കല്‍ബുര്‍ഗി വധം; പ്രത്യേക അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ സുപ്രിം കോടതി നോട്ടീസ്

ദില്ലി: എംഎം കല്‍ബുര്‍ഗിയുടെ കൊപാതകം അന്വേഷിക്കാനായി പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ ആവശ്യപ്പെട്ട് ഭാര്യ നല്‍കിയ ഹര്‍ജിയില്‍ സുപ്രിം കോടതി നോട്ടീസ്. കല്‍ബുര്‍ഗിയുടെ ഭാര്യ ഉമാ ദേവി നല്‍കിയ ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടാണ് കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും അന്വേഷണ ഏജന്‍സിക്കും നോട്ടീയ് നല്‍കിയിരിക്കുന്നത്. സുപ്രിം കോടതി നല്‍കിയ നോട്ടീസില്‍ ആറാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിര്‍ദേശം. Read More …

ഇതും ഒരു സമരം; ജിഎസ്ടിക്കെതിരെ സാനിട്ടറി നാപ്കിനുകളില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി സാമൂഹ്യ പ്രവര്‍ത്തകര്‍

ഭോപ്പാല്‍ : സാനിട്ടറി നാപ്കിനുകള്‍ക്ക് ഏര്‍പ്പെടുത്തിയ നികുതി ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിച്ച് നാപ്കിനുകളില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി മധ്യപ്രദേശില്‍നിന്നുള്ള സാമൂഹ്യ പ്രവര്‍ത്തകര്‍. സാനിട്ടറി നാപ്കിനുകള്‍ക്ക് 12 ശതമാനം ജി എസ് ടി ഏര്‍പ്പെടുത്തിയതിലുള്ള പ്രതിഷേധം അറിയിക്കാനും, ആര്‍ത്തവകാല ശുചിത്വത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ അറിയിക്കാനുമാണ് സ്ത്രീകളെകൊണ്ട് നാപ്കിനുകളില്‍ സന്ദേശം എഴുതിച്ച് പ്രധാനമന്ത്രിക്ക് അയച്ചുകൊടുക്കാന്‍ തീരുമാനിച്ചത്. മധ്യപ്രദേശിലെ ഗ്വാളിയോറില്‍നിന്നുള്ള സമൂഹിക Read More …

കേസ് മാറ്റിവെക്കണമെന്ന് അഭിഭാഷകര്‍ ; ലാവലിന്‍ കേസ് പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

ന്യൂഡല്‍ഹി : ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി നാളത്തേക്ക് മാറ്റി. കേസ് മാറ്റിവെക്കണമെന്ന അഭിഭാഷകരുടെ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി. കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെ ഉള്ളവരെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ അപ്പീലും പ്രതികളായ കസ്തൂരി രംഗ അയ്യര്‍, ആര്‍ ശിവദാസന്‍ എന്നിവര്‍ നല്‍കിയ അപ്പീലുമാണ് കോടതി പരിഗണിച്ചത്.     Read More …

500 രൂപയ്ക്ക് ആധാര്‍ ചോര്‍ത്താമെന്ന് കണ്ടെത്തിയ റിപ്പോര്‍ട്ടര്‍ അവാര്‍ഡ് അര്‍ഹിക്കുന്നുവെന്ന് സ്നോഡന്‍

ന്യൂഡല്‍ഹി : ആധാര്‍ വിവരങ്ങള്‍ 500 രൂപയ്ക്ക് ചോര്‍ത്താം എന്ന ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തു കൊണ്ടുവന്ന പത്രപ്രവര്‍ത്തക അവാര്‍ഡ് അര്‍ഹിക്കുന്നുവെന്ന് സൈബര്‍ ആക്ടിവിസ്റ്റ് എഡ്വേര്‍ഡ് സ്നോഡന്‍. ട്രിബ്യൂണ്‍ ദിനപത്രമാണ് കഴിഞ്ഞ ആഴ്ച അവരുടെ ഒരു ജേര്‍ണലിസ്റ്റിന് 500 രൂപയ്ക്ക് ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിക്കിട്ടിയത് റിപ്പോര്‍ട്ട് ചെയ്തത്. ഈ വാര്‍ത്തയുടെ പേരില്‍ അന്വേഷണം നടത്തുന്നതിന് പകരം ആധാര്‍ Read More …

