മഹാരാഷ്ട്രയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ മാവോയിസ്റ്റുകളെന്ന് ബി.ജെ.പി എം.പി പൂനം മഹാജന്‍

മുംബൈ: മഹാരാഷ്ട്രയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ മാവോയിസ്റ്റുകളെന്ന് ബി.ജെ.പി എം.പി പൂനം മഹാജന്‍. അര്‍ബന്‍ മാവോയിസ്റ്റ് എന്നാണ് പൂനം മഹാജന്‍ മഹാരാഷ്ട്ര കര്‍ഷകരെ വിളിച്ചത്. കര്‍ഷകര്‍ കമ്മ്യൂണിസ്റ്റുകളുടെ കൊടിപിടിച്ചിരിക്കുകയാണ്. നഗരത്തിലെ മാവോയിസ്റ്റുകള്‍ അവരെ ദുരുപയോഗം ചെയ്യുന്നു. ഇത് അര്‍ബന്‍ മാവോയിസമാണ്. മഹാരാഷ്ട്രയിലെ ആദിവാസികള്‍ അര്‍ബന്‍ മാവോയിസത്തിന്റെ പിടിയിലാണ്. പൂനെയാണ് ഇതിന്റെ കേന്ദ്രം എന്നും പൂനം പറഞ്ഞു. Read More …

ധനമന്ത്രിയുടെ മന്ത്രിയുടെ മകള്‍ക്ക് ചോക്സിയുമായി ബന്ധം, ജെയ്റ്റ്ലിക്കെതിരെ ആരോപണവുമായി രാഹുല്‍

ദില്ലി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. പഞ്ചാബ് നാഷണല്‍ ബാങ്കിലെ വായ്പാത്തട്ടിപ്പുമായി ബന്ധപ്പെട്ട് ജെയ്റ്റ്ലിയുടെ മകള്‍ക്ക് പങ്കുണ്ടെന്നാണ് രാഹുല്‍ ആരോപിച്ചിരിക്കുന്നത്. അതുകൊണ്ടാണ് മെഹുല്‍ ചോക്സിയെ പറ്റിയും നീരവ് മോദിയെ പറ്റിയും അദ്ദേഹം ഒരക്ഷരം മിണ്ടാത്തത്. മകളെ സംരക്ഷിക്കാനാണ് ജെയ്റ്റ്ലി ശ്രമിച്ച്‌ കൊണ്ടിരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. ജെയ്റ്റ്ലിയുടെ മകള്‍ Read More …

മഹാരാഷ്​ട്രയിലെ കര്‍ഷക പ്രക്ഷോഭം ഇന്ന്​ അവസാനിച്ചേക്കും

മും​ബൈ: മഹാരാഷ്​ട്രയിലെ കര്‍ഷക ജാഥ ഇന്ന്​ അവസാനിച്ചേക്കുമെന്ന്​ സൂചന. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​നാവിസുമായി കര്‍ഷക പ്രതിനിധികള്‍ നടത്തിയ കൂടിക്കാഴ്​ചയില്‍ ലഭിച്ച ഉറപ്പുകളുടെ അടിസ്​ഥാനത്തിലാണ്​ പ്രക്ഷോഭം അവസാനിപ്പിക്കുന്നതെന്നാണ്​ റിപ്പോര്‍ട്ട്​. ആദിവാസികളുടെ ഭൂമി പ്രശ്​നം അടിയന്തരമായി പരിഗണിക്കാമെന്നും വനഭൂമിയുമായി ബന്ധപ്പെട്ട പ്രശ്​നങ്ങള്‍ ആറുമാസത്തിനകം സര്‍ക്കാര്‍ പരിഹരിക്കുമെന്നും ഫട്​നാവിസ്​ കര്‍ഷക നേതാക്കള്‍ക്ക്​ ഉറപ്പ്​ നല്‍കി. ആദിവാസി മേഖലയിലെ വിവാദമായ പട്ടയ Read More …

ഐതിഹാസിക കര്‍ഷക മുന്നേറ്റത്തിന് പിന്തുണയുമായി രാഹുല്‍ ഗാന്ധിയും

മുംബൈ: കത്തുന്ന മഹാരാഷ്ട്രയുടെ കര്‍ഷക രോഷത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും. ഇത് മഹാരാഷ്ട്രയിലെ കര്‍ഷകരുടെ മാത്രം പ്രശ്‌നമല്ലെന്നും ഇന്ത്യയിലെ മുഴുവന്‍ കര്‍ഷകരുടെയും പ്രശ്‌നമാണെന്നും രാഹുല്‍ പറഞ്ഞു.

