അഴിമതി കേസ്: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറസ്റ്റില്‍

അമരാവതി: തെലുഗു ദേശം പാര്‍ട്ടി (ടിഡിപി) അധ്യക്ഷനും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്ര ബാബു നായിഡു അറസ്റ്റില്‍. ശനിയാഴ്ച പുലര്‍ച്ചെയാണ് നായിഡു അറസ്റ്റിലായത്. അഴിമതിക്കേസില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമെടുത്ത കേസിലാണ് അറസ്റ്റ്. നന്ത്യാല്‍ പോലീസിലെ സിഐഡി വിഭാഗമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എ.പി. സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ ഒന്നാം പ്രതിയാണ് ചന്ദ്ര ബാബു നായിഡു.2014 – Read More …

 ജി20 ഉച്ചകോടിക്ക് ഇന്ന് രാജ്യതലസ്ഥാനത്ത് തുടക്കം; ആഗോള നേതാക്കള്‍ ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: ലോകം ആകാംക്ഷയൊടെ ഉറ്റു നോക്കുന്ന ജി20 ഉച്ചകോടിക്ക് ഇന്ന് തുടക്കം. ജി20 ഉച്ചകോടിക്കായി വിവിധ രാഷ്‌ട്ര തലവന്മാരും നയതന്ത്ര പ്രതിനിധികളും ഡല്‍ഹിലെത്തി. പുതുതായി ഉദ്ഘാടനം ചെയ്ത ഭാരത് മണ്ഡപത്തിലാണ് ജി20യുടെ പ്രധാനവേദി സജ്ജീകരിച്ചിരിക്കുന്നത്. ആഗോള നേതാക്കള്‍ പങ്കെടുക്കുന്ന രണ്ട് ദിവസത്തെ ഉച്ചകോടി ഇന്ത്യക്ക് ചരിത്ര നിമിഷമായി മാറും. കാരണം ഇതാദ്യമായാണ് രാജ്യം ജി20 ഉച്ചക്കോടിയ്‌ക്ക് Read More …

യുക്രെയ്ൻ വിഷയത്തില്‍ പ്രതിപക്ഷം കേന്ദ്ര നിലപാടിനൊപ്പം: രാഹുല്‍

ബ്രസല്‍സ്: യുക്രെയ്ൻ വിഷയത്തില്‍ ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാടിനെ ഇന്ത്യയിലെ പ്രതിപക്ഷം പിന്തുണയ്ക്കുന്നതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബ്രസല്‍സിലെ പ്രസ് ക്ലബ്ബില്‍ യുക്രെയ്ൻ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായിട്ടാണ് അദ്ദേഹമിതു പറഞ്ഞത്. വിഷയത്തില്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാടിനോടു പ്രതിപക്ഷത്തിനു പൊതുവേ യോജിപ്പാണ്. റഷ്യയുമായി ഇന്ത്യക്കു ബന്ധമുണ്ട്. അമേരിക്കയുമായും ഇന്ത്യക്കു ബന്ധമുണ്ട്. ഇന്ത്യ വലിയ രാജ്യമാണ്. Read More …

ആസിയാനില്‍ തിളങ്ങി മോദി, കടന്നുകയറ്റം ചെറുക്കാൻ കൂട്ടായ്‌മയ്ക്ക് ആഹ്വാനം

ന്യൂഡല്‍ഹി: ഇന്തോ-പസഫിക് മേഖലയുടെ തന്ത്രപരമായ പ്രാധാന്യം കണക്കിലെടുക്കുമ്ബോള്‍ ആസിയാൻ രാജ്യങ്ങളുമായുള്ള സഹകരണം നിര്‍ണായകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇൻഡോനേഷ്യൻ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ 20-ാമത് ഇന്ത്യാ-ആസിയാൻ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉച്ചകോടിയില്‍ സഹ അദ്ധ്യക്ഷനായിരുന്നു മോദി. പേരെടുത്ത് പറഞ്ഞില്ലെങ്കിലും, ചൈനയുടെ കടന്നു കയറ്റം തടയാൻ ഇന്തോ-പസഫിക്കിലെ ശാക്തീകരണമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രധാന ആഹ്വാനം. ചരിത്രവും ഭൂമിശാസ്ത്രവും ഇന്ത്യയെയും ആസിയാനെയും Read More …

