ഗര്‍ഭം തുടരുന്നതില്‍ അന്തിമതീരുമാനം സ്ത്രീയുടേത്: ബോംബെ ഹൈക്കോടതി

മുംബൈ: ഗര്‍ഭം തുടരണമോയെന്നതില്‍ തീരുമാനത്തിനുള്ള പൂര്‍ണാവകാശം സ്ത്രീയുടേതുമാത്രമാണെന്നു ബോംബെ ഹൈക്കോടതി. ഗര്‍ഭസ്ഥശിശുവിന് അതിഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടി വിവാഹിത നല്‍കിയ അപേക്ഷയിലാണ് ജസ്റ്റീസ് ഗൗതം പട്ടേലും ജസ്റ്റീസ് എസ്.ജി. ദിഗെയും അടങ്ങുന്ന ബെഞ്ചിന്‍റെ അനുകൂല വിധി. 32 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ കോടതി അനുവദിക്കുകയും ചെയ്തു. ശിശുവിന് ഗുരുതരപ്രശ്നങ്ങളുണ്ടെങ്കിലും ഗര്‍ഭകാലം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നതിനാല്‍ ഗര്‍ഭച്ഛിദ്രം അനുവദിക്കരുതെന്ന മെഡിക്കല്‍ Read More …

‌ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ അര്‍ജന്റീനിയന്‍ യുവാക്കളും

ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ അര്‍ജന്റീനിയന്‍ എയര്‍ഫോഴ്‌സ് ആന്‍ഡ് ആര്‍മിയില്‍ നിന്നുള്ള യുവാക്കളുടെ സംഘവും എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതാദ്യമായാണ് അര്‍ജന്റീനയില്‍ നിന്നുള്ള പ്രതിനിധി സംഘം റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്കായി ഇന്ത്യയിലെത്തുന്നത്. അര്‍ജന്റീനിയന്‍ എയര്‍ഫോഴ്‌സ് ആന്‍ഡ് ആര്‍മിയില്‍ നിന്നുള്ള 12 യുവ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കും. പ്പബ്ലിക് ദിന ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി, 2022 ജൂലൈയില്‍, ആറ് Read More …

സ്നേഹസന്പന്നയും ബുദ്ധിശാലിയും വന്നാല്‍ വിവാഹമെന്ന് രാഹുല്‍

ന്യൂഡല്‍ഹി: സ്നേഹസന്പന്നയും ബുദ്ധിശാലിയുമായ യുവതിയെ കണ്ടെത്തിയാല്‍ വിവാഹം കഴിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എന്നാല്‍ ചെക്ക്‌ലിസ്റ്റ് ഇല്ലെന്നും കുഴപ്പത്തിലാക്കരുതെന്നും അദ്ദേഹം പറഞ്ഞു. യോജിക്കുന്നയാളെ കണ്ടെത്തിയാല്‍ വിവാഹം കഴിക്കും. വിവാഹത്തിന്‍റെ കാര്യത്തില്‍ എന്‍റെ അളവുകോല്‍ വളരെ ഉയര്‍ന്നതാണ്. പ്രേമിച്ചു കെട്ടിയ എന്‍റെ മാതാപിതാക്കളുടെ വിവാഹം വളരെ മനോഹരമായിരുന്നു. ഭാരത് ജോഡോ യാത്രയ്ക്കിടെ യൂട്യൂബര്‍ കാമിയ ജാനിയുമായുള്ള Read More …

വനിത ക്യാബിന്‍ ക്രൂവിനോട് വാക്കുതര്‍ക്കം, മോശം പെരുമാറ്റം; യാത്രക്കാരെ ഇറക്കിവിട്ടു

ന്യൂഡല്‍ഹി: വിമാന ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ യാത്രക്കാരെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു. ഡല്‍ഹി–ഹൈദരാബാദ് സ്‌പൈസ്‌ജെറ്റ് വിമാനത്തിലാണ് സംഭവം. പ്രശ്‌നമുണ്ടാക്കിയ യാത്രക്കാരെ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഏല്‍പിക്കുകയായിരുന്നു.ഒരു യാത്രക്കാരന്‍ വനിത ക്യാബിന്‍ ക്രൂവിനോട് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതും, മറ്റൊരു യാത്രക്കാരന്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ എത്തുന്നതുമായ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ജീവനക്കാരിയുടെ ദേഹത്ത് യാത്രക്കാരന്‍ സ്പര്‍ശിച്ചതായും മറ്റു ജീവനക്കാര്‍ പരാതി നല്‍കി.ഡല്‍ഹിയില്‍നിന്ന് Read More …