പാര്‍ലമെന്റില്‍ല്‍ ബഹളം; ഇരുസഭകളും നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി: ആന്ധ്രക്ക് പ്രത്യേക പദവി നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് രാജ്യസഭയും ലോക സഭയും നിര്‍ത്തിവെച്ചു. രാജ്യസഭ രണ്ടു മണിവരെയും ലോക സഭ 12 മണിവരെയുമാണ് നിര്‍ത്തിവെച്ചത്. ആന്ധ്രക്ക് പ്രത്യേക പദവി ആവശ്യപ്പെട്ട് തെലുങ്കുദേശം പാര്‍ട്ടി, വൈ.എസ്. ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി എം.പിമാര്‍ പാര്‍ലമെന്റ് പരിസരത്ത് പ്രതിഷേധിച്ചിരുന്നു. തെരഞ്ഞെടുപ്പ് പരിഷ്‌കാരത്തെ ചൊല്ലി തൃണമൂല്‍ കോണ്‍ഗ്രസ് Read More …

ഗ്രില്‍ഡ് ചിക്കന്‍ നമുക്ക് എട്ടിന്റെ പണി തരും

ഗ്രില്‍ഡ് ചിക്കന്‍ വിഭവങ്ങള്‍ വൃക്കയിലുണ്ടാകുന്ന അര്‍ബുദത്തിന് കാരണമാകുമെന്ന് പുതിയ പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. ഉയര്‍ന്ന താപനിലയില്‍ തീയില്‍വെച്ച്‌ നേരിട്ട് പാചകം ചെയ്യുന്ന മാംസ വിഭവങ്ങളും ഇത് പാചകം ചെയ്യാനുപയോഗിക്കുന്ന മറ്റ് വസ്തുക്കളും കിഡ്നിയെ പ്രതികൂലമായി ബാധിക്കും. ഗ്രില്‍ഡ് ചിക്കന്‍ പോലെയുള്ളവ സ്ഥിരമായി കഴിച്ചാല്‍, ഗില്ലന്‍ബാര്‍ സിന്‍ഡ്രോം(ജിബിഎസ്) എന്ന തരത്തിലുള്ള പക്ഷാഘാതം വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്. പൂര്‍ണമായും Read More …

വി മുരളീധരന്‍ രാജ്യസഭയിലേക്ക്, ബിഡിജെഎസിനെ തഴഞ്ഞു

ദില്ലി: ബിജെപി ദേശീയനിര്‍വാഹകസമിതി അംഗം വി മുരളീധരനെ രാജ്യസഭയിലെത്തിക്കാന്‍ പാര്‍ട്ടി കേന്ദ്രനേതൃത്വം ഒരുങ്ങുന്നു. വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മുരളീധരനെ മത്സരിപ്പിക്കാനാണ് നീക്കം. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ഒന്നില്‍ നിന്ന് മത്സരിപ്പിക്കാനാണ് തീരുമാനം. അതേസമയം, എന്‍ഡിഎ സഖ്യകക്ഷിയായ ബിഡിജെഎസിന് രാജ്യസഭാ സീറ്റ് നല്‍കില്ലെന്നാണ് സൂചന. നേരത്തെ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് Read More …

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ഉറപ്പ്; ആര്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി

ന്യൂഡല്‍ഹി: പൊതു തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചരണ വിഷയം അയോധ്യ ആകുമെന്ന സൂചന നല്‍കി ആര്‍എസ്‌എസ്. ആയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നത് തീര്‍ച്ചയായ കാര്യമെന്ന് ആര്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി വ്യക്തമാക്കി. ഇതിനായി സുപ്രീംകോടതി വിധി കാത്തിരിക്കുകയാണ്. രാമക്ഷേത്രം നിലനില്‍ക്കുന്ന സ്ഥലത്ത് എത്രയും വേഗം നിര്‍മ്മാണം തുടങ്ങാനുള്ള നീക്കം ആരംഭിക്കും. സുപ്രീം കോടതി വിധി രാമക്ഷേത്രത്തിന് Read More …