ഒടുവില്‍ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമായി; ജയറാം താക്കൂര്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി

ന്യൂഡെല്‍ഹി:  ഒടുവില്‍ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമായി. ജയറാം താക്കൂര്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി. ഇതോടെ ദിവസങ്ങളായി പാര്‍ട്ടിയില്‍ നിലനിന്ന തര്‍ക്കമാണ് ഒത്തുതീര്‍പ്പായത്. കോണ്‍ഗ്രസിനെ അട്ടിമറിച്ച് ഹിമാചലില്‍ വന്‍ ഭൂരിപക്ഷമാണ് ബി.ജെ.പി നേടിയത്. എന്നാല്‍ മുഖ്യമന്ത്രിയെ തെരഞ്ഞടുക്കുന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഹിമാചല്‍ പ്രദേശിലെ പാര്‍ട്ടി അധ്യക്ഷനായി പ്രവര്‍ത്തിച്ച് പരിചയമുള്ള താക്കൂര്‍ 1998 മുതല്‍ നിയമസഭാംഗമാണ്. Read More …

സര്‍ക്കാരിനെതിരായ ജനവിധിയെന്ന് ദിനകരന്‍

തമിഴ്‌നാട് സര്‍ക്കാരിനെതിരായ ജനവിധിയാണ് ആര്‍കെ നഗറിലേതെന്ന് അണ്ണാ ഡിഎംകെ വിമത സ്ഥാനാര്‍ഥി ടിടിവി ദിനകരന്‍. ആര്‍കെ നഗര്‍ ഉപതെരഞ്ഞേടുപ്പ് ഫലം പുറത്തു വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ദിനകരന്‍ പ്രതികരിച്ചത്. ഫലം പൂര്‍ണമായി പുറത്തുവന്നില്ലെങ്കിലും ലീഡ് നിലയില്‍ വ്യക്തമായ ആധിപത്യത്തോടെ മുന്നേറുകയാണ് ദിനകരന്‍. ആര്‍കെ നഗറിലെ ജനവിധി തനിക്ക് അനുകൂലമാണ്. ചിഹ്നമല്ല, യോഗ്യനായ സ്ഥാനാര്‍ഥിയെയാണ് ജനങ്ങള്‍ സ്വീകരിച്ചതെന്നും മധുര Read More …

ടിവി, പത്രം, കൊതുകുവലയടക്കം പ്രത്യേക പരിഗണന; ജയിലിലും ലാലു വിഐപി

റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ കഴിഞ്ഞ ദിവസം കുറ്റക്കാരനെന്ന് കണ്ടെത്തിയ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന് ജയിലില്‍ വിഐപി പരിഗണനയെന്ന് ആരോപണം. റാഞ്ചിയിലെ ബിര്‍സ മുണ്ട ജയിലിലാണ് ലാലു ഇപ്പോള്‍. ലാലുവിന് ദിവസവും പത്രവും ടെലിവിഷനും ലഭ്യമാകും. ഇതുകൂടാതെ കിടക്കയും കൊതുകുവലയും ജയിലിലുണ്ട്. വീട്ടില്‍ പാചകം ചെയ്യുന്ന ഭക്ഷണം എത്തിക്കുന്നതിനും, Read More …

ഡല്‍ഹി മെട്രോയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന്‌കെജ്രിവാളിനെ ഒഴിവാക്കി; പ്രധാനമന്ത്രിയും യുപി മുഖ്യമന്ത്രിയും ഉദ്ഘാടകര്‍

ന്യുഡല്‍ഹി: ഡല്‍ഹി മെട്രോയുടെ അനുബന്ധ നിര്‍മ്മാണത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഒഴിവാക്കി. ന്യു മാഗെന്ത ലൈന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നുമാണ് കെജ്രിവാളിനെ ഒഴിവാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേര്‍ന്ന് ഡിസംബര്‍ 25ന് മെട്രോ ഉദ്ഘാടനം ചെയ്യും. നോയിഡയില്‍ നിന്ന് ആരംഭിച്ച് ഡല്‍ഹിയിലെ കല്‍ക്കജിയില്‍ അവസാനിക്കുന്ന മെട്രോ Read More …

