ലോക്‌സഭാ തെരഞ്ഞെടുപ്പ്; ബിഹാറില്‍ 35 സീറ്റുകള്‍ നേടുകയാണ് ലക്ഷ്യമെന്ന് ബിജെപി

നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു എന്‍ഡിഎ സഖ്യം വിട്ടതിന് പിന്നാലെ 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ 35 സീറ്റുകള്‍ നേടുകയെന്ന ലക്ഷ്യവുമായി ബിജെപി. ചൊവ്വാഴ്ച ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെയും സാന്നിധ്യത്തില്‍ ബിഹാര്‍ ബിജെപി കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു. ബിഹാര്‍ Read More …

വിവാദ ഭൂമിയിടപാട് : മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ ഹര്‍ജികള്‍ പരി​ഗണിക്കുന്നത് സുപ്രീംകോടതി മാറ്റി

ദില്ലി: സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാട് കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ ഹര്‍ജികള്‍ പരി​ഗണിക്കുന്നത് സുപ്രീംകോടതി അടുത്തമാസം എട്ടിലേക്ക് മാറ്റി. ഹൈക്കോടതിയിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരുടെ ആവശ്യവും കോടതി അന്ന് പരിഗണിക്കും. വിശദമായി വാദം കേള്‍ക്കേണ്ട കേസാണ് ഇതെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

സവര്‍ക്കറുടെ ബാനര്‍ മാറ്റി ടിപ്പുവിന്റേത് സ്ഥാപിച്ചു; ശിവമോഗയില്‍ സംഘര്‍ഷം,ഒരാള്‍ക്ക് കുത്തേറ്റു

ബെംഗളൂരു: കര്‍ണാടകയിലെ ശിവമോഗയില്‍ ബാനര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. ഒരു സംഘം സ്ഥാപിച്ച വി.ഡി. സവര്‍ക്കറുടെ ബാനര്‍ എടുത്തുമാറ്റി മറ്റൊരു സംഘം ടിപ്പു സുല്‍ത്താന്റെ ബാനര്‍ സ്ഥാപിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിന്നാലെ പോലീസ് എത്തി ബാനറുകള്‍ നീക്കം ചെയ്തു.പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയാണ് ഇരുസംഘങ്ങളേയും Read More …

ജമ്മു കശ്മീരില്‍ തുടര്‍ച്ചയായി രണ്ട് ​ഗ്രനേഡ് ആക്രമണങ്ങള്‍; ഒരു പോലീസുകാരനും സാധാരണക്കാരനും പരിക്കേറ്റു

ശ്രീന​ഗര്‍: സ്വാതന്ത്ര്യ ദിനത്തില്‍ കശ്മീരില്‍ ഭീകരര്‍ നടത്തിയ ​ഗ്രനേഡ് ആക്രമണങ്ങളില്‍ ഒരു പോലീസുകാരനും ഒരു സാധാരണക്കാരനും പരിക്കേറ്റു. ബഡ്ഗാമിലെ ഗോപാല്‍പോര ചദൂര പ്രദേശത്താണ് ഭീകരര്‍ ഒരു ​ഗ്രനേഡ് ആക്രമണം നടത്തിയത്. കരണ്‍ കുമാര്‍ സിംഗ് എന്ന സിവിലിയന് പരിക്കേറ്റു. അദ്ദേഹത്തെ ചികിത്സയ്ക്കായി ശ്രീന​ഗറിലെ ആശുപത്രിയിലേക്ക് മാറ്റി. കരണ്‍ കുമാര്‍ സിം​​ഗിന്റെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് പോലീസ് വക്താവ് Read More …

ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; കുടിയേറ്റ തൊഴിലാളി വെടിയേറ്റു മരിച്ചു

