ബംഗാളില്‍ തൃണമൂല്‍ ഭീകരതാണ്ഡവം; പത്രിക സമര്‍പ്പിക്കാനെത്തിയവര്‍ക്ക്‌ മര്‍ദ്ദനം

കൊല്‍ക്കത്ത:  തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള പഞ്ചായത്ത് തെരഞ്ഞെടുപ്പിന് പത്രിക സമര്‍പ്പിക്കാന്‍ ഒരുദിനംമാത്രം ശേഷിക്കെ പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭീകരതാണ്ഡവം തുടരുന്നു. പത്രിക സമര്‍പ്പിക്കാനെത്തിയ പ്രതിപക്ഷഅംഗങ്ങളെ തൃണമൂല്‍ ഭീകരരും പൊലീസും സംയുക്തമായി വേട്ടയാടുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. സംഘടിതമായ അക്രമത്തെ തുടര്‍ന്ന് ഇതുവരെ നാലിലൊന്ന് സീറ്റില്‍ പോലും പ്രതിപക്ഷകക്ഷികള്‍ക്ക് പത്രിക സമര്‍പ്പിക്കാനായിട്ടില്ല. ഭീഷണി അവഗണിച്ച്‌ പത്രിക സമര്‍പ്പിക്കാന്‍ മുന്നിട്ടിറങ്ങിയ സിപിഐ Read More …

72 സ്ഥാനാര്‍ഥികളുടെ പട്ടിക ബി.ജെ.പി. പുറത്തിറക്കി: യെദ്യൂരപ്പ ശിക്കാരിപുരയില്‍

ന്യൂഡല്‍ഹി: മേയ് 12-ന് നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാതിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്. യെദ്യൂരപ്പ ശിവമോഗയിലെ ശിക്കാരിപുരയില്‍ മത്സരിക്കും. ഇദ്ദേഹമടക്കം 72 സ്ഥാനാര്‍ഥികളുടെ പട്ടിക ഞായറാഴ്ച രാത്രി ബി.ജെ.പി. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി പുറത്തിറക്കി. ജഗദീഷ് ഷെട്ടാര്‍ ഹുബ്ബള്ളി ധാര്‍വാഡ് സെന്‍ട്രലില്‍ മത്സരിക്കും. കെ.എസ്. ഈശ്വരപ്പയ്ക്ക് ശിവമോഗ സീറ്റാണ് നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, പാര്‍ട്ടി അധ്യക്ഷന്‍ Read More …

സര്‍വ്വേ നടപടികള്‍ ഒരിടത്തും നിര്‍ത്തിവെച്ചിട്ടില്ലെന്ന് ജി സുധാകരന്‍

ദേശീയപാത നാലുവരി വികസനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഒരിടത്തും സര്‍വ്വേ മരവിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്ന് മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. ചേര്‍ത്തല മുതല്‍ കഴക്കൂട്ടം വരെയുള്ള ഭാഗങ്ങളിലെ സര്‍വ്വേ നടപടിയും കല്ലിടലും നിര്‍ത്തി വെയ്ക്കാന്‍ നിര്‍ദ്ദേശിച്ചതായി തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ ചില മാധ്യമങ്ങളില്‍ വന്നത് തെറ്റാണ്. നിശ്ചയിച്ച അലൈന്‍മെന്റിലെ പരാതിക്കിടയാക്കിയ ചില ഭാഗങ്ങള്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ Read More …

ഐപിഎല്‍: ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലെ മത്സരങ്ങള്‍ കേരളത്തിലേക്ക്

തിരുവനന്തപുരം: ഐപിഎല്‍ ചെന്നൈ, ബംഗളൂരു ടീമിന്റെ ഹോം മാച്ചുകള്‍ കേരളത്തിലേക്ക് മാറ്റിയേക്കും. ചെന്നൈയില്‍ ഐപിഎല്‍ മത്സരം നടത്തരുതെന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് മത്സരം മാറ്റുന്നത് സംബന്ധിച്ച്‌ ബിസിസിഐ കേരള ക്രിക്കറ്റ് അസോസിയേഷന്റെ അഭിപ്രായം തേടിയിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം നല്‍കാമെന്ന് മറുപടി നല്‍കിയിട്ടുണ്ട്. കാവേരി ബോര്‍ഡ് രൂപീകരിക്കുന്നതുവരെ ചെന്നൈയില്‍ ഐപിഎല്‍ മല്‍സരങ്ങള്‍ നടത്താന്‍ Read More …

