ജര്‍മന്‍കാരി സൂസെയ്ന്‍ സോണിയാഗാന്ധി ആകും

‘ദി ആക്‌സിഡന്‍റെല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന പേരില്‍ മുന്‍ പ്രധാനമന്ത്രിയും സാമ്ബത്തിക ശാസ്ത്രജ്ഞനുമായ ഡോ. മന്‍മോഹന്‍ സിംഗിന്റെ ജീവിതം സിനിമയാകാന്‍ ഒരുങ്ങുന്നു. അനുപം ഖേര്‍ ഡോ. മന്‍മോഹന്‍ സിംഗ് ആയി വേഷമിടുന്ന ചിത്രത്തില്‍ സോണിയാ ഗാന്ധിയായി എത്തുന്നത് ജര്‍മന്‍ നടി സുസന്‍ ബെര്‍നെര്‍ട് ആണ്. മഹാരാഷ്ട്രയിലെ തനത് നൃത്തസംഗീത രൂപമായ ലാവണിയില്‍ നിപുണയാണ് മുപ്പത്തിയഞ്ചുകാരിയായ സൂസെയ്ന്‍. Read More …

പാര്‍ലമെന്റ് സ്തംഭനം: ഏപ്രില്‍ 12ന് ബിജെപി എംപിമാരുടെ ഉപവാസമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഏപ്രില്‍ 12ന് ബിജെപി എംപിമാര്‍ ഉപവാസം നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്റ് സ്തംഭനത്തില്‍ പ്രതിഷേധിച്ചാണ് ഉപവാസം. കോണ്‍ഗ്രസിന്റെ ഭിന്നിപ്പ് രാഷ്ട്രീയമാണ് ഇതിന് കാരണമെന്നും ബിജെപി ആരോപിക്കുന്നു. ദലിത് പ്രക്ഷോഭങ്ങള്‍ക്ക് സര്‍ക്കാരിനെ പഴിചാരുന്ന പ്രതിപക്ഷത്തിന് മറുപടിയായി ഏപ്രില്‍ 14 മുതല്‍ മെയ് 5 വരെ ബിജെപി എംപിമാര്‍ 20,000ത്തോളം ഗ്രാമങ്ങള്‍ സന്ദര്‍ശിക്കും. ജനസംഖ്യയില്‍ 50 ശതമാനമെങ്കിലും Read More …

ആന്ധ്രപ്രദേശിന് പ്രത്യകപദവി ; അഞ്ച് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം പിമാര്‍ രാജിവച്ചു

ന്യൂഡല്‍ഹി: ആന്ധ്രപ്രദേശിന് പ്രത്യകപദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് അഞ്ച് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എംപിമാര്‍ രാജിവെച്ചു. പാര്‍ലമെന്റ് സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇവര്‍ ലോകസഭ സ്പീക്കര്‍ സുമിത്രാ മഹാജന് രാജിക്കത്ത് കൈമാറിയത്. പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ആരംഭിച്ചത് മുതല്‍ വൈ.എസ്.ആര്‍.കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധം നടത്തി വരികയായിരുന്നു. എന്‍ഡിഎ സര്‍ക്കാരിനെതിരെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നെങ്കിലും Read More …

ലോക്‌സഭയും രാജ്യസഭയും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

ന്യൂഡല്‍ഹി: നടപടികളിലേക്ക് കടക്കാതെ 15 മിനിറ്റിനുള്ളില്‍ രാജ്യസഭയും ലോക്‌സഭയും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ബജറ്റ് സമ്മേളനത്തിന്റെരണ്ടാം സെഷനാണ് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞത്. പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സഭാനടപടികള്‍ നിരന്തരമായി തടസപ്പെട്ടിരുന്നു. അതേ സമയം, വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മാര്‍ച്ച് അഞ്ച് മുതല്‍ വിവിധ വിഷയങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷം പാര്‍ലമന്റില്‍ Read More …

തെലങ്കാനയില്‍ ട്രാക്ടര്‍ കനാലിലേക്ക് മറിഞ്ഞ് ഒമ്പത് കര്‍ഷക തൊഴിലാളികള്‍ മരിച്ചു

ഹൈദരാബാദ്: തെലങ്കാനയിലെ നല്‍ഗോണ്ടയില്‍ ട്രാക്ടര്‍ കനാലിലേക്ക് മറിഞ്ഞ് ഒമ്ബത് മരണം. കര്‍ഷക തൊഴിലാളികളാണ് മരിച്ചവര്‍. ചിലരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ വാഡിപാട്‌ല ഗ്രാമത്തിലുള്ള കനാലിലേക്കാണ് ട്രാക്ടര്‍ മറിഞ്ഞത്. മുപ്പതോളം കര്‍ഷക തൊഴിലാളികള്‍ ട്രാക്ടറില്‍ ഉണ്ടായിരുന്നു. അഗ്‌നിശമനസേനയും പൊലീസും തിരച്ചില്‍ നടത്തുകയാണ്.

റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു ; നിരക്കുകളില്‍ മാറ്റമില്ല

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. അടിസ്ഥാന നിരക്കുകളില്‍ മാറ്റമില്ല. നിരക്ക് ആറ് ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനവുമായും തുടരും. റിവ്യു യോഗത്തിലെ തീരുമാനത്തിന് ആറില്‍ അഞ്ച് പേരും അനുകൂലമായാണ് വോട്ടുചെയ്തത്. അസംസ്‌കൃത എണ്ണവില വര്‍ധിക്കുന്ന സാഹചര്യം ഭാവിയില്‍ വിലക്കയത്തിന് ഇടയാക്കുമെന്ന് ആര്‍ബിഐ വിലയിരുത്തുന്നു. ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് ഫെബ്രുവരിയില്‍ Read More …

അരുണ്‍ ജയ്റ്റ്‌ലിക്ക് വൃക്കരോഗം; ശസ്ത്രക്രിയ വേണ്ടിവന്നേക്കും

ന്യൂഡല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് വൃക്കരോഗം. ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇന്‍ഫെക്ഷന് സാധ്യതയുള്ളതിനാല്‍ പൊതുചടങ്ങുകളില്‍ നിന്ന് മാറിനില്‍ക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ അദ്ദേഹം ഓഫീസില്‍ എത്തിയിട്ടില്ല. ഉത്തര്‍പ്രദേശില്‍ നിന്നുള്ള രാജ്യസഭാ എംപിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം എംപിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും വിട്ടുനിന്നു. നേരത്തെ അമിതവണ്ണത്തിന് ജെയ്റ്റ്‌ലി ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ജെയ്റ്റ്‌ലിയുടെ വസതിയിലെത്തിയാണ് Read More …

കൃഷ്ണമൃഗത്തെ വേട്ടയാടല്‍: സല്‍മാന്‍ഖാന് 2 വര്‍ഷം തടവ്ശിക്ഷ

ജോധ്പുര്‍:  കൃഷ്‌ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ കുറ്റക്കാരെന്ന് ജോധ്പൂര്‍ കോടതി. രണ്ടു വര്‍ഷത്തെ തടവിനും കോടതി ശിക്ഷിച്ചു. കേസിലെ മറ്റു പ്രതികളും താരങ്ങളുമായ സെയ്ഫ് അലിഖാന്‍, സൊനാലി ബാന്ദ്ര, തബു, നീലം എന്നിവരെ കോടതി വെറുതെവിട്ടു. കേസെടുത്ത് 20 വര്‍ഷത്തിനുശേഷമാണ് വിധി വന്നിരിക്കുന്നത് . സല്‍മാന്‍ ഖാനും മറ്റ് അ‍ഞ്ചുപേരും 1998 Read More …