അവര്‍ ദര്‍ശനം നടത്തിയതില്‍ സന്തോഷം: സന്നിധാനത്തെത്തിയ യുവതികളെ പ്രശംസിച്ച്‌ ബി.ജെ.പി എം.പി

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രവേശനം നടത്തിയ യുവതികളെ ബി.ജെ.പി എം.പി ഉദിത് രാജ് പ്രശംസിച്ചു. ‘അവര്‍ ശബരിമലയില്‍ അയ്യപ്പ ദര്‍ശനം നടത്തിയതില്‍ ഞാന്‍ വളരെ സന്തോഷിക്കുന്നു. അതിനെതിരെയുള്ള പ്രതിഷേധവും വിവാദവും ഖേദകരമാണ്. എല്ലാ പുരുഷന്‍മാരും സ്ത്രീകളുടെ ഗര്‍ഭപാത്രത്തില്‍ ജനിച്ചവരാണെ’ന്നും അദ്ദേഹം പറഞ്ഞു. സതി, സ്ത്രീധനം പോലെയുള്ള ആചാരമായി മാത്രമെ ശബരിമലയില്‍ യുവതീപ്രവേശനം നിഷേധിക്കുന്നതിനെ കാണാനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി. Read More …

കേരളത്തിനുള്ള പ്രളയസെസില്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനമായില്ല

ന്യൂഡല്‍ഹി: കേരളത്തിന് പ്രളയ സെസ് ചുമത്തുന്നത് സംബന്ധിച്ച്‌ ജിഎസ്ടി കൗണ്‍സില്‍ തീരുമാനമായില്ല. കൗണ്‍സിലിന് തീരുമാനം എടുക്കാമായിരുന്നെന്ന് തോമസ് ഐസക് പ്രതികരിച്ചു. പ്രളയ സെസില്‍ അടുത്ത യോഗത്തില്‍ അന്തിമ തീരുമാനമെടുക്കാമെന്ന് ജെയ്റ്റിലി അറിയിച്ചു. നാല്‍പ്പത് ഉത്പ്പന്നങ്ങളുടെ ജിഎസ്ടി നിരക്കാണ് കുറച്ചത്. 33 ഉത്പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് 18ല്‍ നിന്ന് 12ഉം 5ഉം ശതമാനം ആക്കിയാണ് കുറച്ചിരിക്കുന്നത്. ഏഴ് Read More …

ന്യൂസിലാണ്ട് ടൂര്‍, ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു

ന്യൂസിലാണ്ടിലേക്ക് ടൂര്‍ ചെയ്യുന്ന ഇന്ത്യന്‍ വനിത സംഘത്തെ പ്രഖ്യാപിച്ചു. പുതിയ കോച്ച്‌ ഡബ്ല്യു വി രാമന്റെ കീഴിലാവും ഇന്ത്യന്‍ ടീം കളത്തിലിറങ്ങുന്നത്. ജനുവരി 24നു ഏകദിനങ്ങളോടെയാണ് പരമ്ബര ആരംഭിക്കുന്നത്. ടീമില്‍ നിന്ന് വേദ കൃഷ്ണമൂര്‍ത്തി പുറത്ത് പോകുമ്ബോള്‍ പകരം മോണ മേശ്രാം ടീമിലെത്തുന്നു. സെപ്റ്റംബറില്‍ ശ്രീലങ്കയ്ക്കെതിരെ കളിച്ച ഏകദിന ടീമിില്‍ ഈ ഒരു മാറ്റം മാത്രമാണുള്ളത്. Read More …

പൊതുമേഖലാ ബാങ്കുകള്‍ ഉപഭോക്താക്കളെ പിഴിയുന്നു; മൂന്നര വര്‍ഷത്തിനുള്ളില്‍ പിഴയായി ഈടാക്കിയത് 10,000 കോടി

