31ന് നിലപാട് പ്രഖ്യാപിക്കും; രാഷ്ട്രീയ പ്രവേശന സൂചന നല്‍കി രജനി

ചെന്നൈ: നടന്‍ കമല്‍ഹാസന് പിന്നാലെ രാഷ്ട്രീയ പ്രവേശന സൂചന നല്‍കി തമിഴ്‌നാടിന്റെ സ്‌റ്റൈല്‍മന്നന്‍ രജനീകാന്തും. ദൈവം സഹായിച്ചാല്‍ താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് രജനീകാന്ത് പറഞ്ഞു. ചെന്നൈയിലെ കോടമ്പാക്കത്ത് വിളിച്ചു ചേര്‍ത്ത ആരാധക സംഗമത്തിലാണ് രജനി രാഷ്ട്രീയ പ്രവേശനത്തില്‍ നിലപാട് വ്യക്തമാക്കിയത്.     തന്റെ രാഷ്ട്രീയ പ്രവേശനം ജനങ്ങള്‍ എങ്ങിനെ കാണുവെന്ന് അറിയില്ല. എന്നാല്‍ മാധ്യമങ്ങള്‍ക്ക് Read More …

ഹലാല്‍ ഫായ്ദയ്‌ക്കെതിരെ ലീഗ്

ന്യൂഡല്‍ഹി: ഇസ്ലാമിക് ബാങ്കിംഗ് മോഡലില്‍ സഹകരണ പ്രസ്ഥാനത്തിനുള്ള നീക്കം പ്രായോഗികമല്ലെന്ന് മുസ്ലീം ലീഗ്. ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ.മജീദാണ് ിക്കാര്യം വ്യക്തമാക്കിയത്. ഈ വിഷയത്തില്‍ മുഖ്യമന്ത്രി തന്നെ ആശങ്ക പ്രകടിപ്പിച്ചത് ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. മുത്തലാഖ് സംബന്ധിച്ച് പാര്‍ലമെന്റില്‍ വരുന്ന ബില്‍ അപ്രായോഗികമാണെന്നും.

യോഗി ആദിത്യനാഥിനൊപ്പം പ്രധാനമന്ത്രിയുടെ മജന്ത ലൈന്‍ മെട്രോ ഉദ്ഘാടനയാത്ര

ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയിലെ കല്‍കാജിയെയും നോയിഡയിലെ ബോട്ടാണിക്കല്‍ ഗാര്‍ഡനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഡല്‍ഹി മെട്രോയുടെ പുതിയ പാത പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. നോയിഡയില്‍ നിന്ന് ഓഖ്‌ല പക്ഷി സങ്കേതത്തിലേക്കുളള പുതിയ മെട്രോ ട്രെയിന്‍ ഫ്‌ലാഗ് ഓഫും അദ്ദേഹം നിര്‍വ്വഹിച്ചു. മജന്തലൈന്‍ എന്ന് പേരിട്ടിരിക്കുന്ന മെട്രോ പാത ഉദ്ഘാടനം നിര്‍വ്വഹിച്ച പ്രധാനമന്ത്രി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി Read More …

സ്‌കൂളില്‍ ഹിജാബിനും ബുര്‍ഖയ്ക്കും കര്‍ശന വിലക്ക് : കാരണം വ്യക്തമാക്കി സ്‌കൂള്‍ അധികൃതര്‍

മുംബൈ: മുംബ്രൈയിലെ സ്വകാര്യ സ്‌കൂളില്‍ മുഖം മറയ്ക്കുന്ന ശിരോവസ്ത്രങ്ങളായ ബുര്‍ഖയ്ക്കും ഹിജാബിനും കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തി. സ്‌കൂള്‍ കൊമ്‌ബൌണ്ടില്‍ കയറണമെങ്കില്‍ ഇനി മുതല്‍ ഇത്തരം ശിരോവസ്ത്രങ്ങള്‍ പാടില്ല. കുട്ടികള്‍ക്ക് മാത്രമല്ല രക്ഷിതാക്കള്‍ക്കും സ്‌കൂളിലെത്തുന്ന എല്ലാവര്‍ക്കും ഈ വിലക്ക് ബാധകമാണ്. സ്‌കൂള്‍ പരിസരം വിട്ടു പോകുന്നതുവരെ മുഖം മറയ്ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. സുരക്ഷാ കാരണങ്ങള്‍ Read More …

എല്ലാ ജനങ്ങള്‍ക്കും ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: എല്ലാവര്‍ക്കും ക്രിസ്തുമസ് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ ഓര്‍ക്കുന്ന ഈ ദിനത്തില്‍ സന്തോഷവും സമാധാനവും അഭിവൃദ്ധിയും കൈവരിക്കാന്‍ ഇടയാകട്ടെയെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ആര്‍.കെ നഗര്‍ : ദിനകരന് 40,707 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വന്‍ വിജയം

ചെന്നൈ: അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി.ടി.വി.ദിനകരന്‍ 40,707 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ജയലളിതയ്ക്ക് കഴിഞ്ഞ തവണ ലഭിച്ച 39,545 വോട്ടിന്റെ ഭൂരിപക്ഷത്തെ മറികടന്ന് കൊണ്ടാണ് ദിനകരന്‍ വിജയം സ്വന്തമാക്കിയത്. അതേസമയം, അണ്ണാ ഡി.എം.കെ ഏജന്റുമാര്‍ ദിനകരന്റെ ഏജന്റുമാരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് വോട്ടെണ്ണല്‍ അല്പനേരം നിറുത്തിവച്ചു. Read More …

നോട്ട് നിരോധനം ബാധിച്ചില്ലെന്ന കണക്കുണ്ടാക്കാന്‍ മോഡി സര്‍ക്കാര്‍ സി.എസ്.ഒയില്‍ സമ്മര്‍ദ്ദം ചെലുത്തി: സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: നോട്ട് നിരോധന വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി. നോട്ട് നിരോധനം തിരിച്ചടിയായെന്ന് സ്വാമി ആവര്‍ത്തിച്ചു. എന്നാല്‍ ഇത് മറച്ചു വയ്ക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍, സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന് (സി.എസ്.ഒ) മേല്‍ സമ്മര്‍ദദം ചെലുത്തിയെന്ന് സ്വാമി ആരോപിച്ചു. ഹൈദരാബാദില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുശട സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമി. ജി.ഡി.പിയുടെ ത്രൈമാസ Read More …

ആര്‍.കെ നഗറില്‍ നോട്ടയ്ക്കും പിന്നില്‍ ബി ജെ പി

ചെന്നൈ: രാഷ്ട്രീയ സമവാക്യങ്ങള്‍ തെറ്റിച്ച ആര്‍.കെ നഗര്‍ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കാരു നാഗരാജന്‍ നോട്ടയ്ക്കും പിന്നില്‍ ആറാമത്. വോട്ടെണ്ണല്‍ ആറ് റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ നോട്ടയ്ക്ക് ആയിരത്തിലധികം വോട്ടുകള്‍ കിട്ടിയപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് വെറും 485 വോട്ടുകള്‍ മാത്രം. ആര്‍.കെ നഗറിലെ ഒരു ബൂത്തില്‍ നോട്ടയ്ക്ക് 102 വോട്ടുകള്‍ Read More …