അതിശൈത്യത്തില്‍ വിറങ്ങലിച്ച്‌ ഊട്ടി, മൈനസ് നാല് ഡിഗ്രി

കോയമ്ബത്തൂര്‍: അതിശൈത്യത്തിന്റെ പിടിയില്‍ അമര്‍ന്ന ഊട്ടിയില്‍ താപനില മൈനസില്‍ എത്തി. ഊട്ടിക്കടുത്ത് അവലാഞ്ചിയില്‍ താപ നില മൈനസ് 4 ഡിഗ്രിയായി കുറഞ്ഞു. അവലാഞ്ചിയിലെ വൈദ്യുത സ്റ്റേഷനില്‍ നിന്നാണു താപനില റിപ്പോര്‍ട്ട് ചെയ്തത്. പരിസര പ്രദേശം മുഴുവനും വനമേഖലയാണ്. ഇവിടെ വെള്ളത്തിനു മുകളില്‍ മഞ്ഞിന്റെ നേരിയ പാളി രൂപപ്പെടുന്നുണ്ട്. ഊട്ടി നഗരത്തില്‍ 1.6 ഡിഗ്രിയായി താപ നില കുറഞ്ഞു. Read More …

വീണ്ടും നിയമനം; 71,000 പേര്‍ക്കു കൂടി പ്രധാനമന്ത്രി ഇന്ന് ഉത്തരവ് നല്‍കും

ന്യൂദല്‍ഹി: കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും യുവജനതയ്ക്ക് രാജ്യസേവനത്തിനു വഴിതുറക്കാനും ലക്ഷ്യമിട്ടുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ തൊഴില്‍ മേള (റോസ്ഗാര്‍ മേള) പുതിയ ഉയരങ്ങളിലേക്ക്. മേളയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിച്ച 71,000 പേര്‍ക്ക് കൂടി ഇന്നു പ്രധാനമന്ത്രി നിയമന ഉത്തരവ് കൈമാറും. രാവിലെ പത്തരയ്ക്ക് ഓണ്‍ലൈനായിട്ടാണ് പരിപാടി. നിയമിച്ചവരെ അദ്ദേഹം അഭിസംബോധന ചെയ്യും. Read More …

മന്ത്രി പുത്രന്‍ ജയിലില്‍ കിടന്നാല്‍ കര്‍ഷകരും ജയില്‍ മോചിതരാകില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ലഖിംപുരില്‍ സമരക്കാരായ കര്‍ഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകനുമായ ആശിഷ് മിശ്രയെ അനിശ്ചിതമായി ജയിലിലിടാനാവില്ലെന്ന് വ്യക്തമാക്കി ജാമ്യാപേക്ഷ വിധിപറയാനായി മാറ്റി. ആശിഷ് മിശ്രക്ക് ജാമ്യം നല്‍കിയില്ലെങ്കില്‍ ജയിലില്‍ കഴിയുന്ന ഇരകളായ കര്‍ഷകര്‍ക്കും ജാമ്യം കിട്ടില്ലെന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഒരു പ്രതിയുടെ പേരിലുള്ള കുറ്റം Read More …

സിനിമകളെക്കുറിച്ച്‌ ഒച്ചപ്പാടുണ്ടാക്കാതെ പണിയെടുക്കാന്‍ നോക്കൂ ; സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരോട് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സിനിമകള്‍ക്കെതിരേ ഉയര്‍ത്തുന്ന അനാവശ്യ പ്രതിഷേധങ്ങളില്‍ അഭിരമിക്കാതെ പണിയെടുത്ത് ജനങ്ങള്‍ക്കിടയില്‍ ഇടം പിടിക്കാന്‍ സ്വന്തം പാര്‍ട്ടിക്കാരോട് പ്രധാനമന്ത്രി. പാര്‍ട്ടിയുടെ കഠിനാദ്ധ്വാനത്തിന്റെ മേല്‍ കരിനിഴല്‍ വീഴ്ത്തുന്നതാണ് അത്തരം പ്രവര്‍ത്തികളെന്നും പറഞ്ഞു. ബിജെപിയുടെ ദേശീയ നിര്‍വാഹക യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അടുത്തിടെ ഷാരൂഖ് ഖാന്‍ നായകനായ ബോളിവുഡ് ചിത്രം പത്താനെതിരേ സംഘപരിവാര്‍ വലിയ പ്രതിഷേധം കൊണ്ടുവന്നതിനെയാണ് നരേന്ദ്രമോഡി ലക്ഷ്യം Read More …