സിനിമ തീയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: സിനിമ തീയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി. തീയേറ്ററുകളില്‍ വേണമെങ്കില്‍ ദേശീയ ഗാനം കേള്‍പ്പിക്കാമെന്നും സുപ്രീം കോടതി നിര്‍ദേശം നല്‍കി. 2016 നവംബറിലെ ഉത്തരവ് സുപ്രീംകോടതി ഭേദഗതി ചെയ്തു. തീയറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന ഉത്തരവ് തല്‍ക്കാലം മരവിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. 2016 നവംബര്‍ 30 Read More …

ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മു: ജമ്മു കാശ്മീരിലെ അനന്തനാഗ് ജില്ലയിലെ കോകെര്‍നാഗ് മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് സുരക്ഷാസേന പരിശോധന നടത്തുന്നതിനിടയിലാണ് വെടിവെയ്പ് ഉണ്ടായത്. അതേതുടര്‍ന്ന് സുരക്ഷാസേന നടത്തിയ ശക്തമായ പ്രത്യാക്രമണത്തിലാണ് രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടത്. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കേരളത്തില്‍ സിപിഎം പാക് പതാക ഉയര്‍ത്തല്‍ ഉള്‍പ്പെടെയുളള ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കുടപിടിക്കുന്നു: ബിജെപി

പാലക്കാട്: റിപ്പബ്ലിക്ക് ദിനത്തില്‍ കേരളത്തില്‍ മോഹന്‍ ഭാഗവത് വീണ്ടും പതാക ഉയര്‍ത്തുമെന്ന്് ആര്‍.എസ്.എസ് പ്രഖ്യാപിച്ചതിന് പിന്നാലെ സി.പി.ഐ.എമ്മിനെതിരെ ബി.ജെ.പി . സിപിഎം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതായി ബിജെപി നേതാവ് ശിവശങ്കരന്‍ ആരോപിച്ചു. സംസ്ഥാനത്ത് സി.പി.ഐ.എം പിന്തുണയോടെ പാക് ദേശീയപതാക ഉയര്‍ത്തലും തീവ്രവാദ സംഘടനകളുടെ പരിശീലനവും നടക്കുന്നു. ഇതിനിടെ പതാക ഉയര്‍ത്തുന്നത് ഉള്‍പ്പെടെയുളള വിഷയങ്ങളെ വര്‍ഗീയവല്‍ക്കരിക്കാനാണ് സംസ്ഥാന Read More …

സ്വവര്‍ഗാനുരാഗം കുറ്റകരമെന്ന വിധി സുപ്രീംകോടതി പുനപ്പരിശോധിക്കും

ന്യൂഡല്‍ഹി: സ്വവര്‍ഗാനുരാഗം കുറ്റകരമെന്ന വിധി സുപ്രീംകോടതി പുനപ്പരിശോധിക്കും. സെക്ഷന്‍ 377 പ്രകാരം സ്വവര്‍ഗാനുരാഗം കുറ്റമാണെന്ന് നേരത്തേ സുപ്രീംകോടതി വിധിച്ചിരുന്നു. ഈ വകുപ്പാണ് കോടതി പുന:പ്പരിശോധനക്ക് വിധേയമാക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് സെക്ഷന്‍ 377ന്റെ ഭരണഘടന സാധുത പരിശോധിക്കാന്‍ കൂടുതല്‍ അംഗങ്ങളുള്ള ബെഞ്ചിന്റെ പരിഗണനക്ക് വിട്ടിരിക്കുന്നത്. ഒരു വ്യക്തിയോ ഒരു കൂട്ടം വ്യക്തികളോ Read More …