രാജ്യത്തെ യുവാക്കളോട് അനീതി കാണിക്കുന്നത് ദേശീയ പാപമെന്ന് യോഗി ആദിത്യനാഥ്

ലഖ്നോ: യുവാക്കളോട് ചെയ്യുന്ന അനീതി ദേശീയ പാപമാണെന്നും യുവാക്കളുടെ ഭാവി വെച്ച്‌ കളിക്കുന്നവരെ വെറുതെ വിടില്ലെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത്തരക്കാരോട് സഹിഷ്ണുത കാണിക്കാത്ത നയമാണ് തൻ്റെ സർക്കാർ പിന്തുടരുന്നതെന്നും യോഗി പറഞ്ഞു. ചോദ്യപേപ്പർ ചോർന്നെന്ന ആരോപണത്തെ തുടർന്ന് യു.പി സർക്കാർ അടുത്തിടെ നടത്തിയ പൊലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെൻ്റ് പരീക്ഷ റദ്ദാക്കുകയും ആറ് മാസത്തിനുള്ളില്‍ Read More …

ജമ്മുകാശ്മീര്‍ മുതല്‍ പഞ്ചാബ് വരെ ട്രെയിന്‍ ലോക്കോപൈലറ്റില്ലാതെ ഓടി; ഒഴിവായത് വന്‍ ദുരന്തം

ജമ്മുകശ്മീരിലെ കത്വ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ് ട്രെയിന്‍ ലോക്കോപൈലറ്റില്ലാതെ ഓടി. കത്വ മുതല്‍ പഞ്ചാബിലെ മുഖേരിയന്‍വരെയാണ് ട്രെയിന്‍ ലോക്കോപൈലറ്റില്ലാതെ സഞ്ചരിച്ചത്. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു. എണ്‍പത് കിലോമീറ്ററോളമാണ് ട്രെയിന്‍ സഞ്ചരിച്ചത്. മുഖേരിയനിലെ ഉച്ചി ബാസിയിലെത്തിപ്പോഴാണ് ട്രെയിന്‍ നിര്‍ത്താനായത്. ചില സമയങ്ങളില്‍ മണിക്കൂറില്‍ 100 കിലോമീറ്റർ വരെ വേഗതയില്‍ ട്രെയിൻ സഞ്ചരിച്ചതായാണ് വിവരം. ജമ്മു കശ്മീരിലെ Read More …

ബി.ജെ.പി സ്ഥാനാര്‍ഥിപ്രഖ്യാപനം അടുത്തയാഴ്ച

ന്യൂഡല്‍ഹി-ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ഥികളുടെ പേരുകള്‍ അടുത്തയാഴ്ച പ്രഖ്യാപിക്കും.ആദ്യ ഘട്ടത്തില്‍ 100 സ്ഥാനാര്‍ഥികളുടെ പേരുകളാകും പ്രഖ്യാപിക്കുക.ഇതില്‍ കേരളത്തിലെ സ്ഥാനാര്‍ഥികളുമുണ്ടാകും.കേരളത്തിലെ ബി.ജെ.പിയുടെ സാധ്യതാ സ്ഥാനാര്‍ഥി പട്ടിക സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തിന് കൈമാറി.ദേശീയ തലത്തിലെ ആദ്യഘട്ട ലിസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയ പ്രമുഖരുടെ പേരുകളുണ്ടാകും. അടുത്ത വ്യാഴാഴ്ച ബി.ജെ.പിയുടെ Read More …

ബെഞ്ച് മാറ്റ വിവാദം വീണ്ടും; വിശദീകരണവുമായി ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ ബെഞ്ച് മാറ്റ വിവാദം വീണ്ടും. ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുൻ ആരോഗ്യമന്ത്രിയുമായ സത്യേന്ദ്ര ജെയിനിന്റെ ജാമ്യഹരജി ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണയുള്ള ബെഞ്ചില്‍നിന്ന് ജസ്റ്റിസ് ബേല എം. ത്രിവേദിയുടെ ബെഞ്ചിലേക്കു മാറ്റിയതാണ് ഒടുവിലത്തെ സംഭവം. വ്യാഴാഴ്ച രാവിലെ സത്യേന്ദ്ര ജെയിനിന്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്‍വിയാണ് വിഷയം ചീഫ് ജസ്റ്റിസ് ഡി.വൈ. Read More …