കാലിത്തീറ്റകുംഭകോണം: ലാലു പ്രസാദ് യാദവ് വീണ്ടും ജയിലിലേക്ക്, ജഗന്നാഥ് മിശ്രയെ വെറുതെ വിട്ടു

റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസില്‍ ബിഹാര്‍ മുന്‍മുഖ്യമന്ത്രി ലാലു പ്രസാദ് യാദവും മറ്റ് 15 പ്രതികളും കുറ്റക്കാരനെന്ന് കോടതി. അതേസമയം, കോണ്‍ഗ്രസിന്റെ മുന്‍മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര ഉള്‍പ്പെടെ ആറുപേരെ കോടതി കുറ്റവിമുക്തരാക്കി. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. ലാലുവിന്റെ ശിക്ഷ ജനുവരി മൂന്നിലേക്ക് മാറ്റി. 22 പ്രതികള്‍ക്കെതിരായ വിധിയാണ് ഇന്ന് Read More …

പൊതുമേഖലാ ബാങ്കുകള്‍ അടച്ചുപൂട്ടുമെന്ന അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമെന്ന് റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: ബാങ്ക് ഓഫ് ഇന്ത്യക്ക് മേല്‍ നിയന്ത്രണമേര്‍പ്പെടുത്താനുള്ള റിസര്‍വ് ബാങ്ക് തീരുമാനത്തിനു പിന്നാലെ പൊതുമേഖലാ ബാങ്കുകള്‍ അടച്ചുപൂട്ടുമെന്ന തരത്തില്‍ പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. സമൂഹമാധ്യമങ്ങളില്‍ തെറ്റായ പ്രചരണങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് റിസര്‍വ് ബാങ്കിന്റെ പ്രതികരണമെന്നും എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ചില പൊതുമേഖലാ ബാങ്കുകള്‍ ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുകയാണെന്ന് ചില Read More …

ബി.ജെ.പിയുടെ അടിസ്ഥാനം നുണയാണെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബി.ജെ.പി നുണയില്‍ കെട്ടിപ്പൊക്കിയ പ്രസ്ഥാനമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാര്‍ട്ടി അധ്യക്ഷനായ ശേഷമുള്ള കോണ്‍ഗ്രസിന്റെ ആദ്യ പ്രവര്‍ത്തകസമിതി യോഗത്തിന് ശേഷം സംസാരിക്കുമ്പോഴാണ് ബി.ജെ.പിക്കെതിരെ രാഹുല്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്. 2 ജി ഇടപാടിലെ സത്യമെന്താണെന്ന് എല്ലാവര്‍ക്കും അറിയാം. ഇപ്പോള്‍ അത് തെളിഞ്ഞിരിക്കുകയാണ്. എന്നിട്ടും ഇതുസംബന്ധിച്ച് പ്രതികരണം നടത്താന്‍ മോദി തയാറാകാത്തതെന്താണെന്നും രാഹുല്‍ ചോദിച്ചു. ജി.എസ്.ടിയെന്നത് Read More …

ഗുജറാത്തില്‍ റീകൗണ്ടിങ് ആവശ്യപ്പെട്ടതിന് പിന്നാലെ വോട്ടിങ് മെഷീനുമായി പോയ ട്രക്ക് മറിഞ്ഞു; അട്ടിമറിയെന്ന് ഹര്‍ദിക് പട്ടേല്‍

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുമായി പോയ ട്രക്ക് മറിഞ്ഞു. നുറോളം വോട്ടിങ് യന്ത്രങ്ങള്‍ ട്രക്കിലുണ്ടായിരുന്നു. റീകൗണ്ടിങ് ആവശ്യപ്പെട്ട് പരാതി നല്‍കിയതിന് പിന്നാലെ ലോറി മറിഞ്ഞതില്‍ അസ്വാഭാവികതയുണ്ടെന്ന് പട്ടേല്‍ പ്രക്ഷോഭ സമിതി നേതാവ് ഹര്‍ദിക് പട്ടേല്‍ ആരോപിച്ചു. സംഭവം അട്ടിമറിയാണെന്നും ഹര്‍ദിക് ആരോപിച്ചു. ഗുജറാത്തിലെ ബറൂച്ചിന് സമീപമാണ് കഴിഞ്ഞ ദിവസം ട്രക്ക് Read More …