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ ഉപഭോക്താക്കളെ പിഴിയുന്നു. മിനിമം ബാലന്‍സ് ഇല്ലാത്തതിനും എടിഎമ്മില്‍നിന്നു നിശ്ചിത തവണയില്‍ കൂടുതല്‍ പണം പിന്‍വലിച്ചതിനും പൊതുമേഖലാ ബാങ്കുകള്‍ കഴിഞ്ഞ മൂന്നര വര്‍ഷത്തിനുള്ളില്‍ ഇടപാടുകാരില്‍നിന്ന് ഈടാക്കിയത് പതിനായിരം കോടിയിലേറെ രൂപ. പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ബാങ്കുകള്‍ വന്‍തുക പിഴ ഈടാക്കിയ വിവരങ്ങള്‍ പുറത്തു വന്നത്. സ്വകാര്യ ബാങ്കുകള്‍ ഈടാക്കിയ തുകയുടെ കണക്ക് Read More …

ജമ്മു-കശ്മീരില്‍ സുരക്ഷാസേന ആറ് തീവ്രവാദികളെ വധിച്ചു; ഏറ്റുമുട്ടല്‍ തുടരുന്നു

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ അവന്തിപ്പുരയില്‍ ആറ് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു. പ്രദേശത്ത് സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. അതേസമയം, ജമ്മു കശ്മീരിലെ പുല്‍വാമയിലും ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഏറ്റുമുട്ടലില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. ട്രാല്‍ മേഖലയില്‍ സുരക്ഷാസേന പരിശോധന നടത്തവെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാസേനയും ശക്തമായി തിരിച്ചടിച്ചു. മൂന്നു ഭീകരര്‍ ഇവിടെ ഒളിച്ചിരിക്കുന്നതായി Read More …

വിവരം ചോര്‍ത്തല്‍ ഉത്തരവ്; മോദി അരക്ഷിതനായ ഏകാധിപതിയെന്ന് രാഹുല്‍ ഗാന്ധി

ദില്ലി: വിവരം ചോര്‍ത്തല്‍ ഉത്തരവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഗാന്ധി. ഇന്ത്യയെ പൊലീസ് നിയന്ത്രണത്തിലുളള രാജ്യം ആക്കിയാലും മോദിക്ക് തന്‍റെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. താന്‍ എത്ര അരക്ഷിതനായ ഏകാധിപതിയാണെന്ന് മോദി ഈ തീരുമാനത്തിലൂടെ രാജ്യത്തിന് കാട്ടിക്കൊടുത്തെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

ഏത് ഡേറ്റയും പിടിച്ചെടുക്കാം; രാജ്യത്ത് കംപ്യൂട്ടറുകള്‍ ഇനി കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തില്‍.

ന്യൂഡല്‍ഹി: രാജ്യത്ത് കംപ്യൂട്ടറുകള്‍ ഇനി കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തില്‍. ഇത് സംബന്ധിച്ച്‌ ആഭ്യന്തര മന്ത്രാലയം പിന്‍മാറി. നിരീക്ഷണത്തിനായി പത്ത് ഏജന്‍സികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇനി ഏത് ഡേറ്റയും പിടിച്ചെടുക്കാന്‍ സാധിക്കും. സിബിഐ, എന്‍ഐഎ തുടങ്ങിയ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും ഡേറ്റകള്‍ പിടിച്ചെടുക്കാം

മന്ത്രിസഭാ വിപുലീകരണം: അശോക്‌ ഗെഹ്‍ലോട്ടും സച്ചിന്‍ പൈലറ്റും രാഹുലിനെ കാണും

ജയ്പൂര്‍: രാജസ്ഥാന്‍ മന്ത്രിസഭ വിപുലീകരണ ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കാണും. മറ്റ് മുതിര്‍ന്ന നേതാക്കളെയും ഇരുവരും സന്ദര്‍ശിച്ചേക്കും. രാജസ്ഥാനില്‍ ബിഎസ്പിയുടെയും എസ്പിയുടെയും പിന്തുണയോടെയാണ് കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയത്. മുഖ്യമന്ത്രി പദത്തിനായി അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും അവകാശ വാദം ഉന്നയിച്ചിരുന്നെങ്കിലും ഗെലോട്ടിന് നറുക്ക് വീഴുകയായിരുന്നു. Read More …