ഇത് ഐപിഎല്‍ കളിക്കാനുള്ള സമയമല്ല: രജനീകാന്ത്

ചെന്നൈ: കാവേരി നദീജല പ്രശ്നം തമിഴ്‌നാട്ടില്‍ കത്തുമ്ബോള്‍ ചെന്നൈയില്‍ ഐപിഎല്‍ നടത്തുന്നതിനെതിരെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. ഇത് ഐ പി എല്‍ കളിക്കാനുള്ള സമയമല്ല. കാവേരി പ്രേശ്നത്തില്‍ ഒറ്റകെട്ടായി പ്രധിഷേധിക്കണമെന്നു ചെന്നൈയില്‍ സിനിമ താരങ്ങള്‍ നടത്തിയ പ്രതിഷേധത്തില്‍ രജനി പറഞ്ഞു. കളിക്കളത്തില്‍ ചെന്നൈ താരങ്ങളും പ്രതിഷേധത്തിന്റെ ഭാഗമാകണമെന്നു ആഹ്വനം ചെയ്ത രജനി മത്സരങ്ങളില്‍ കറുത്ത ബാഡ്ജ് പതിച്ചു Read More …

ഇന്ത്യയും ചൈനയും ഒപ്പം വേണം: നേപ്പാള്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേപ്പാള്‍ മണ്ണില്‍ ഇടമുണ്ടാകില്ലെന്ന് പ്രഖ്യാപിച്ച്‌ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി. ഇന്ത്യാ സന്ദര്‍ശനത്തിനായി രാജ്യത്ത് എത്തിയപ്പോഴാണ് നേപ്പാള്‍ പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാവരുമായും സൗഹൃദമെന്നതാണ് നേപ്പാളിന്റെ വിദേശനയം. അതിനാല്‍ തന്നെ ഇന്ത്യയും ചൈനയും നേപ്പാളിന് ഒപ്പം വേണം. അയല്‍ക്കാര്‍ക്കിടയിലെ ബന്ധത്തില്‍ വിശ്വാസം എന്ന ഘടകത്തിനു നിര്‍ണായക സ്ഥാനമുണ്ട്. ഇരു രാജ്യങ്ങളും Read More …

ആന്ധ്രക്ക് പ്രത്യേക പദവി: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ ടി.ഡി.പി എം.പിമാരുെട സമരം

ന്യൂഡല്‍ഹി: ആന്ധ്രക്ക്​ പ്രത്യേക പദവി ആവശ്യ​പ്പെട്ട്​ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിക്ക്​ മുന്നില്‍ തെലുഗു ദേശം പാര്‍ട്ടി എം.പി മാരുടെ സമരം. നമ്ബര്‍ ​7, ലോക്​ കല്യാണ്‍മാര്‍ഗിലെ വസതിക്ക്​ മുന്നിലായിരുന്നു സമരം. തുടര്‍ന്ന്​ ബലപ്രയോഗത്തിലൂടെ സമരക്കാരെ തുഗ്ലക്​ റോഡ്​ പൊലീസ്​ സ്​റ്റേഷനിലേക്ക്​ മാറ്റി. പൊലീസ്​ പിടിച്ചുകൊണ്ടുപോകു​േമ്ബാഴും എം.പിമാര്‍ എന്‍.ഡി.എ സര്‍ക്കാറിനെതിരായ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിക്കാണിക്കുന്നുണ്ടായിരുന്നു. നേരത്തെ, പാര്‍ല​െമന്‍റ്​ ബജറ്റ്​ Read More …

കാവേരി നദീജല തര്‍ക്കം; കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കി നടികര്‍ സംഘത്തിന്റെ കൂട്ടായ്മ

ചെന്നൈ: കാവേരി അന്തര്‍സംസ്ഥാന നദീജല തര്‍ക്കത്തെതുടര്‍ന്ന് കാവേരി ജല വിനിയോഗ ബോര്‍ഡ് രൂപീകരിക്കാത്തതില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമാകുന്നു. തമിഴ് സിനിമ പ്രവര്‍ത്തകരുടെ സംഘടനയായ നടികര്‍ സംഘത്തിന്റെ പ്രതിഷേധ കൂട്ടായ്മയാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. വിജയ്, സൂര്യ, ധനുഷ്, വിവേക് തുടങ്ങിയ മുന്‍ നിര താരങ്ങളെല്ലാം കൂട്ടായ്മയില്‍ പങ്കെടുക്കുന്നുണ്ട്. വിഷയത്തില്‍ സ്വീകാര്യമായ പരിഹാരമാര്‍ഗ്ഗം കാവേരി മാനേജ്‌മെന്റ് Read More …