കര്‍ണാടകയിലെ തന്ത്രം ബിജെപിയെ ഗോവയില്‍ തിരിഞ്ഞുകൊത്തുന്നു.. സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദവുമായി കോണ്‍ഗ്രസ്
ബെംഗളൂരു: ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കാതിരുന്ന ഗോവയിലെ ഗവര്‍ണറുടെ നടിപടിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്. കര്‍ണാടകയില്‍ കോണ്‍-ജെഡിഎസ് സഖ്യത്തിന് മതിയായ ഭൂരിപക്ഷമുണ്ടായിട്ടും ഏറ്റവും വലിയ ഒറ്റകക്ഷിയാണെന്ന് ചൂണ്ടിക്കാട്ടി ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതിന് പിന്നാലെയാണ് ഗോവയിലും പുതിയ രാഷ്ട്രീയ നാടകത്തിന് അരങ്ങൊരുങ്ങിയത്.ഇതിനായി ഗവര്‍ണറോട് നാളെ കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചതായി കോണ്‍ഗ്രസ് അറിയിച്ചു. Read More …
