കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്; രാഷ്ട്രപതി ഭവനിലേക്ക് എംപിമാര്‍ മാര്‍ച്ച്‌ നടത്തും

രാജ്യത്തെ വിലക്കയറ്റ വിഷയത്തില്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികള്‍ ഇന്ന് നടക്കും. രാജ്യ തലസ്ഥാനങ്ങളിലും സംസ്ഥാന കേന്ദ്രങ്ങളിലും ആണ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച്‌ നടത്തും. വിലക്കയറ്റ വിഷയത്തില്‍ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങളാണ് മന്ത്രി നല്‍കിയത് എന്ന് അടക്കമാണ് കോണ്‍ഗ്രസിന്റെ ആരോപണംകനത്ത മഴയുടെ പശ്ചാത്തലത്തില്‍ Read More …

നാഷണല്‍ ഹെറാള്‍ഡ് കേസ് : കേന്ദ്രത്തിനെതിരെ പൊട്ടിത്തെറിച്ച്‌ സോണിയ

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് മുഖപത്രമായ നാഷനല്‍ ഹെറള്‍ഡിന്റെ ആസ്ഥാനത്ത് ഇഡി റെയ്ഡ് നടത്തിയതിനെതിരെ കോണ്‍ഗ്രസ് യോഗത്തില്‍ പൊട്ടിത്തെറിച്ച്‌ സോണിയ ഗാന്ധി. പാര്‍ലമെന്റില്‍ ഇന്നലെ രാവിലെ ചേര്‍ന്ന യോഗത്തില്‍ പാര്‍ട്ടി എംപിമാരെ അഭിസംബോധന ചെയ്യവേയാണു സോണിയ രോഷം കൊണ്ടത്. ‘നാഷനല്‍ ഹെറള്‍ഡിന്റെ പാരമ്ബര്യം നിങ്ങള്‍ക്കറിയില്ലേ? ജവാഹര്‍ലാല്‍ നെഹ്റു സ്ഥാപിച്ച പത്രമാണത്. രാജ്യത്തിനു സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതില്‍ വലിയ പങ്കു Read More …

‘ഹര്‍ ഘര്‍ തിരങ്ക’ കാമ്ബയിനില്‍ ബി.ജെ.പി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ‘ഹര്‍ ഘര്‍ തിരങ്ക’ കാമ്ബയിനില്‍ ബി.ജെ.പി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 52 വര്‍ഷമായി ദേശീയപതാക ഉയര്‍ത്താത്തവരാണ് ഹര്‍ ഘര്‍ തിരങ്ക കാമ്ബയിനുമായി രംഗത്തുള്ളതെന്ന് രാഹുല്‍ പറഞ്ഞു. ആര്‍.എസ്.എസിനെ ഉദ്ദേശിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. കര്‍ണാടക സന്ദര്‍ശനത്തിനിടെ ഹൂബ്ലി ജില്ലയിലെ ഖാദി ഗ്രാമം സന്ദര്‍ശിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പോസ്റ്റ്. ഹൂബ്ലിയില്‍ ദേശീയപതാക Read More …

സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി

യുഎപിഎ കേസില്‍ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി. അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബഞ്ച് ആണ് ജാമ്യാപേക്ഷ തള്ളിയത്. മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന്‍ 22 മാസമായി തടവിലാണ്. 2020 ഒക്ടോബര്‍ അഞ്ചിന് ഹത്രാസ് ബലാത്സംഗ കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടയിലായിരുന്നു അറസ്റ്റ്. ഡല്‍ഹിക്ക് അടുത്ത് മഥുര ടോള്‍ പ്ലാസയില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. Read More …

മങ്കിപോക്‌സ് രോഗികളോട് ഇടപെടുന്നത് കരുതലോടെ വേണമെന്ന് കേന്ദ്രം, സോപ്പും, സാനിറ്റൈസറും ഉപയോഗിക്കണം

