Category: National
സ്ത്രീകളുടെ സുരക്ഷക്കായി പ്രധാനമന്ത്രി കൂടുതല്‍ ശ്രദ്ധ ചെലുത്തണം: ഐഎംഎഫ് അധ്യക്ഷ
വാഷിങ്ടണ്‍: സ്ത്രീകളുടെ സുരക്ഷക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് അന്താരാഷ്ട്ര നാണയനിധി അധ്യക്ഷ ക്രിസ്റ്റീന്‍ ലഗാര്‍ഡെ. കത്വ സംഭവം ആഗോളതലത്തിലും ചര്‍ച്ചയായ സാഹചര്യത്തിലാണ് പ്രതികരണം. ഇന്ത്യയിലെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച് നാല് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഐഎംഎഫ് അധ്യക്ഷ പ്രധാനമന്ത്രിയോട് പ്രതിപാദിക്കുന്നത്. ജനുവരിയില്‍ നടന്ന ലോകസാമ്ബത്തിക ഫോറത്തില്‍ മോദിയുടെ പ്രസംഗത്തില്‍ ഇന്ത്യയിലെ സ്ത്രീകളെക്കുറിച്ച് ഒന്നും Read More …
മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ റോഡില്ല; അനുജന്‍റെ മൃതദേഹവുമായി സഹോദരന്‍ സൈക്കിള്‍ ചവിട്ടിയത് കിലോമീറ്ററോളം
ദിസ്പൂര്‍: അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന്‍റെ മണ്ഡലമായ മാജുലിയില്‍ റോഡില്ലാത്തതിനാല്‍ അനുജന്‍റെ മൃതദേഹവുമായി സഹോദരന്‍ സൈക്കിള്‍ ചവിട്ടിയത് കിലോമീറ്ററോളം. മാജുലിയില്‍ നിന്നും എട്ട് കിലോമീറ്റര്‍ അകലെയുള്ള ലഖിംപുര്‍ ജില്ലയിലെ ബലിജന്‍ ഗ്രാമവാസിയായ പതിനെട്ടുകാരന്‍റെ മൃതദേഹവുമായാണ് സഹോദരന്‍ കിലോമീറ്ററോളം സൈക്കിള്‍ ചവിട്ടിയത്. സൈക്കിള്‍ അല്ലാതെ മറ്റൊരു വാഹനവും കടക്കാന്‍ കഴിയുന്ന റോഡ് മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ഇല്ല എന്നതാണ് Read More …
ലോയ കേസ് സുപ്രീം കോടതിയുടെ വിശാല ബെഞ്ച് പരിഗണിക്കണമെന്ന് സീതാറാം യെച്ചൂരി
ഹൈദരാബാദ്: ജസ്റ്റിസ് ബി.എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ വിശാല ബെഞ്ച് പരിഗണിക്കണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന ഹൈദരാബാദില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന ആവശ്യവുമായി സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിയ സുപ്രീം കോടതി നടപടി നിര്‍ഭാഗ്യകരമാണെന്നും ഹര്‍ജികള്‍ Read More …
സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു
ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. ജസ്റ്റീസ് ബി.എച്ച്. ലോയ കേസില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് സംഭവം. ബ്രസീലില്‍ നിന്നുള്ള ഹാക്കര്‍മാരാണ് വെബ്സൈറ്റ് പ്രവര്ത്തനരഹിതമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതിന് രണ്ടാഴ്ച പിന്നിടുന്പോഴാണ് രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ വെബ്സൈറ്റും പ്രശ്നം നേരിടുന്നത്. വെബ്സൈറ്റില്‍ Read More …
നീറ്റ് പരീക്ഷ ; വിദ്യാര്‍ത്ഥികളുടെ ഡ്രസ് കോഡ് നിര്‍ദേശങ്ങള്‍ പുറത്തിറക്കി സി.ബി.എസ്.ഇ
ന്യൂഡല്‍ഹി: എം.ബി.ബി.എസ്/ബി.ഡി.എസ് എന്‍ട്രന്‍സ് പരീക്ഷയായ നീറ്റിനുള്ള ഡ്രസ് കോഡിന്റെ നിര്‍ദേശങ്ങള്‍ പുറത്തിറക്കി സി.ബി.എസ്.ഇ. ഇളം നിറത്തിലുള്ള മുറിക്കയ്യന്‍ വസ്ത്രങ്ങള്‍ ധരിച്ചു വേണം വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കെത്തേണ്ടതെന്നും, ഷൂസ് ധരിക്കാന്‍ പാടില്ലെന്നുമുള്ള നിര്‍ദേശങ്ങളാണ് സി.ബി.എസ്.ഇ മുന്നോട്ട് വെക്കുന്നത്. 2017ല്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ തന്നെയാണ് ഈ വര്‍ഷവും സിബിഎസ്‌ഇ മുന്നോട്ട് വെച്ചിരിക്കുന്നത്. എന്നാല്‍ സാധാരണ വേഷം ധരിച്ചെത്തുന്ന വിദ്യാര്‍ത്ഥികള്‍ ഒരു Read More …
ആര്‍.എസ്.എസിനെ ചെറുക്കാന്‍ മതേതരജനാധിപത്യ ശക്തികള്‍ ഒരുമിക്കണം: യെച്ചൂരി
ഹൈദരാബാദ്: ആര്‍.എസ്.എസിനെയും ബി.ജെ.പിയേയും ചെറുക്കാന്‍ എല്ലാ മതേതര ശക്തികളും ഒരുമിക്കണമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സി.പി.എം 22ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി യെ തോല്‍പിക്കുകയാണ് പ്രധാനം. ഇതിനെതിരെ എല്ലാ ജനാധിപത്യ ശക്തികളും ഒന്നിക്കണം. ഇടതുപാര്‍ട്ടികള്‍ ശക്തിപ്പെടണമെന്നും ഇതിന് മതേതര ജനാധിപത്യ പാര്‍ട്ടികളുടെ സഹകരണം ആവശ്യമാണെന്നും യെച്ചൂരി Read More …
സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായി
ഹൈദരാബാദ്: സിപിഐഎം 22ാം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായി. സ്വാതന്ത്ര്യസമര സേനാനിയും തെലങ്കാന സായുധ സമരനായികയുമായ മല്ലു സ്വരാജ്യം പതാക ഉയര്‍ത്തിയതോടെയാണ് പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായത്. രാവിലെ പത്തു മണിയോടെയാണ് മല്ലു സ്വരാജ്യം പതാക ഉയര്‍ത്തിയത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുന്നത്. സമ്മേളനത്തില്‍ പ്രകാശ് കാരാട്ട് രാഷ്ട്രീയ പ്രമേയവും, സീതാറാം യെച്ചൂരി Read More …