തിമോര്‍-ലെസ്റ്റെയില്‍ ഇന്ത്യൻ എംബസി ആരംഭിക്കുമെന്ന് നരേന്ദ്രമോദി

ജക്കാര്‍ത്ത: തിമോര്‍-ലെസ്റ്റെയില്‍ ഇന്ത്യൻ എംബസി പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആസിയാൻ ഉച്ചകോടിക്കായി ഇന്തോനേഷ്യയിലെത്തിയപ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആസിയാൻ ഉച്ചകോടിയില്‍, തിമോറിലെ ദിലിയില്‍ ഇന്ത്യൻ എംബസി സ്ഥാപിക്കാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി അറിയിച്ചെന്ന് വിദേശകാര്യ മന്ത്രാലയവും (എംഇഎ) ഔദ്യോഗികമായി അറിയിച്ചു.ആസിയാൻ ഉച്ചകോടിയ്‌ക്ക് ഇന്ത്യ നല്‍കുന്ന പ്രാധാന്യത്തിന്റെയും ബന്ധത്തിന്റെയും ഫലമായാണ് എംബസി ആരംഭിക്കാൻ പോകുന്നതെന്നും പ്രസ്താവനയിലുണ്ട്. തിമോര്‍- ലെസ്റ്റെയുമായി Read More …

രാഹുലിന്റെ എം.പി സ്ഥാനം: സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ എം.പി സ്ഥാനം പുനഃസ്ഥാപിച്ചതിനെതിരെ സുപ്രീകോടതിയില്‍ ഹര്‍ജി. ലക്‌നൗവിലെ അഭിഭാഷകനായ അശോക് പാണ്ഡെയാണ് കോടതിയെ സമീപിച്ചത്. ഒരിക്കല്‍ അയോഗ്യനായാല്‍ ഭരണഘടനയും ജനപ്രാതിനിധ്യ നിയമവും പ്രകാരം മേല്‍ക്കോടതി വെറുതെ വിടുന്നത് വരെ അയോഗ്യത തുടരുമെന്നാണ് ഹര്‍ജിയിലെ വാദം. മോദി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി കുറ്രക്കാരനാണെന്ന് കണ്ടെത്തിയ സൂറത്ത് ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേട്ട് Read More …

ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി; വാദം പൂര്‍ത്തിയാക്കി, വിധി പറയാൻ മാറ്റി

ന്യൂഡല്‍ഹി ജമ്മു കശ്മീരിന്റെ പ്രത്യേകപദവി വ്യവസ്ഥ ചെയ്യുന്ന ഭരണഘടനയുടെ 370–ാം അനുച്ഛേദം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ അന്തിമവാദം പൂര്‍ത്തിയാക്കിയ സുപ്രീംകോടതി വിധി പറയാനായി മാറ്റി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനും ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗള്‍, സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവര്‍ അംഗങ്ങളുമായ ഭരണഘടന ബെഞ്ചാണ് കേസ് Read More …

നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ മിനിവാന്‍ ഇടിച്ചുകയറി; സേലത്ത് പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചു

സേലം: തമിഴ്‌നാട് സേലത്ത് വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചു. ഈറോഡ് സ്വദേശികള്‍ സഞ്ചരിച്ച മിനി വാന്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരില്‍ ഒരു വയസ്സുള്ള പെണ്‍കുഞ്ഞും രണ്ടു സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ട്. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കുടുംബ പ്രശ്‌നം പരിഹരിക്കാനായി സേലത്തിലേക്ക് വന്ന് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.