ന്യൂഡല്‍ഹി: മങ്കിപോക്‌സ് പ്രതിരോധത്തില്‍ ജാഗ്രത പാലിക്കണമെന്ന് ഓര്‍മിപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗം പകരാതിരിക്കാന്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ചവരെ പ്രത്യേക മുറികളില്‍ നിരീക്ഷണത്തിലാക്കണം എന്നതാണ് പ്രദാനമായും കേന്ദ്രം മുന്നോട്ടു വച്ചിട്ടുള്ള നിര്‍ദേശം. സോപ്പും, സാനിറ്റൈസറും കൃത്യമായ ഇടവേളകളില്‍ ഉപയോഗിക്കുക, രോഗബാധിതരുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ കയ്യുറയും മാസ്‌കും ധരിക്കുക തുടങ്ങിയ മാര്‍ഗ്ഗനിര്‍ദേശങ്ങളും ആരോഗ്യമന്ത്രാലയം മുന്നോട്ടു വച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവര്‍ Read More …

ബാര്‍ ലൈസന്‍സ്: സ്മൃതി ഇറാനിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

ഡല്‍ഹി: ഗോവയിലെ ബാര്‍ ലൈസന്‍സ് വിവാദത്തില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഹൈക്കോടതിയില്‍ സ്മൃതി ഇറാനി തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് വ്യക്തമാക്കുന്ന സ്ഥാപനത്തിന്‍റെ രേഖകളാണ് പുറത്ത് വന്നത്. മന്ത്രിയുടെ ഭര്‍ത്താവിനും മകള്‍ക്കും മദ്യം വിളമ്ബുന്ന റെസ്റ്റോറന്‍റിന്‍റെ ഉടമസ്ഥതയില്‍ പങ്കുണ്ടെന്നും രേഖകളില്‍ നിന്ന് വ്യക്തം. സ്മൃതി ഇറാനിയുടെ മകളായ സോയിഷ് ഇറാനിയുടെ ഉടമസ്ഥതയില്‍ ഭക്ഷണം Read More …

ബഫര്‍സോണ്‍ : വ്യക്തത തേടി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും

ന്യൂഡല്‍ഹി : വന്യജീവി സങ്കേതങ്ങള്‍, ദേശീയപാര്‍ക്കുകള്‍ എന്നിവയുടെ ബഫര്‍സോണ്‍ സംബന്ധിച്ച ഉത്തരവില്‍ വ്യക്തത ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് ലോക്സഭയില്‍ വ്യക്തമാക്കിയതാണിത്. ഉത്തരവിലെ 44(എ), 44(ഇ) എന്നീ ഖണ്ഡികകള്‍ സംബന്ധിച്ചാണ് വിശദീകരണം തേടുന്നതെന്ന് വന്യജീവി സംരക്ഷണ നിയമ ഭേദഗതി ബില്ലിന്റെ ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ മന്ത്രി Read More …

ജി.എസ്.ടി ​സംബന്ധിച്ച വിവാദങ്ങളില്‍ പാര്‍ലമെന്റില്‍ വ്യക്തത വരുത്തി ധനമന്ത്രി

ന്യൂഡല്‍ഹി: ജി.എസ്.ടി വിവാദത്തില്‍ പാര്‍ലമെന്‍റില്‍ പ്രതിരോധവുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പണപ്പെരുപ്പം നിയന്ത്രിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടിട്ടില്ലെന്നും നിര്‍മല പറഞ്ഞു. യുപിഎ സര്‍ക്കാരിന്റെ അവസാന ആറ് മാസത്തെ വിലയുമായി നിലവിലെ വിപണി വില താരതമ്യം ചെയ്താല്‍ അത് മനസ്സിലാകുമെന്നും നിര്‍മ്മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു. ജി.എസ്.ടി കുടുംബങ്ങള്‍ക്ക് ബാധ്യത സൃഷ്ടിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. ജി.എസ്.ടിയെ കുറിച്ചുള്ള ചില Read More …