ബന്ദിപോറ: ജമ്മു കശ്മീരില്‍ ഇന്നലെ സൈനിക ക്യാംപ് ആക്രമിക്കാനെത്തിയ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ജവാന്മാര്‍ വീരമൃത്യൂ വരിച്ചതിനു പിന്നാലെ വീണ്ടും ഭീകരാക്രമണം. ബന്ദിപോറയില്‍ വ്യാഴാഴ്ച രാത്രിയുണ്ടായ ആക്രമണത്തില്‍ ബിഹാറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളി കൊല്ലപ്പെട്ടു. മൊഹദ് അംമ്രേസ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഭീകരരുടെ വെടിയേറ്റ് ഗുരുതരാവസ്ഥയല്‍ ആശുപപത്രിയില്‍ എത്തിച്ചെങ്കിലും മൊഹദ് മരണമടയുകയായിരുന്നു. ബന്ദിപോറയിലെ സോദ്‌നാര സുംബലിലാണ് ആക്രമണം Read More …

അതിജീവിതയെ മാനസികമായി തളര്‍ത്തരുത്: പീഡനക്കേസുകളില്‍ വിചാരണയ്ക്ക് മാര്‍ഗ്ഗനിര്‍ദേശങ്ങളുമായി സുപ്രീംകോടതി

ദില്ലി: ലൈംഗിക പീഡന കേസുകളിലെ വിചാരണ സൂക്ഷമായി കൈകാര്യം ചെയ്യണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദേശിച്ചു. പീഡനക്കേസുകളില്‍ അതിജീവിതയുടെ വിസ്താരം അനന്തമായി നീളുന്ന നില പാടില്ലെന്നും പറ്റുമെങ്കില്‍ ഒരൊറ്റ സിറ്റിംഗില്‍ തന്നെ അതിജീവിതയുടെ വിസ്താരം പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. പീഡനക്കേസുകളില്‍ നീതി തേടുന്ന അതിജീവിതയ്ക്ക് മുന്നില്‍ നടപടികള്‍ കഠിനമാകുന്ന നിലയുണ്ടാവാന്‍ പാടില്ല. വിസ്താരത്തില്‍ എതിര്‍ഭാഗം അഭിഭാഷകര്‍ മാന്യതയോടെ Read More …

‘പൊരിഞ്ഞ പോരാട്ടമായിരുന്നു’; വിവാഹവേദിയില്‍ തമ്മില്‍ത്തല്ലി വരനും വധുവും; വീഡിയോ വൈറല്‍

കേട്ടുകേള്‍വിയില്ലാത്ത ആചാരങ്ങളും രീതികളും ഇന്ത്യയിലെ വിവാഹങ്ങളില്‍ ഒട്ടും പുതുമയല്ല. ഓരോ പ്രദേശത്തും പ്രത്യേക വിഭാഗങ്ങള്‍ക്കിടയിലും വിവാഹവുമായി ബന്ധപ്പെട്ട ആചാരങ്ങളില്‍ വ്യത്യസ്തതയുണ്ടാകാം. ഇതിനു പുറമെ വിവാഹവേദിയില്‍ വെച്ച് വരനും വധുവും തമ്മില്‍ തര്‍ക്കമുണ്ടാകുന്നതും ഇടയ്‌ക്കെങ്കിലും വാര്‍ത്തയില്‍ ഇടം പിടിക്കാറുണ്ട്. എന്നാല്‍ ഇതു രണ്ടും ഒരുമിച്ചു സംഭവിച്ചാലോ? അത്തരം ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.വിവാഹമണ്ഡപത്തില്‍ ഇരുന്നു പരസ്പരം Read More …

ബിഹാറില്‍ വിശാല സഖ്യസര്‍ക്കാര്‍; നിതീഷിന്റെ സത്യപ്രതിജ്ഞ ഇന്ന്

ബി ജെ പിയുമായുള്ള സഖ്യം അവസാനിപ്പിച്ച നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ബിഹാറില്‍ വിശാലസഖ്യ സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ. നിതീഷ് കുമാര്‍ മുഖ്യമന്ത്രിയും, തേജസ്വിയാദവ് ഉപമുഖ്യമന്ത്രിയുമാകും. എട്ടാം തവണയാണ് നീതിഷ് കുമാര്‍ മുഖ്യമന്ത്രിയാകുന്നത്.കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടികള്‍, മറ്റ് ചെറുകക്ഷികള്‍ എന്നിവര്‍ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം ഉണ്ടാകും. വിശാല സഖ്യത്തിന് 164 പേരുടെ Read More …