പാര്‍ലമെന്റ് അതിക്രമം: മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍; ലളിത് ഝാ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ കടന്നുകയറി അതിക്രമം നടത്തിയ സംഭവത്തില്‍ മുഖ്യസൂത്രധാരന്‍ എന്ന് കരുതുന്ന ലളിത് ഝാ അറസ്റ്റില്‍. കേസില്‍ ആറാം പ്രതിയായ ബീഹാര്‍ സ്വദേശി ലളിത് മോഹന്‍ ഝാ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നുവെന്ന് ഡല്‍ഹി പോലീസിനെ ഉദ്ധരിച്ച് എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. കര്‍ത്തവ്യപഥ് പോലീസിന് മുന്നില്‍ കീഴടങ്ങിയ ഇയാളെ ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്ലിന് കൈമാറി.പാര്‍ലമെന്റിനു പുറത്ത് Read More …

കോറോണ പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാരിനെ പിന്നില്‍ നിന്ന് കുത്താൻ ചിലര്‍ ശ്രമിച്ചു; യോഗി ആദിത്യനാഥ്

ലക്നൗ: വിവേക് അഗ്നി ഹോത്രി സംവിധാനം ചെയ്ത ‘ദ വാക്‌സിൻ വാര്‍’ കാണണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. സ്വാതന്ത്ര്യ സമരസേനാനി രാജാ റാവു രംഭക്ഷ് സിംഗിന്റ പ്രതിമ അനാച്ഛാദനം ചെയ്തുകൊണ്ട് ഉന്നാവോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയ്‌ക്കെതിരെയുള്ള ഗൂഢാലോചന തുറന്ന് കാട്ടുന്ന സിനിമയാണ് ‘ദ വാക്‌സിൻ വാര്‍’ എന്നും യോഗി ആദിത്യനാഥ് Read More …

കേരളവും തമിഴ്നാടും രണ്ട് കുഴല്‍ തോക്കു പോലെ പ്രവര്‍ത്തിക്കണം; എം കെ സ്റ്റാലി

ഇന്ത്യയുടെ സാഹോദര്യം, സമത്വം എന്നിവ ഭീഷണിയിലാണെന്നും രാജ്യത്തെ രക്ഷിക്കാൻ കേരളവും തമിഴ്നാടും രണ്ട് കുഴല്‍ തോക്കു പോലെ പ്രവര്‍ത്തിക്കുമെന്നും തമിഴ്നാട് മുഖ്യമന്ത്രിയും എം കെ സ്റ്റാലിൻ. മാധ്യമ പ്രവര്‍ത്തരും രാജ്യത്തെ രക്ഷിക്കാൻ ബാധ്യസ്ഥരാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഉദയനിധി വംശഹത്യക്ക് ആഹ്വാനം ചെയ്തുവെന്നത് വ്യാജപ്രചാരണമാണ്. ഉദയനിധി എന്താണ് പറഞ്ഞതെന്ന് Read More …

35-ാം തവണ; ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി വീണ്ടും പരിഗണിക്കും

ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി വീണ്ടും പരിഗണിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കം പ്രതിയായ കേസ് സുപ്രീം കോടതി സെപ്തംബര്‍ 12-ന് പരിഗണിക്കും. 35-ാം തവണയാണ് കേസ് വീണ്ടും പരിഗണനയ്‌ക്കെത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സിബിഐ ഹര്‍ജിയും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹര്‍ജിയുമാണ് സുപ്രീം പരിഗണിക്കുന്നത്. നേരത്തെ മലയാളി Read More …