വാര്‍ത്താ ഉറവിടം അന്വേഷണ ഏജന്‍സികള്‍ക്കു കൈമാറണം; മറച്ചുപിടിക്കാന്‍ മാധ്യമങ്ങള്‍ക്കു നിയമ പരിരക്ഷയില്ലെന്നു കോടതി

ന്യൂഡല്‍ഹി: വാര്‍ത്താ ഉറവിടം അന്വേഷണ ഏജന്‍സികളില്‍ നിന്നു മറച്ചുപിടിക്കുന്നതിന് ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയമപരമായ പരിരക്ഷയില്ലെന്ന് ഡല്‍ഹി കോടതി. തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട രേഖകള്‍ പ്രസിദ്ധീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ ഉറവിടം വെളിപ്പെടുത്താന്‍ വിസമ്മതിച്ചതിനാല്‍ അന്വേഷണം പൂര്‍ത്തിയാക്കാനായില്ലെന്ന സിബിഐ റിപ്പോര്‍ട്ട് തള്ളിയാണ് മെട്രൊപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിരീക്ഷണം. മുലായം സിങ് യാദവിനും കുടുംബത്തിനും എതിരായ സ്വത്തുസമ്ബാദന കേസ് സുപ്രീംകോടതി പരിഗണിക്കുന്നതിന് Read More …

ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിലേക്ക്

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിലേക്ക് വൈകീട്ട് ആറ് മണിയോടെ കശ്മീര്‍ അതിര്‍ത്തിയായ ലഖന്‍പൂരില്‍ കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂക്ക് അബ്ദുള്ള യാത്രയെ സ്വീകരിക്കും. 23 ന് പൊതു റാലിയെ രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യും. റിപ്പബ്‌ളിക് ദിനത്തില്‍ ബനി ഹാളില്‍ രാഹുല്‍ പതാകയുയര്‍ത്തും. 30 ന് ശ്രീനഗര്‍ ഷെര്‍ ഇ Read More …

ജോഡോ യാത്ര ജമ്മു കശ്മീരിലേക്ക്; രാഹുല്‍ ഗാന്ധിക്ക് മുന്നറിയിപ്പുമായി സുരക്ഷാ ഏജന്‍സികള്‍

ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരില്‍ പ്രവേശിക്കാനിരിക്കെ രാഹുല്‍ ഗാന്ധിക്ക് മുന്നറിയിപ്പുമായി സുരക്ഷാ ഏജന്‍സികള്‍. കശ്മീരില്‍ ചില സ്ഥലങ്ങളില്‍ നടക്കരുതെന്ന് ഏജന്‍സികള്‍ രാഹുല്‍ ഗാന്ധിയോട് നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ട്. ഭീകരാക്രമണ സാധ്യതയുള്ള സ്ഥലങ്ങളില്‍ കാറില്‍ സഞ്ചരിക്കാനാണ് നിര്‍ദ്ദേശം യാത്ര ശ്രീനഗറില്‍ എത്തുമ്ബോള്‍ രാഹുലിനൊപ്പം നടക്കുന്നവരുടെ എണ്ണം പരിമിതപ്പടെുത്താനും സുരക്ഷാ ഏജന്‍സികള്‍ ആവശ്യപ്പെട്ടു. യാത്ര കടന്നുപോകുന്ന പ്രദേശങ്ങളില്‍ സുരക്ഷ Read More …

സാധാരണക്കാര്‍ക്ക് പുതിയ നികുതികള്‍ ഉണ്ടാകില്ല; തനിക്ക് സാധാരണക്കാരുടെ പ്രശ്നങ്ങള്‍ നന്നായി അറിയാമെന്ന് നിര്‍മ്മല സീതാരാമന്‍

ന്യൂദല്‍ഹി: ഇടത്തട്ടുകാരിലേക്ക് പുതിയ നികുതികളൊന്നും ഇനി ഒരു ബജറ്റിലുമുണ്ടാവില്ലെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. അഞ്ച് ലക്ഷം വരെ ശമ്ബളം വാങ്ങുന്ന ഒരാള്‍ക്കുമേലും നികുതിയുണ്ടാകില്ല സാധാരണക്കാരിയായി ജനിക്കുകയും ജീവിക്കുകയും ചെയ്യുന്ന തനിക്ക് സാധാരണക്കാരുടെ പ്രശ്നങ്ങള്‍ നന്നായി അറിയാമെന്ന് അവര്‍ പറഞ്ഞു. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്രബജറ്റിന് മുന്നോടിയായി പാഞ്ചജന്യ വാരികയ്ക്ക് അനുവദിച്ച ‘ബാത് ഭാരത് കി’ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു Read More …

