ബുദ്ധിമുട്ടുള്ള ഈ സമയത്ത് താങ്കള്‍ക്കും കുടുംബത്തിനും ഒപ്പം; ജയ്റ്റ്ലിക്കു പിന്തുണയുമായി രാഹുല്‍

ന്യൂഡല്‍ഹി: അസുഖ ബാധിതനായി യുഎസില്‍ ചികില്‍സ നടത്തുന്ന കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലിക്കു പിന്തുണയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അരുണ്‍‌ ജയ്റ്റ്ലി സുഖമായിരിക്കുന്നില്ലെന്ന കാര്യം തന്നെ അസ്വസ്ഥനാക്കുന്നതായി രാഹുല്‍ ഗാന്ധി പ്രതികരിച്ചു. രോഗത്തെ കീഴടക്കാന്‍‌ അദ്ദേഹത്തിന് ആശംസകള്‍ നേരുന്നു. എന്റെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും സ്നേഹം അദ്ദേഹത്തെ അറിയിക്കുകയാണ്.- ട്വിറ്ററില്‍ രാഹുല്‍ പ്രതികരിച്ചു. ബുദ്ധിമുട്ടുള്ള ഈ സമയത്ത് Read More …

കെപിസിസി പുന:സംഘടന ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം

കെപിസിസി പുന:സംഘടന ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം മാത്രം. ദില്ലിയില്‍‌ നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനം. തെരഞ്ഞെടുപ്പിന് മുന്‍പ് പുനഃ സംഘടന നടത്തിയാല്‍ ഭിന്നത ഉണ്ടാകും എന്നത് കണക്കിലെടുത്താണ് തീരുമാനം. പ്രചരണം, ഏകോപനം, സ്ഥാനാര്‍ഥി നിര്‍ണയം, മാധ്യമ കമ്മിറ്റികള്‍ എന്നിവയ്ക്ക് രൂപം നല്‍കും. സമിതികളിലേക്ക് പേരുകള്‍ നിര്‍ദേശിക്കാന്‍ കെപിസിസി ആവശ്യപ്പെട്ടു. കമ്മിറ്റി പ്രഖ്യാപനം രാഹുല്‍ ഗാന്ധി വിദേശ പര്യടനം Read More …

പൊലീസ് മേധാവി നിയമനം; ഇളവ് അനുവദിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: സംസ്ഥാന പൊലീസ് മേധാവി നിയമനത്തില്‍ ഇളവ് അനുവദിക്കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യത്തെ സുപ്രീംകോടതി തള്ളി. സ്വന്തം ഇഷ്ടപ്രകാരം സംസ്ഥാനങ്ങള്‍ക്ക് നിയമനം നടത്താനാകില്ലെന്നാണ് കോടതി പറഞ്ഞത്. പ്രകാശ് സിംഗ് കേസിലെ വിധി ഭേദഗതി ചെയ്യണമെന്ന ആവശ്യമാണ് കോടതി തള്ളിയത്. നിയമനം തീര്‍ച്ചയായും യുപിഎസ്‌സി തയ്യാറാക്കുന്ന പട്ടികയില്‍ നിന്നു തന്നെ നടത്തണമെന്നും കോടതി വ്യക്തമാക്കി.

മമത ബാനര്‍ജിയുടെ മെഗാ പ്രതിപക്ഷറാലിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല

കൊല്‍ക്കത്ത: ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടക്കാനിരിക്കുന്ന മെഗാ പ്രതിപക്ഷറാലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും പങ്കെടുക്കില്ല. പകരം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയായിരിക്കും റാലിയില്‍ പങ്കെടുക്കുന്നത്. ഈ മാസം 19നാണ് പ്രതിപക്ഷപാര്‍ട്ടികളെ ഉള്‍പ്പെടുത്തി മെഗാറാലി നടത്തുന്നത്. രാഹുല്‍ ഗാന്ധി റാലിയില്‍ പങ്കെടുക്കുന്നതിനോട് ബംഗാളിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് Read More …

ധൈര്യമുണ്ടെങ്കില്‍ നരേന്ദ്ര മോദി കേരളത്തില്‍ മത്സരിക്കാന്‍ തയ്യാറാകണം; വെല്ലുവിളിച്ച്‌ ചെന്നിത്തല

ന്യൂഡല്‍ഹി: ധൈര്യമുണ്ടെങ്കില്‍ നരേന്ദ്ര മോദി കേരളത്തില്‍ മത്സരിക്കാന്‍ തയ്യാറാകണമെന്ന് വെല്ലുവിളിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  കേരളത്തില്‍ ത്രിപുര അല്ല ആവര്‍ത്തിക്കുന്നതെന്നും മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഘഡും ആവര്‍ത്തിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ഡല്‍ഹിയില്‍ വെച്ചായിരുന്നു ചെന്നിത്തലയുടെ വെല്ലുവിളി. പ്രോട്ടോകോള്‍ ലംഘനം അപലപനീയമാണ്. പിണറായി സര്‍ക്കാര്‍ ഒരു ചുക്കും ചെയ്തിട്ടില്ല. ആണുങ്ങള്‍ തറക്കലിട്ട പദ്ധതി ഉദ്ഘാടനം ചെയ്യുക മാത്രമാണ് ചെയ്തത്. Read More …

ബംഗാളില്‍ രഥയാത്രക്ക് അനുമതി തേടിയുള്ള ബിജെപിയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രഥയാത്ര നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. നിലവിലെ രഥയാത്രയുടെ രൂപരേഖ പരിഷ്ക്കരിച്ചാല്‍ പിന്നീട് പരിഗണിക്കാം എന്ന് കോടതി അറിയിച്ചു. യോഗങ്ങളും റാലികളും സംഘടിപ്പിക്കുന്നതില്‍ തടസ്സമില്ലെന്നും കോടതി പറഞ്ഞു. കൊല്‍ക്കത്ത ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് രഥയാത്ര നടത്താനുള്ള അനുമതി നിഷേധിച്ചതോടെയാണ് ബിജെപി ബംഗാള്‍ ഘടകം സുപ്രീംകോടതിയെ Read More …

ജമ്മു കശ്മീരില്‍ പാക് ആക്രമണം ; ബിഎസ്‌എഫ് ജവാന്‍ കൊല്ലപ്പെട്ടു

ജമ്മു: ജമ്മു കശ്മീരില്‍ കത്വയ്ക്ക് സമീപം ഹിരാനഗര്‍ മേഖലയില്‍ പാക് ആക്രമണം. സംഭവത്തില്‍ ബിഎസ്‌എഫ് ജവാന്‍ കൊല്ലപ്പെട്ടു. വിനയ് പ്രസാദ് എന്നയാളാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പാക് സൈന്യം വെടിവെയ്പ്പ് നടത്തിയത്.വെടിവയ്പില്‍ ഗുരുതരമായി പരുക്കേറ്റ വിനയിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിക്കുന്നുണ്ട്.

വിദഗ്ധ പരിശോധനയ്ക്കായി അരുണ്‍ ജയ്റ്റ്‌ലി അമേരിക്കയിലേക്ക്

ന്യൂഡല്‍ഹി: വിദഗ്ധ പരിശോധനയ്ക്ക് വേണ്ടി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അമേരിക്കയിലേക്ക് പോയി. വൃക്കരോഗത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജയ്റ്റ്‌ലി വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. തുടര്‍ ചികിത്സയ്ക്കായാണ് ഇപ്പോള്‍ അദ്ദേഹം പോയിരിക്കുന്നത്. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കേണ്ട ബജറ്റിനു മുന്‍പായി ജയ്റ്റ്‌ലി തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.