മോദി ബോളിവുഡിനെ വെല്ലുന്ന നടന്‍, ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രമില്ലെങ്കില്‍ ജയിക്കില്ല; രാഹുല്‍

ന്യൂഡല്‍ഹി: ഭാരത് ജോഡോ ന്യായ് യാത്രാ നടത്തിയത് കോണ്‍ഗ്രസ് തനിച്ചല്ലെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി അണിനിരന്നുവെന്നും സമാപന വേദിയില്‍ രാഹുല്‍ ഗാന്ധി. എല്ലാവരും മോദി എന്ന വ്യക്തിക്കെതിരെ പോരാടുകയല്ല. എല്ലാ കക്ഷികളും ചേര്‍ന്ന് ഒരു പാര്‍ട്ടിയെ എതിര്‍ക്കുകയുമല്ല. ഒരു ശക്തിക്കെതിരെയാണ് പോരാട്ടം. നരേന്ദ്ര മോദി വെറും മുഖംമൂടിയാണ്. ബോളിവുഡിനെ വെല്ലുന്ന നടനാണ് മോദി. ഇലക്ട്രോണിക് വോട്ടിംഗ് Read More …

മോദിയുടെ റോഡ് ഷോ ഇന്ന് കോയമ്പത്തൂരില്‍

കോയമ്പത്തൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോയമ്പത്തൂര്‍ റോഡ്‌ഷോ ഇന്ന്. വൈകീട്ട് 5:45 നാണ് രണ്ടര കിലോമീറ്റര്‍ ദൂരമുള്ള റോഡ് ഷോ തുടങ്ങുന്നത്. തമിഴ്‌നാട് പൊലീസ് അനുമതി നിഷേധിച്ച റോഡ്‌ഷോയ്ക്ക്, മദ്രാസ് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. പൊലീസിന് റൂട്ടും ദൂരവും തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു . 4 കിലോമീറ്ററിലധികം ദൂരത്തുള്ള റോഡ്‌ഷോയ്ക്കാണ് ബിജെപി അനുമതി തേടിയിരുന്നത്. ബിജെപി Read More …

മോദിയുടെ തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ ലോകത്തിലെ ഏറ്റവുംവലിയ പിടിച്ചുപറി റാക്കറ്റ് രാഹുല്‍

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവുംവലിയ പിടിച്ചുപറി റാക്കറ്റായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെച്ച തിരഞ്ഞെടുപ്പ് ബോണ്ടുകളെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് താനെയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറകടറേറ്റ്, സി.ബി.ഐ, ആദായനികുതിവകുപ്പ് എന്നീ ഏജന്‍സികളെ ഉപയോഗിച്ച് സമ്മര്‍ദ്ദം ചെലുത്തി ബി.ജെ.പി. കമ്പനികളില്‍നിന്ന് പണം കൈക്കലാക്കുകയാണെന്നും അദ്ദേഹം റാലിയില്‍ പറഞ്ഞു. ലോകത്തെ ഏറ്റവും Read More …

ചരിത്രപരമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ വിജയിച്ചു;പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ പൗരന്മാർക്ക് നന്ദി രേഖപ്പെടുത്തികൊണ്ട് തുറന്ന കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ 10 വർഷം മോദി സർക്കാർ സ്വീകരിച്ച ചരിത്രപരമായ തീരുമാനങ്ങളും കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങളും അദ്ദേഹം വിവരിച്ചു. ബിജെപി സർക്കാരിന് ജനങ്ങള്‍ നല്‍കുന്ന സ്നേഹത്തിന് കത്തിലൂടെ നന്ദി അറിയിക്കുകയും ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തലേന്ന് എല്ലാ പൗരന്മാരെയും അഭിസംബോധന ചെയ്ത് എഴുതിയ തുറന്ന Read More …

പൗരത്വഭേദഗതി നിയമത്തിനെതിരെ ഹര്‍ജിയുമായി രമേശ് ചെന്നിത്തല സുപ്രീം കോടതിയില്‍.

പൗരത്വ ഭേദഗതിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിക്കൊപ്പമാണ് പുതിയ ഹര്‍ജിയും നല്‍കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്. കേരളത്തില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത കൂടുതല്‍ പേര്‍ക്കെതിരെ കേസെടുത്തു. രാജ്ഭവനിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം അടക്കം 62 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ കോലം കത്തിച്ചതിനാണ് കേസ്.

ആറ് അഭിഭാഷകരെ കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിച്ച് സുപ്രീം കോടതി

ആറ് അഭിഭാഷകരെ കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിച്ച് സുപ്രീം കോടതി കൊളീജിയം. അഡ്വ. അബ്ദുള്‍ ഹക്കിം എം.എ, ശ്യാം കുമാര്‍ വി.എം, ഹരിശങ്കര്‍ വി.മേനോന്‍, മനു എസ്.നായര്‍, ഈശ്വരന്‍ സുബ്രമണി, മനോജ് മാധവന്‍ എന്നിവരെയാണ് നിയമിച്ചത്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് രണ്ടംഗം മുതിര്‍ന്ന അഭിഭാഷക കോളീജിയവുമായി ചേര്‍ന്നാണ് ഇവരുടെ പേരുകള്‍ തിരഞ്ഞെടുത്തത്. ഇവരുടെ ശുപാര്‍ശ Read More …

യുദ്ധത്തിനു തയാറായിരിക്കണം: രാജ്നാഥ് സിംഗ്

ന്യൂഡല്‍ഹി: സമാധാനകാലത്ത് അടക്കം എല്ലാ സമയത്തും ഇന്ത്യ യുദ്ധത്തിനു തയാറായിരിക്കണമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ആരെങ്കിലും കരയില്‍നിന്നോ വായുവില്‍നിന്നോ കടലില്‍നിന്നോ ഇന്ത്യയെ ആക്രമിച്ചാല്‍ നമ്മുടെ സൈന്യം ശക്തമായി പ്രതികരിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രമുഖ ടെലിവിഷൻ ചാനലായ എൻഡിടിവി സംഘടിപ്പിച്ച പ്രതിരോധ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി. ഒരു രാജ്യത്തെയും ഇന്ത്യ ആക്രമിച്ചിട്ടില്ല. ആരുടെയും ഒരിഞ്ചു ഭൂമിപോലും Read More …

പാചകവാതക സിലിണ്ടറിന് 100 രൂപ കുറച്ച്‌ കേന്ദ്രം; പ്രഖ്യാപനം വനിതാദിനത്തില്‍

ന്യൂഡല്‍ഹി: വനിതാദിനത്തില്‍ ഗാർഹികാവശ്യത്തിനുള്ള എല്‍.പി.ജി. സിലിണ്ടറിന്റെ വില നൂറുരൂപ കുറച്ച്‌ കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യമെമ്ബാടുമുള്ള കോടിക്കണക്കിന് കുടുംബങ്ങളുടെ സാമ്ബത്തികഭാരം കുറയ്ക്കാൻ ഈ നടപടി സഹായകമാകുമെന്നും നാരീശക്തിക്ക് പ്രയോജനകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാചകവാതകത്തെ താങ്ങാനാകുന്ന വിലയില്‍ ലഭ്യമാക്കുക വഴി കുടുംബങ്ങളുടെ ക്ഷേമവും ആരോഗ്യകരമായ പരിസ്ഥിതിയും ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്, മോദി പറഞ്ഞു. Read More …