ജാമ്യം ലഭിച്ചിട്ടും മോചനം വൈകുന്നത് ഒഴിവാക്കണം ; മാര്‍ഗനിര്‍ദേശവുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി: ജാമ്യം ലഭിച്ചിട്ടും വിചാരണത്തടവുകാര്‍ ജയില്‍മോചിതരാകാന്‍ കാലതാമസം നേരിടുന്നത് ഒഴിവാക്കാന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് സുപ്രീംകോടതി. ജാമ്യം അനുവദിച്ചതിന്റെ അടുത്ത ദിവസം കോടതികള്‍ തടവുകാരന് ജയില്‍സൂപ്രണ്ട് മുഖേന ഉത്തരവ് ഇ മെയിലിലൂടെ കൈമാറണം. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി (ഡിഎല്‍എസ്‌എ) ഉള്‍പ്പെടെയുള്ളവരെയും അറിയിക്കണം. ഡിഎല്‍എസ്‌എ സെക്രട്ടറി നിയമസഹായം നല്‍കണം. ജാമ്യവ്യവസ്ഥ തടസ്സമുണ്ടാക്കുന്നതാണെങ്കില്‍ തടവുകാരന്റെ സാമൂഹ്യ,സാമ്ബത്തിക സാഹചര്യങ്ങളെ Read More …