ടൂറിസം മേഖലയില്‍ പുത്തന്‍ കുതിപ്പ്; ഗംഗാ നദീതീരത്ത് ടെന്റ് സിറ്റിയ്‌ക്ക് തുടക്കം കുറിച്ച്‌ പ്രധാനമന്ത്രി

ലക്നൗ: ടൂറിസം വികസത്തില്‍ പുത്തന്‍ കുതിപ്പുമായി വാരണാസി. വാരണാസി ഗംഗാ നദിതീരത്ത് ടെന്റ് സിറ്റിയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. പ്രദേശത്തെ ടൂറിസം മേഖലയെ ഉത്തേജിപ്പിക്കുന്നതിനാണ് ഇത്തരത്തിലൊരു പദ്ധതി ആവിഷ്‌കരിക്കുന്നതെന്ന് ഉദ്ഘാടന വേളയില്‍ അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര തുറമുഖ, ഷിപ്പിംഗ്,ജലഗതാഗത മന്ത്രി സര്‍ബാനന്ദ സോനോവാള്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. Read More …

ഭാരത് ജോഡോയുടെ അനുബന്ധമായുള്ള ഗൃഹസമ്ബര്‍ക്കത്തില്‍ പങ്കാളികളാകാത്തവര്‍ക്ക് പുനസംഘടനയില്‍ ഇടമില്ല; കെ സി വേണുഗോപാല്‍

ഭാരത് ജോഡോയുടെ അനുബന്ധമായി ഗൃഹസമ്ബര്‍ക്കം സംഘടിപ്പിക്കുമെന്നും അതില്‍ പങ്കാളികളാകാത്തവര്‍ക്ക് പുനസംഘടനയില്‍ ഇടമുണ്ടായിരിക്കില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ചര്‍ച്ചക്ക്‌ സ്വാതന്ത്ര്യം ഉള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആര്‍ക്ക് എന്ത് പറയാന്‍ ഉണ്ടെങ്കിലും പാര്‍ട്ടി യോഗങ്ങളില്‍ പറയണം. പാര്‍ട്ടിക്കെതിരായ എതിരാളികളുടെ നീക്കം കൂടുതല്‍ കരുതി ഇരിക്കേണ്ടത് കോണ്‍ഗ്രസുകാര്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസുകാര്‍ തമ്മിലുള്ള സംസാരം Read More …

ഇന്ത്യയിലെ വിഐപി സംസ്‌കാരത്തിന് അന്ത്യമായി: കേന്ദ്രം ഹജ്ജ് ക്വാട്ട റദ്ദാക്കിയതില്‍ പ്രതികരിച്ച്‌ സ്മൃതി ഇറാനി

ഡല്‍ഹി: രാജ്യത്ത് വിഐപി സംസ്‌കാരത്തിന്റെ അന്ത്യമായതായി കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. ഉന്നത ഭരണഘടനാ പദവികളിലും ന്യൂനപക്ഷ മന്ത്രാലയത്തിലും ഉള്ളവര്‍ക്ക് ലഭ്യമായിരുന്ന ഹജ്ജ് ക്വാട്ട റദ്ദാക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെക്കുറിച്ച്‌ സംസാരിക്കവെയാണ് സ്‌മൃതി ഇറാനി ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും സ്വന്തം ക്വാട്ട ഉപേക്ഷിക്കുന്നത് രാജ്യത്ത് വിഐപി സംസ്‌കാരം അവസാനിക്കുന്നതിന്റെ സൂചനയാണെന്ന് സ്‌മൃതി ഇറാനി പറഞ്ഞു. നേരത്തെ, മന്ത്രിയുമായി Read More …

ഭാരത് ജോഡോ യാത്ര അവസാന ഘട്ടത്തിലേക്ക്; ആത്മവിശ്വാസം വര്‍ധിപ്പിച്ച്‌ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്ര അവസാന ഘട്ടത്തിലേക്ക് കടക്കുമ്ബോള്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ച്‌ കോണ്‍ഗ്രസ്. കടന്നു വന്ന സംസ്ഥാനങ്ങളില്‍ മികച്ച ചലനം ഉണ്ടാക്കാനായി എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. സമാപന സമ്മേളനത്തില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ വേദിയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. കന്യാകുമാരില്‍ നിന്ന് ആരംഭിച്ച രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര 117 ദിവസം പിന്നിട്ടു. Read More …