ ഭാഗമായാണ് നടപടി

ആധാർ കാർഡും വോട്ടർ കാർഡും ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇരട്ടവോട്ടുകൾ ഒഴിവാക്കി വോട്ടർപട്ടിക പുതുക്കുന്നതിൻ്റെ  ഭാഗമായി വോട്ടർ തിരിച്ചറിയൽ കാർ‌ഡും ആധാറും ബന്ധിപ്പിക്കാനൊരുങ്ങുന്നത്. വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തങ്ങള്‍ക്കനുകൂലമായി വോട്ടര്‍പ്പട്ടികയില്‍ നടത്തിയിട്ടുള്ള ക്രമക്കേടുകളടക്കം ഇല്ലാതാക്കാന്‍ തിരഞ്ഞെടുപ്പുകമ്മിഷനാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. വോട്ടര്‍ ഐ.ഡി. കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കാനുള്ള നിര്‍ദേശം തിരഞ്ഞെടുപ്പുകമ്മിഷന്‍ നേരത്തെയും മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍, ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന Read More …

സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു മികച്ച വർഷമാകട്ടെ 2020′ ; പുതുവത്സരാശംസകള് നേർന്നു പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തുള്ള മുഴുവന്‍ ജനങ്ങള്‍ക്കും പുതുവത്സരാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നേരേന്ദ്ര മോഡി. സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു മികച്ച വര്‍ഷമാകട്ടെ 2020 എന്ന് മോഡി ആശംസിച്ചു. എല്ലാവരുടെയും ആഗ്രഹങ്ങള്‍ സഫലമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി പുതുവത്സരാശംസകള്‍ നേര്‍ന്നത്.